തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്ത്തകൻ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ അതിരൂക്ഷ വിമർശനവുമായി മന്ത്രി ഇ.പി.ജയരാജൻ. കേരള സമൂഹത്തിന് തന്നെ അപമാനമാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന് അദ്ദേഹം തുറന്നടിച്ചു. ധാര്‍മികതയുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോകാൻ ശ്രീറാം തയാറാകണം- മന്ത്രി ആവശ്യപ്പെട്ടു. ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നയം സര്‍ക്കാരിനില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പറ്റിയെങ്കിൽ കര്‍ശന നടപടി ഉണ്ടാകുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Read MoreTag: sreeram venkitaraman accident
ശ്രീറാം കടുത്ത മാനസിക സമ്മർദ്ദത്തിൽ; ട്രോമ ഐസിയുവിലേക്ക് മാറ്റി; മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കാനൊരുങ്ങി മെഡിക്കൽ ബോർഡ്
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തൽ. ഇതേതുടർന്ന് അദ്ദേഹത്തെ ട്രോമ ഐസിയുവിലേക്ക് മാറ്റി. അഞ്ചംഗ മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ശ്രീറാമിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയത്. ശ്രീറാമിന് മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കാനും മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ശ്രീറാമിനെ മൂന്ന് ദിവസം നിരീക്ഷിക്കാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം. ബാഹ്യമായ പരിക്കുകൾ ഇല്ലെങ്കിലും ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. ഞായറാഴ്ച വൈകിട്ടാണ് ശ്രീറാമിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. കോടതി റിമാൻഡ് ചെയ്ത പ്രതിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകുന്നത് വിവാദമായതോടെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ പോലീസ് തീരുമാനിച്ചത്.
Read Moreക്രിമിനൽ കേസിൽ പ്രതിയാകുന്ന ഉദ്യോഗസ്ഥരെ 48 മണിക്കൂറിനകം സസ്പെൻഡ് ചെയ്യണം; സർവീസ് റൂൾ പ്രകാരം ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സസ്പെൻഡ് ചെയ്തേക്കും
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടത്തിൽ പ്രതിയായ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ ഇന്നു സർവീസിൽ നിന്നു സസ്പെന്‍ഡ് ചെയ്തേക്കും. ക്രിമിനൽ കേസിൽ പ്രതിയാകുന്ന ഉദ്യോഗസ്ഥരെ 48 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്യണമെന്നാണ് സർവീസ് റൂൾ. അപകടം സംബന്ധിച്ച കേസിന്റെ റിപ്പോർട്ട് ഡിജിപി ലോക്നാഥ് ബെഹ്റ ചീഫ് സെക്രട്ടറി ടോം ജോസിന് ഇന്നു കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും തുടർ നടപടി. മെഡിക്കൽ കോളജിലെ തടവുകാർക്കുള്ള സെല്ലിലാണ് ശ്രീറാം വെങ്കിട്ടരാമൻ ചികിത്സയിലുള്ളത്. കൈയ്ക്ക് പൊട്ടലും സ്പൈനൽ കോഡിന് പരിക്കുമെന്നാണ് സ്വകാര്യ ആശുപത്രിയുടെ പരിശോധനാ റിപ്പോർട്ട്. ശ്രീറാമിന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിനു ശേഷമായിരിക്കും ശ്രീറാം വെങ്കിട്ടരാമിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതടക്കമുള്ള തീരുമാനങ്ങൾ. റിമാൻഡിൽ കഴിയുന്ന ശ്രീറാമിന്റെ…
Read Moreമാധ്യമ പ്രവർത്തകന്റെ മരണം; ചീഫ് സെക്രട്ടറിക്ക് ഡിജിപി ഇന്ന് റിപ്പോർട്ട് നൽകും
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനാപകടത്തിൽ മരണമടഞ്ഞ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് റിപ്പോർട്ട് നൽകും. ചീഫ് സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറുക. ശ്രീറാമിന്റെ അറസ്റ്റും ആശുപത്രിവാസവും ജയിലിലെ പരിശോധനാ റിപ്പോർട്ടും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ളതായിരിക്കും റിപ്പോർട്ടെന്നാണ് വിവരം.
Read Moreഇത് സർക്കാരിന്റെ തീരുമാനം..! ശ്രീറാമിന് ഐഎഎസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ലെന്ന് എം.എം. മണി
തിരുവനന്തപുരം: മദ്യപിച്ച് അപകടമുണ്ടാക്കിയ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ലെന്നു മന്ത്രി എം.എം. മണി. ഇതു സർക്കാരിന്റെ തീരുമാനമാണെന്നും വാഹനമോടിക്കുന്പോൾ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നിൽ കൊണ്ടുവരുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അമിതവേഗതയിൽ നിയമങ്ങളെല്ലാം തെറ്റിച്ച് നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണു മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിനു ശേഷം അതിന്റെ ഉത്തരവാദിത്തം ശ്രീറാം, അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരിൽ ചാർത്താൻ ശ്രമിച്ചു. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുന്പോഴാണു ലജ്ജിക്കുന്നതെന്നും മന്ത്രി പറയുന്നു. ഇടുക്കിയിൽ സബ് കളക്ടറായിരിക്കെ ശ്രീറാം സ്വീകരിച്ച നടപടികളുടെ പേരിൽ മന്ത്രി മണി അദ്ദേഹത്തിനെതിരേ രൂക്ഷവിമർശമുന്നയിച്ചിരുന്നു. ശ്രീറാം ചെറ്റയാണെന്നും ഉൗളന്പാറയ്ക്ക് വിടണമെന്നും വരെ മന്ത്രി പറഞ്ഞു.
Read Moreശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവം; ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്
കോഴിക്കോട്: സര്വേഡയറക്ടര് ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം നടത്താന്‍ നടപടിഎടുത്തതായി മന്ത്രി എ.കെ.ശശീന്ദ്രന് . പോലീസിന് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്കി. ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. വാഹനം ഓടിച്ചതാരായാലും ലൈസന്‍സ് റദ്ദ് ചെയ്യും. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ജില്ലാകളക്ടറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Read Moreഐഎഎസ് ഏമാനെ രക്ഷിക്കാൻ പോലീസ് ഒത്തുകളി; രക്തം പരിശോധിക്കാതെ ദേഹം പരിശോധിച്ചു വിട്ടു; രക്തം എടുക്കാതിരുന്നതിനെക്കുറിച്ച് ഡോക്ടറുടെ വെളിപ്പെടുത്തൽ ഇങ്ങനെ…
തിരുവനന്തപുരം: കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ട വെങ്കിട്ടരാമൻ ഐഎഎസിനേയും വനിതാ സുഹൃത്തിനേയും രക്ഷിക്കാൻ പോലീസ് ഇടപെടൽ. കാറിവുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി പ്രഥമദൃഷ്ട്യാ മനസിലായിട്ടും ഇരുവരുടേയും രക്തപരിശോധന നടത്താൻ പോലീസ് തയാറാകാതിരുന്നതാണ് സംശയങ്ങൾക്ക് ഇടവരുത്തുന്നത്. കാർ ഓടിച്ചിരുന്നത് താൻ ആയിരുന്നെന്ന് വഫ പറഞ്ഞതായാണ് പോലീസ് ആദ്യം അറിയിച്ചത്. എന്നാൽ അപകടസ്ഥലത്തുനിന്നും ഇവരെ ഉടനെ തന്നെ പോലീസ് പറഞ്ഞയച്ചു. വഫയുടെ പേരിലുള്ള കാറായിട്ടുപോലും പോലീസ് മറ്റു നടപടികളൊന്നും സ്വീകരിച്ചുമില്ല. ശ്രീറാം കാൽ നിലത്തുറയ്ക്കാത്ത തരത്തിൽ മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച ശ്രീറാമിന്റെ രക്തപരിശോധന നടത്തിയില്ല. ദേഹപരിശോധനയ്ക്കു മാത്രമാണ് പോലീസ് ആവശ്യപ്പെട്ടതെന്നാണ് ഡ്യൂട്ടി ഡോക്ടർ പറയുന്നത്. കൈയ്ക്കു പരിക്കുണ്ടായിരുന്ന ശ്രീറാമിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ശ്രീറാമിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സ്വകാര്യ ആശുപത്രിയിലേക്കുപോയത്. അപകടത്തിൽ ഒരാൾ മരിച്ച സംഭവമായിരുന്നിട്ടുപോലും…
Read Moreശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു; ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ; അപകടത്തിന് ശേഷം കാറിൽ നിന്ന് ആദ്യം ഇറങ്ങിയ സ്ത്രീ ഡ്രൈവിംഗ് സീറ്റിൽ നിന്നായിരുന്നില്ലെന്ന് സാക്ഷികൾ
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ പന്ത്രണ്ടോടെ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിലായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ വാഹനം ബഷീർ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ശ്രീറാമിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ശ്രീറാമിനെ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീറാമിനൊപ്പം വനിതാ സുഹൃത്ത് വഫ ഫിറോസും ഉണ്ടായിരുന്നു. വഫയുടെ കാറിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. അപകടസമയം ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഒരേ ദിശയിലാണ് കാറും ബൈക്കും എത്തിയത്. അമിത വേഗതയിലായിരുന്ന കാർ കടന്നുപോകാൻ മുഹമ്മദ് ബഷീർ ബൈക്കിന്റെ വേഗം കുറച്ച് റോഡ് അരികിലേക്ക് മാറി. എന്നാൽ നിയന്ത്രണം വിട്ടുവന്ന കാർ ബൈക്കിൽ ഇടിച്ചുകയറി. അപകടത്തിനു ശേഷം കാറിൽനിന്ന് ആദ്യം സ്ത്രീയാണ് പുറത്തുവന്നതെന്നും ഇവർ ഡ്രൈവർ സീറ്റിലായിരുന്നില്ലെന്നും ദൃക്സാക്ഷികൾ…
Read More