പലരും പറഞ്ഞു ബാലന്‍ കെ നായര്‍ ചവിട്ടി താഴെയിട്ടതാണെന്ന് ! സോമന്റെയും സുകുമാരന്റെയുമൊക്കെ കൈ ഇതിനു പിന്നിലുണ്ടെന്ന്;കോളിളക്കം സിനിമയിലെ ക്ലൈമാക്‌സ് സീനിനെക്കുറിച്ച് ശ്രീലത നമ്പൂതിരിയ്ക്ക് പറയാനുള്ളത്…

മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ഹീറോ ജയന്‍ വിടവാങ്ങിയിട്ട് നാലു പതിറ്റാണ്ടായെങ്കിലും ഇന്നും ജനമനസ്സുകളില്‍ പുരുഷത്വത്തിന്റെ പ്രതീകമായി അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു. കോമഡിക്കാരുടെ വികലാനുകരണം കൊണ്ടു മാത്രമല്ല അദ്ദേഹം അഭിനയിച്ച സിനിമകള്‍ ഇന്നും ആളുകള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു എന്നതാണ് ജയന്റെ മഹത്വം. മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് ജയന്‍ വാര്‍ത്തെടുത്ത സ്‌റ്റൈല്‍ ഇന്നും പ്രിയങ്കരമാണ്. കരിയറില്‍ ഏറ്റവും ഉയര്‍ച്ചയുടെയും പ്രശസ്തിയുടെയും ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് ഹെലികോപ്റ്റര്‍ അപകടത്തിന്റെ രൂപത്തില്‍ മരണം ജയനെ കവര്‍ന്നെടുത്തത്. ജയന്റെ അവസാന ചിത്രത്തിന്റെ പേരു പോലെ തന്നെ ‘കോളിളക്കം’സൃഷ്ടിച്ച സംഭവമായിരുന്നു ജയന്റെ മരണം. 1980 നവംബര്‍ 16ന് കോളിളക്കം എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിനിടയിലായിരുന്നു ജയന്റെ മരണം. ഇത് പിന്നീട് അപകടമരണമല്ലെന്നും, കൊലപാതകമാണെന്നുമൊക്കെയുള്ള കിംവദന്തികള്‍ ഉയര്‍ന്നു. അന്ന് മലയാള സിനിമയിലെ പലപ്രമുഖരുടെയും പേരുകള്‍ ജയന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ടിരുന്നു.എന്നാല്‍ ജയന്റെ മരണവുമായി…

Read More