തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ചിരുന്ന കാര്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫോറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കേസുമായി ബന്ധപ്പെട്ട് ഫിസിക്സ് ഡിവിഷന്റേത് ഒഴികെയുള്ള റിപ്പോര്‍ട്ടുകള്‍ ലാബ് അധികൃതര്‍ അന്വേഷണ സംഘത്തിന് കൈമാറി. വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാനായി അന്വേഷണ സംഘം വെള്ളയമ്പലത്തെ കെഎഫ്സിക്ക് മുന്നില്‍ നിന്നുള്ള ദൃശ്യം ഫോറന്‍സിക് ലാബില്‍ നല്‍കിയിരുന്നു. ഈ ദൃശ്യം പരിശോധിച്ചതിനാലാണ് വാഹനം അതിവേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയത്. വാഹനത്തിന്റെ വേഗം സംബന്ധിച്ച എന്‍എബിഎല്‍ അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡപ്രകാരം തയ്യാറാക്കേണ്ട അന്തിമ റിപ്പോര്‍ട്ട് മാത്രമാണ് ഇനി നല്‍കാനുള്ളത്. ഫോറന്‍സിക് ലാബില്‍ നിന്നുള്ള ഫലം വൈകുന്നതുകൊണ്ടാണ് കേസില്‍ കുറ്റപത്രം നല്കാന് വൈകുന്നതെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വ്യക്തമാക്കിയിരുന്നു.
Read MoreTag: sreeram venkitaraman accident
ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ കാണാതായ ഫോൺ ഉപയോഗത്തിൽ; അന്വേഷിക്കുമെന്നു ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരി രാഷ്ട്രദീപികയോട്
എംജെ ശ്രീജിത്ത് തിരുവനന്തപുരം: മുൻ സർവെ ഡയറക്ടർ ശ്രീ റാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ച സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കാണാതായ മൊബൈൽ ഫോൺ ഇപ്പോഴും ഉപയോഗത്തിൽ. അപകടം നടന്ന ശേഷം ബഷീറിന്റെ ഈ പേഴ്സണൽ ഫോൺ കാണാതായിരുന്നു. ഇതേക്കുറിച്ച് പലതവണ പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ പോലീസിന് ഈ ഫോൺ കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇന്നലെ വൈകുന്നേരം ആറുമണിക്കും രാത്രി 9.17നും ഇടയിൽ ബഷീർ അംഗമായിരുന്ന, മുഖ്യമന്ത്രിയുടെ ഉൾപ്പെടെയുള്ള വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്ന് ലെഫ്ടായി. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർ അംഗമായ ഇന്നത്തെ പരിപാടി ഗ്രൂപ്പിൽ നിന്നാണ് ആദ്യം ഈ നന്പർ പുറത്തു പോയത്. അതിനു ശേഷം ദേവസ്വം ബോർഡിന്റെ ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ, സിറാജ് പത്രത്തിന്റെ വാട്സ് ആപ് ഗ്രൂപ്പ്, മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പ്, ഐപിഎസ് സംഘടനയുടെ മീഡിയ ഗ്രൂപ്പ്…
Read Moreഓരോന്നായി പാളുന്നു…! അപകട സമയം കാർ ഓടിച്ചതു ശ്രീറാമാണെന്നു ഫിംഗർപ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ട്
തിരുവനന്തപുരം: വിവാദമായ വാഹനാപകട കേസിൽ കാർ ഓടിച്ചിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണെന്നു വ്യക്തമാക്കി ഫിംഗർപ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ട്. മാധ്യമ പ്രവർത്തകനായ കെ.എം. ബഷീർ മരിച്ച കേസിൽ അപകടത്തിൽപെട്ട കാറിന്റെ ഡ്രൈവർ സീറ്റിലെ സീറ്റ് ബെൽറ്റ് ക്ലിപ്പിൽനിന്നു ലഭിച്ച വിരലടയാളം ശ്രീറാമിന്റെതാണെന്നു വ്യക്തമാക്കിയുള്ള ഫിംഗർപ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറി. അപകട സമയത്തു കാർ ഓടിച്ചിരുന്നതു വഫ ഫിറോസാണെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദം തള്ളിക്കളയുന്നതാണു ഫിംഗർപ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ട്. എന്നാൽ, കാറിന്റെ ഡോറിലെ ഹാൻഡിൽ, സ്റ്റിയറിംഗ് എന്നിവയിൽനിന്നു ലഭിച്ച വിരലടയാളങ്ങൾ പരിശോധന പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ വ്യക്തമായിട്ടില്ല. അപകടം നടന്നു മണിക്കൂറുകൾക്കു ശേഷമാണു വിരലടയാള വിദഗ്ധർ വിരലടയാളങ്ങൾ ശേഖരിച്ചത്. ഫോറൻസിക്, വിരലടയാളം സംഘങ്ങൾ എത്തുന്നതിനു മുന്‍പ് തന്നെ വാഹനം അപകട സ്ഥലത്തുനിന്നു മാറ്റിയതും പരിശോധനയ്ക്കു മുന്‍പ് മഴ പെയ്തതും ഡോർ ഹാൻഡിലിൽനിന്നു വ്യക്തമായ വിരലടയാളം ലഭിക്കുന്നതിനു…
Read Moreശ്രീറാം വെങ്കിട്ടരാമന്റെയും വഫയുടെയും ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും; വഫയുടെ ലൈസൻസ് റദ്ദുചെയ്യുന്നതിന്റെ കാരണം ഇതാണ്….
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്യുമെന്ന് തിരുവനന്തപുരം ആർടിഒ വ്യക്തമാക്കി. അമിതവേഗത്തിനും വാഹനത്തിലെ ഗ്ലാസിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ചതിനും ഇരുവർക്കും മോട്ടോർ വാഹനനിയമ പ്രകാരം നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് നൽകി പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും ഇരുവരും മറുപടി നൽകിയിരുന്നില്ല. അതിനാലാണ് ലൈസൻസുകൾ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചത്. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഉടൻ ലൈസൻസുകൾ സസ്പെൻഡ് ചെയ്യുമെന്നും ആർടിഒ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാഹനാപകട കേസിൽ ശ്രീറാമും വഫ ഫിറോസും ജാമ്യത്തിലാണ്.
Read Moreഡ്രൈവർ സീറ്റിൽ നിന്ന് പുറത്തിറങ്ങിയയാൾക്ക് അമിത മദ്യപാനികളുടെ രീതികൾ; ശ്രീറാം വെങ്കിട്ടരാമനെതിരേ ദൃക്സാക്ഷികളായ ഓട്ടോ ഡ്രൈവർമാരുടെ മൊഴികൾ പുറത്ത്….
സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച നിലയിലാണ് ഡ്രൈവിംഗ് സീറ്റിൽനിന്നു പുറത്തേക്ക് ഇറങ്ങിയതെന്നു ദൃക്സാക്ഷികളായ ഓട്ടോ ഡ്രൈവർമാർ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി. സംഭവം നടന്നയുടൻ അപകട സ്ഥലത്തെത്തിയ മ്യൂസിയം ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരായ ഷെഫീഖ്, മണിക്കുട്ടൻ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിന് മൊഴി നൽകിയത്. അമിത വേഗത്തിലാണ് കാർ ഓടിച്ചിരുന്നത്. അപകടത്തിനു ശേഷം വാഹനത്തിൽനിന്നിറങ്ങിയ ഇദ്ദേഹമാണ് അപകടത്തിൽ പെട്ട ബഷീറിനെ എടുത്തു കിടത്തിയത്. സംഭവത്തിനു ശേഷം വാഹനത്തിലുണ്ടായിരുന്ന സ്ത്രീ ഓട്ടോറിക്ഷയിലാണു പോയതെന്നും ഇവർ മൊഴി നൽകി. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷണം ആരംഭിച്ച ആദ്യ ഘട്ടത്തിൽ മൊഴി നൽകാനായി എത്തുന്നതിന് ഇവർക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും അസൗകര്യം മൂലം എത്താനായിരുന്നില്ല. തുടർന്നാണ് ഇന്നലെ…
Read Moreശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാർ ഇടിച്ചു മരിച്ച കെഎം ബഷീറിന്റെ മൊബൈൽ ഫോൺ ഇനിയും കണ്ടെത്തിയില്ല
തിരുവനന്തപുരം: മുൻ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാർ ഇടിച്ചു മരിച്ച മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ കാണാതായ മൊബൈൽ ഫോണിലെ കോൾ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നു സൈബർ പോലീസിന് ഇതിനുള്ള കത്തു നൽകും. അപകടത്തിനു മുന്‍പ് ബഷീർ അവസാനം ഫോൺവിളിച്ചത് ആരൊയൊക്കെയാണെന്ന് കണ്ടെത്തുന്നതിനും ഫോൺ വിളിച്ചു കൊണ്ടിരുന്ന സമയത്താണോ അപകടം ഉണ്ടായത്. അപകട സമയം തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസിലാക്കാനാണ് കോൾ വിവരങ്ങൾ എടുക്കുന്നത്. അപകടത്തിനു ശേഷം ബഷീറിന്റെ ഈ ഫോൺ കാണാനില്ല. അപകട സ്ഥലത്തു നിന്നു കിട്ടിയ വസ്തുക്കളിൽ ഈ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ ഫോൺ കണ്ടെത്തുന്നതിനു കൂടിയാണ് കോൾ വിവരങ്ങൾ പരിശോധിക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വഷണ സംഘത്തിന്റെ തലവൻ നർകോട്ടിക് എസി ഷീൻ തറയിലിന്റെ നേതൃത്വത്തിലുളള സംഘം ഇന്നലെ ശ്രീറാം…
Read Moreമാധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമനെ വാർഡിലേക്ക് മാറ്റും
തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളജിലെ ട്രോമ ഐസിയുവിൽനിന്ന് വാർഡിലേക്ക് മാറ്റാൻ തീരുമാനം. മെഡിക്കൽ ബോർഡാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. ശ്രീറാമിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് മെഡിക്കല്‍ ബോർഡിന്റെ വിലയിരുത്തല്‍. വിവാദങ്ങളെത്തുടർന്ന് ശ്രീറാം കടുത്ത മാനസിക പിരിമുറുക്കത്തിലാണെന്നും വിവരമുണ്ടായിരുന്നു.
Read Moreശ്രീറാമിനെതിരായ അന്വേഷണത്തിൽ വെള്ളം ചേർക്കില്ല; രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താതിരിക്കാൻ മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ? ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചുവെന്നത് പൊതുസമൂഹത്തിന് ബോധ്യമായ കാര്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിക്കാനിടയായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരേ നടക്കുന്ന അന്വേഷണത്തിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേസിൽ പോലീസിന് വീഴ്ച സംഭവിച്ചോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ എല്ലാ വശങ്ങളും പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളുണ്ടാകും. ശ്രീറാം മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചുവെന്നത് പൊതുസമൂഹത്തിന് ബോധ്യമായ കാര്യമാണ്. മദ്യപിച്ചിരുന്നില്ല എന്ന് പറയുന്നത് ശ്രീറാം മാത്രമാണ്. അത് സമ്മതിച്ചാൽ പോലും അമിതവേഗത്തിൽ വാഹനമോടിക്കരുതെന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നിയമപരിജ്ഞാനമുള്ള അയാൾക്ക് അറിയില്ലായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കും. ഇക്കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപകടം നടന്നയുടൻ ശ്രീറാമിന്റെ രക്തപരിശോധന നടത്തുന്നതിൽ വീഴ്ച വരുത്തിയ എസ്ഐയെ അന്വേഷണ വിധേയമായി…
Read Moreഎല്ലാം വൈകിപ്പിച്ചു, ജാമ്യവും നേടി..! ശ്രീറാമിനെ രക്ഷിച്ചെടുത്തത് ഐഎഎസ്-ഐപിഎസ് തലത്തിലെ ഒത്തുകളി; മുഖം രക്ഷിക്കാൻ അപ്പീലുമായി ആഭ്യന്തര വകുപ്പ്
എം.ജെ.ശ്രീജിത്ത് തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടാൻ കാരണം ഐഎഎസ്-ഐപിഎസ് തലത്തിലെ ഒത്തുകളി. ഐ എ എസ് -ഐപിഎസ് ഉദ്യോഗസ്ഥർ ശ്രീറാമിനുവേണ്ടി പരസ്യമായും രഹസ്യമായും രംഗത്ത് ഇറങ്ങിയതോടെ ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പോലും നിരായുധനായി. ശ്രീറാമി ന് ജാമ്യം ലഭിച്ചത് ആഭ്യന്ത രവകുപ്പിന് നാണക്കേടാ യതോടെയാണ് ജാമ്യം റദ്ദാക്കാൻ മേൽക്കോട തിയിൽ അപ്പീൽ നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്. പോലീസും ഐഎഎസ് ഉദ്യോഗസ്ഥരും ഒരുമിച്ചതോടെ അന്വേഷണവും നടപടി ക്രമങ്ങളും വൈകി. അപകടം നടന്ന ഉടൻ സംഭവം അറിഞ്ഞ മ്യൂസിയം പോലീസ് എഫ്.ഐആർ രജിസ്റ്റർ ചെയ്തതു തന്നെ രാവിലെ എഴേകാലിനാണ്. ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞതു മുതൽ ഉന്നത തലത്തിലെ ഇടപെടൽ ആരംഭിച്ചിരുന്നു. സംഭവം നടന്ന ഉടൻ ഈ കേസിൽ നിന്ന് ശ്രീറാമിനെ…
Read Moreശ്രീറാം വെങ്കിട്ടരാമന് സസ്പെൻഷൻ; സർവേ ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കിയതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്ത്തകൻ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സസ്പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസാണ് ശ്രീറാമിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. സർവീസിലിരിക്കെ റിമാൻഡിലായാൽ 48 മണിക്കൂറിനുള്ളിൽ സസ്പെൻഷൻ നടപടി നേരിടണമെന്നാണ് ചട്ടം. ഈ ചട്ടം മുൻ നിർത്തിയാണ് സർവേ ഡയറക്ടർ സ്ഥാനത്തു നിന്ന് ശ്രീറാമിനെ സസ്പെൻഡ് ചെയ്തത്. ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. കെമിക്കൽ എക്സാമിനേഷൻ ലാബിൽ നടത്തിയ പരിശോധനയുടെ ഫലം പോലീസിന് കൈമാറിയതോടെയാണ് ഇക്കാര്യത്തിന് സ്ഥിരീകരണമായത്. ഈ റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് ശ്രീറാമിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവും പുറത്തു വന്നത്. നേരത്തെ, ശ്രീറാം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തെ ട്രോമ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അഞ്ചംഗ മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ്…
Read More