കൊച്ചി: ചലച്ചിത്ര സംഘടനകളുടെ വിലക്കിനു പിന്നാലെ ‘അമ്മ’യില്‍ അംഗത്വം തേടിയ നടന് ശ്രീനാഥ് ഭാസിയുടെ കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്കൊരുങ്ങി അമ്മ നേതൃത്വം. ജൂണ്‍ 25ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിനു മുമ്പായി കൂടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാകും ശ്രീനാഥിന്റെ അപേക്ഷ പരിഗണിക്കുക. വിവിധ സിനിമാ സംഘടനകള്‍ ശ്രീനാഥിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ അംഗത്വം നല്കുന്ന കാര്യം വിശദമായി പരിശോധിച്ചശേഷമേ തീരുമാനിക്കൂ. ഏതെങ്കിലും ഒരംഗം എതിര്‍പ്പ് അറിയിച്ചാല്‍ അംഗത്വം നല്കാന് സംഘടനയ്ക്കു കഴിയില്ല. സംഘടനകളുടെ വിലക്കിനു പിന്നാലെ കഴിഞ്ഞദിവസമാണ് അമ്മയുടെ കലൂരിലെ ഓഫീസിലെത്തി ശ്രീനാഥ് അംഗത്വത്തിനുള്ള അപേക്ഷ നൽകിയത്. നിര്‍മാതാവില്‍നിന്ന് മുന്‍കൂര്‍ പ്രതിഫലം വാങ്ങിയിട്ടും കൃത്യമായ ഷെഡ്യൂള്‍ പാലിക്കാതെ ഒരേസമയം പല സിനിമകള്‍ക്കു ഡേറ്റ് കൊടുത്തുവെന്നും സിനിമയുടെ ഷെഡ്യൂളുകള്‍ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ സിനിമാ സംഘടനകളുടെ നടപടി. നിര്‍മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറില്‍ അമ്മയുടെ രജിസ്ട്രേഷന് നമ്പര്‍…
Read MoreTag: sreenath bhasi
അവതാരക പരാതി പിന്‍വലിച്ചു ! നടന് ശ്രീനാഥ് ഭാസിയ്ക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു…
ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ നടന് ശ്രീനാഥ് ഭാസിയ്ക്കെതിരേ എടുത്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് നല്കിയ അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്ന് നടന് ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകന് അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമാനിച്ചെന്നാണ് ഓണ്‍ലൈന്‍ അവതാരക പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ സിനിമാ നിര്‍മാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചര്‍ച്ചയില്‍ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാലാണ് പരാതി പിന്‍വലിക്കുന്നതെന്നും അഭിഭാഷകന് പറഞ്ഞു. പരാതി പിന്‍വലിക്കുകയാണെന്നു കാട്ടി കോടതിക്കു നല്‍കാനുള്ള ഹര്‍ജിയില്‍ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ഒപ്പിട്ടു നല്കി. പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തില്‍, പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് അവര്‍ അറിയിച്ചതായി ശ്രീനാഥ്…
Read Moreശ്രീനാഥുമായുള്ള ജീവിതത്തില്‍ അക്കാര്യങ്ങളോടു പൊരുത്തപ്പെടാനായില്ല ! തുറന്നു പറച്ചിലുമായി ശ്രീനാഥ് ഭാസിയുടെ ഭാര്യ റീതു…
കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച നടന് ശ്രീനാഥ് ഭാസിയുടെ തെറിവിളിയാണ്. ‘ചട്ടമ്പി’ എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മീഡിയ അവതാരകയെ തെറിപറഞ്ഞു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് അവതാരക നടനെതിരെ കേസു കൊടുത്തിരുന്നു. തുടര്‍ന്ന് നടനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ശ്രീനാഥിന്റെ തെറിവിളിയ്ക്ക് ഇരയാകുന്ന ആദ്യത്തെ ആളൊന്നുമല്ല ഈ അവതാരക. ഇതിനുമുമ്പ് ഒരു അര്‍ജെ യെ മോശമായ ചോദ്യങ്ങള്‍ ചോദിച്ചു എന്ന കുറ്റത്തിന് വളരെ മോശമായ ഭാഷയില്‍ തെറി പറയുന്ന വീഡിയോ ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം നടനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴതാ ശ്രീനാഥിനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഇതിനുമുമ്പ് പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. റീതുവിനെക്കുറിച്ച് ശ്രീനാഥ് പറയുന്നതിങ്ങനെ… 10 വര്‍ഷമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍.…
Read Moreലഹരിക്കളി ഇവിടെ വേണ്ട; ശ്രീനാഥ് ഭാസിക്ക് സിനിമയിൽ അനിശ്ചിതകാല വിലക്ക്;കുറ്റം സമതിച്ച് നടൻ
അതേസമയം നിർമാതാക്കളുടെ സംഘടന നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്നും അനിശ്ചിത കാലത്തേക്ക് വിലക്കി. പരാതിക്കാരിയുമായും ശ്രീനാഥ് ഭാസിയുമായും സംഘടന ചർച്ച നടത്തി. തെറ്റ് പറ്റിയന്ന് നടൻ സമ്മതിച്ചു. ഇനിയൊരിക്കലും ഇത്തരം സമീപനം ഉണ്ടാകില്ല. ചില മാനസിക, വ്യക്തിപരമായ കാരണങ്ങൾക്കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ശ്രീനാഥ് തുറന്ന് സമ്മതിച്ചതായും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി എം. രഞ്ജിത് വ്യക്തമാക്കി. കേസിൽ യാതൊരു ഇടപെടലും നടത്തില്ല. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിൽ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും രഞ്ജിത് ആവശ്യപ്പെട്ടു. നിലവിൽ ഡബ്ബിംഗ് നടന്നു കൊണ്ടിരിക്കുന്ന നാല് സിനിമകളും, ചിത്രീകരണം പുരോഗമിക്കുന്ന ഒരു സിനിമയും പൂർത്തിയാക്കാൻ അവസരം നൽകും. പിന്നീട് കുറച്ചുകാലത്തേക്ക് നിർമാതാക്കൾ ശ്രീനാഥ് ഭാസിയുടെ സിനിമകൾ ചെയ്യില്ല. എന്നുവരെ മാറ്റിനിർത്തണമെന്നുള്ളത് സംഘട തീരുമാനിക്കും. അവതാരകയോട് നടൻ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാലും മാതൃകാപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന…
Read Moreആരെയും ചീത്ത വിളിച്ചിട്ടില്ലെന്ന് ശ്രീനാഥ് ഭാസി ! പരാതിയുമായി മുന്നോട്ടു പോകാനുറച്ച് അവതാരക; നടനെ ചോദ്യം ചെയ്യും…
കൊച്ചി: അഭിമുഖത്തിനിടെ യുട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടന് ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും. അതേസമയം താന്‍ ആരെയും ചീത്ത വിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസിയുടെ വാദം. എന്നാല്‍ പരാതിയുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് അവതാരക. നടന് ക്ഷമ പറയുമെന്നാണ് കരുതിയത്. ഇതുണ്ടാകാത്ത സാഹചര്യത്തിലാണിത്. പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശേഷം വൈകാതെ നടനെ ചോദ്യം ചെയ്യുമെന്ന് മരട് പോലീസ് വ്യക്തമാക്കി. ചട്ടമ്പി എന്ന സിനിമയുടെ പ്രചരണാര്‍ഥം നടന്ന അഭിമുഖത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവതാരക ഇമെയില്‍ വഴി പോലീസില്‍ പരാതി നല്‍കിയത്. യാതൊരു പ്രകോപനമില്ലാതെ തന്നോടും കാമറ ക്രൂവിനോടും പെരുമാറിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം പരാതിയുമായി മുന്നോട്ട് പോകരുതെന്ന് അറിയിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നതായും അവതാരക ആരോപിക്കുന്നുണ്ട്.
Read Moreസ്ത്രീത്വത്തെ അപമാനിച്ചു ! മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ നടന് ശ്രീനാഥ് ഭാസിയ്ക്കെതിരേ കേസെടുത്തു…
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക നല്കിയ പരാതിയില്‍ നടന് ശ്രീനാഥ് ഭാസിയ്ക്കെതിരേ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ നടനെ ചോദ്യം ചെയ്യും. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയിലെ ആരോപണം. ശ്രീനാഥ് നായകനാകുന്ന ചട്ടമ്പിയെന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബുധനാഴ്ച എറണാകുളത്ത് സ്വകാര്യ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ചോദ്യം ഇഷ്ടപ്പെടാത്തത് മൂലം കാമറ ഓഫാക്കാന്‍ ആവശ്യപ്പെട്ട നടന് മോശമായി സംസാരിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടും ശ്രീനാഥ് സഹകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. മരട് പൊലീസിലും വനിത കമ്മീഷനിലുമാണ് യുവതി പരാതി നല്‍കിയത്. അതിനിടെ ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി ഇന്ന് റിലീസിനെത്തും. കറിയ ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടക്കുക വൈകിട്ട് ആറ് മണിക്കായിരിക്കും.
Read More