മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസിനും എതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയതിനെത്തുടര്‍ന്ന് ചൂടുപിടിച്ച ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ശ്രീറാം വെങ്കിട്ടരാമന് സുഹൃത്ത് വഫ ഫിറോസിന് വായുഗുളിക മേടിക്കാന്‍ പോയ വഴിക്കാവും ഈ അപകടം ഉണ്ടായത് എന്ന് പരിഹസിക്കുകയാണ് ഡോ. അനുജ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഡോ.അനുജയുടെ പരിഹാസം. ഡോ. അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ‘വഫയ്ക്ക് വായുകോപം, റാമിന് നെഞ്ചരിച്ചില്‍, എല്ലാറ്റിനും ഉത്തരവാദി മരണമടഞ്ഞ ബഷീറും എന്ന പോലായി പോയി നടപടികള്‍. ഈ നിയമത്തിന്റെ ഒക്കെ ഒരു കാര്യം. തെളിവുണ്ടോ, ഉണ്ടേല്‍ മാത്രം, അല്ലെങ്കില്‍ ശെരികേട് എന്നും ‘ശെരി ‘മാത്രമായി അവശേഷിക്കും. 2019ല്‍ തിരുവനന്തപുരത്തു K. M. ബഷീര്‍ എന്ന മാധ്യമപ്രവര്ത്തകന് തന്റെ മോട്ടോര്‍ വാഹനത്തില്‍…
Read MoreTag: sreeram
ശ്രീറാമിന്റെ അവിഹിതബന്ധത്തിന്റെ തെളിവുകള്‍ കെഎം ബഷീറിന്റെ കൈയ്യിലുണ്ടായിരുന്നു ? മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഹര്‍ജി…
മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന് അബ്ദുറഹ്മാന് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശ്രീറാം വെങ്കിട്ടരാമന് ഉന്നത തലത്തില്‍ ബന്ധമുള്ള ഐഎഎസ് ഓഫീസര്‍ ആയതിനാല്‍ പോലീസിന്റെ സഹായമുണ്ടെന്നും അന്വേഷണം വഴിതിരിച്ചുവിട്ടേക്കുമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാന് ആണ് ഹര്‍ജി പരിഗണിക്കുക. ശ്രീറാമിന്റെ അവിഹിത ബന്ധത്തിന്റെ തെളിവ് ബഷീറിന്റെ കൈവശമുണ്ടായിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് മരണത്തിലേക്ക് എത്തിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അപകട ദിവസം കെ.എം. ബഷീറിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടമായിരുന്നു. എന്നാല്‍ ഈ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് കഴിയാത്തത് ദുരൂഹമാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്ജിക്കാരന് വ്യക്തമാക്കുന്നു. പ്രോസിക്യൂഷന് പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. നിലവിലെ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണ്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിക്കെതിരെ…
Read Moreവഫ പറഞ്ഞത് തെളിവല്ല എന്നാല്‍ കൊടും ക്രിമിനലായ പള്‍സര്‍ സുനി പറഞ്ഞത് നല്ല ഒന്നാന്തരം തെളിവ് ! പ്രതികരണവുമായി ഹരീഷ് പേരടി
യുവ മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ച സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി നടന് ഹരീഷ് പേരടി. ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദൃക്സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാത്ത പൊലീസിനെ ശക്തമായി വിമര്‍ശിക്കുകയാണ് ഹരീഷ് പേരടി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഹരീഷിന്റെ വിമര്‍ശനം. ‘കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്…. ദൃക്സാക്ഷികള്‍ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന്. അത് ഒരു തെളിവേ അല്ല. എന്നാല്‍ കൊടും ക്രിമിനലായ പള്‍സര്‍ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരന്‍ എന്ന്. 84 ദിവസം ഒരു മനുഷ്യനെ ജയിലില്‍ ഇടാന്‍ പറ്റിയ ഒന്നാന്തരം തെളിവായിരുന്നു ഒരു കൊടുംക്രിമിനലിന്റെ മൊഴി അന്ന്. ഐഎഎസുകാരന്റെ 370 എംഎല്ലും സാധാരണക്കാരന്റെ 370 എംഎല്ലും ഒക്കെ…
Read Moreമൂര്‍ഖന്‍ കുഞ്ഞിനെ ഓടിച്ചു വിട്ടപ്പോള്‍ പകരം വന്നത് ഉഗ്ര വിഷമുള്ള രാജവെമ്പാല; ശ്രീറാമിന് പകരക്കാരനായി എത്തിയ സബ് കളക്ടറും പണി തുടങ്ങി; ഉദ്ഘാടനം സിപിഎം പാര്‍ട്ടി ഗ്രാമത്തിന്റെ അടിത്തറ മാന്തി
മൂന്നാര്‍: കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്നു പറയുന്നത് എത്ര ശരി. കയ്യേറ്റ മാഫിയയ്ക്കെതിരേ ശക്തമായ നിലകൊണ്ട ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്കളക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയത് ഉന്നതരുടെ ഇടപെടല്‍ മൂലമായിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടറായി ശ്രീറാമിനെ ഒതുക്കുകയും ചെയ്തു. മന്ത്രി എംഎം മണി, എസ് രാജേന്ദ്രന് എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് എ കെ മണി തുടങ്ങിയവരെല്ലാം നേരിട്ടു തന്നെ ശ്രീറാമിനെതിരെ രംഗത്തെത്തിയിരുന്നു. അങ്ങനെയാണ് ശ്രീറാമിന് സ്ഥാനം നഷ്ടമായത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ആഗ്രഹത്തിന് തുള്ളുമെന്ന വിലയിരുത്തലിലാണ് വി ആര് പ്രേംകുമാറിനെ പുതിയ ദേവികുളം സബ്കളക്ടറായി നിയമിച്ചത്. എന്നാല്‍ അങ്ങനെ വിചാരിച്ചവര്‍ക്ക് വന്‍പണിയാണ് കിട്ടിയിരിക്കുന്നത്. കയ്യേറ്റമൊഴിക്കാന്‍ കാണിച്ച ധൈര്യത്തില്‍ ശ്രീറാം മൂര്‍ഖന്‍ കുഞ്ഞായിരുന്നെങ്കില്‍ പ്രേംകുമാര്‍ രാജവെമ്പാലയാണ്. വി.ശ്രീറാമിന്റെ മാറ്റത്തെ തുടര്‍ന്നു മൂന്നാര്‍ മേഖലയില്‍ നിലച്ചു കിടന്ന കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ റവന്യു വകുപ്പ് പുനരാരംഭിച്ചിരിക്കുകയാണ്. സിപിഎം പാര്‍ട്ടി ഗ്രാമമായ മൂന്നാര്‍ ഇക്കാനഗറിലെ…
Read More