കാന്‍സറിന്റെ പേരും പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവതിയ്ക്കെതിരേ ശക്തമായ പ്രതിഷേധവുമായി കാന്‍സറുമായി പൊരുതുന്ന യുവാവ് രംഗത്ത്.കാന്‍സറിനെ അതിജീവിച്ചതിലൂടെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ച നന്ദു മഹാദേവയാണ് കാന്‍സറാണെന്നു പറഞ്ഞ് തലമൊട്ടയടിച്ച് തട്ടിപ്പു നടത്തിയ ശ്രീമോള് മാരാരി എന്ന യുവതിയ്ക്കെതിരേ രംഗത്തെത്തിയത്. തനിക്ക് കാന്‍സറാണെന്നു പറഞ്ഞ് പല സംഘടനകളെയും വ്യക്തികളെയും ശ്രീമോള് തട്ടിപ്പിനിരയാക്കിയിരുന്നു. ഇവരുടെ പണപ്പിരിവിന്റെ വിവരം പുറത്തു വന്നത് വന്‍ വിവാദത്തിനാണ് വഴിവെച്ചത്. നന്ദു മഹാദേവയുടെ ഫേ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വരും തലമണ്ട പൊട്ടിപ്പൊളിയും വായ മുതല്‍ കുടല് വരെ തൊലി ഉരിഞ്ഞു പോകും പച്ചവെള്ളം കുടിക്കുമ്പോള്‍ പോലും വെന്തു നീറി താഴേക്കിറങ്ങി പോകും തലമുടി മുതല്‍ പുരികവും കണ്പീലികളും വരെ കൊഴിഞ്ഞു പോകും കണ്ണടയ്ക്കുമ്പോള്‍ കണ്ണില്‍ കണ് പോള കുത്തിക്കയറും പലപ്പോഴും ശ്വാസം കിട്ടാതെ പിടയും എന്തിനേറെ പറയുന്നു കക്കൂസില്‍…
Read More