എംജെ ശ്രീജിത്ത് തിരുവനന്തപുരം: മുൻ സർവെ ഡയറക്ടർ ശ്രീ റാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ച സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കാണാതായ മൊബൈൽ ഫോൺ ഇപ്പോഴും ഉപയോഗത്തിൽ. അപകടം നടന്ന ശേഷം ബഷീറിന്റെ ഈ പേഴ്സണൽ ഫോൺ കാണാതായിരുന്നു. ഇതേക്കുറിച്ച് പലതവണ പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ പോലീസിന് ഈ ഫോൺ കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇന്നലെ വൈകുന്നേരം ആറുമണിക്കും രാത്രി 9.17നും ഇടയിൽ ബഷീർ അംഗമായിരുന്ന, മുഖ്യമന്ത്രിയുടെ ഉൾപ്പെടെയുള്ള വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്ന് ലെഫ്ടായി. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർ അംഗമായ ഇന്നത്തെ പരിപാടി ഗ്രൂപ്പിൽ നിന്നാണ് ആദ്യം ഈ നന്പർ പുറത്തു പോയത്. അതിനു ശേഷം ദേവസ്വം ബോർഡിന്റെ ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ, സിറാജ് പത്രത്തിന്റെ വാട്സ് ആപ് ഗ്രൂപ്പ്, മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പ്, ഐപിഎസ് സംഘടനയുടെ മീഡിയ ഗ്രൂപ്പ്…
Read MoreTag: sreeram venkittaraman
ശ്രീറാം പറയുന്നത് പച്ചക്കള്ളം ! സാധാരണക്കാരിയായ എനിക്ക് നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ല;ശ്രീറാമിന്റെ വാദങ്ങള്‍ തള്ളി വഫ ഫിറോസിന്റെ വീഡിയോ…
മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പ്രതിസ്ഥാനത്തുള്ള ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കട്ടരാമന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളി വഫ ഫിറോസ്. വാഹനം ഒാടിച്ചത് വഫയാണെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നുമായിരുന്നു ശ്രീറാം പറഞ്ഞത്. എന്നാല്‍ ഇക്കാര്യം അപ്പാടെ തള്ളുകയാണ് വഫ. സംഭവത്തിന്റെ മൂന്നാം ദിവസം തന്നെ എല്ലാക്കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും അതില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പറഞ്ഞ വഫ തനിക്ക് എന്താണ് നാളെ സംഭവിക്കുക എന്നതില്‍ ആശങ്കയുണ്ടെന്നും വ്യക്തമാക്കി.ടിക് ടോക് വീഡിയോയിലാണ് വഫ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് കെ.എം ബഷീര്‍ മരിക്കുന്നത് എന്നാണ് കേസ്. തൊട്ടടുത്ത ദിവസം തന്നെ ശ്രീറാമിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടിയായി വഫയാണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാമിന്റെ മറുപടി. ഇതിനു മറുപടിയായിട്ടായിരുന്നു വഫ ടിക് ടോക്കിലെത്തിയത്. പരമ്പരാഗത…
Read Moreബഷീറിന്റെ ഫോണ്‍ കാണാതായതില്‍ ദുരൂഹതയേറുന്നു ! ഫോണ്‍ നഷ്ടമായതിന് ഒരു മണിക്കൂറിനു ശേഷം ആരോ അത് ഉപയോഗിച്ചു; മാധ്യമ പ്രവര്ത്തകന് കാറിടിച്ചു മരിച്ച സംഭവത്തില്‍ പുതിയ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്…
മാധ്യമ പ്രവര്ത്തകന് കെ.എം ബഷീര്‍ കാറിടിച്ചു മരിച്ച സംഭവത്തിലെ പുതിയ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്. അപകടശേഷം മരിച്ച കെ.എം. ബഷീറിന്റെ ഫോണ്‍ കാണാതായതാണ് ഇപ്പോള്‍ ദുരൂഹതയുണര്‍ത്തുന്നത്. ഫാണ് നഷ്ടമായതിന് ഒരു മണിക്കൂര്‍ ശേഷം അത് ആരോ ഉപയോഗിച്ചു എന്നാണ് വിവരം. ഇതോടൊപ്പം പോലീസിന്റെ റിപ്പോര്‍ട്ട് തള്ളി സിറാജ് പത്ര മാനേജ്മെന്റ് രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രതി ശ്രീറാമിന്റെ രക്ത പരിശോധന വൈകിയതിനു കാരണമായി പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായി തള്ളി സിറാജ് മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി രംഗത്തെത്തി. ബഷീര്‍ മരിച്ചശേഷം സിറാജ് പത്രത്തിന്റെ മാനേജരുടെ മൊഴി വൈകിയതാണു രക്തപരിശോധന വൈകുന്നതിനു കാരണമായതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാനായി തയാറായില്ല. വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂവെന്നു അദ്ദേഹം പറഞ്ഞു. പിന്നീട് സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്കിയ ശേഷം മാത്രമേ…
Read Moreപിണറായി സര്‍ക്കാരിനെ പേടിച്ച് മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ നാടുവിടുന്നു ! പഠനത്തിനായി ശ്രീറാം; കേന്ദ്ര ഡെപ്യൂട്ടേഷനായി രാജമാണിക്യവും നിശാന്തിനിയും; പിന്നിലുള്ള കാരണങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: കേരളത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ എണ്ണം കൂടിവരുന്നു. കളക്ടര്‍ ബ്രോയ്ക്കു പിന്നാലെ മൂന്നാര്‍ സിങ്കം ശ്രീറാം വെങ്കട്ടരാമനും കേരളാ സര്‍വീസില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറിനില്‍ക്കാനാനൊരുങ്ങുകയാണ്. പത്ത് മാസത്തെ പഠനത്തിന് ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയിലേക്കാണ് ശ്രീറാം പറക്കുക. മൂന്നാറിലെ കൈയ്യേറ്റ മാഫിയയെ വിറപ്പിച്ച ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാമിനെ നാഷണല്‍ എപ്ലോയിമെന്റ് കേരളയുടെ ഡയറക്ടറായി സ്ഥലം മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പഠനത്തിന്റെ പേരില്‍ ശ്രീറാം വെങ്കട്ടരാമന് കേരളം തല്കാലത്തേക്ക് വിടുന്നത്. പത്ത് മാസമാണ് കോഴ്സിന്റെ കാലാവധി. സര്‍ക്കാരിന്റെ അനുമതിയോടെയാകും പഠനത്തിനായി പറക്കുക. ശ്രീറാമിനൊപ്പം ഇടുക്കിയുടെ കളക്ടറെന്ന നിലയില്‍ ശക്തമായ നിലപാട് എടുത്ത ജി.ആര് ഗോകുലും സംസ്ഥാനം വിടും. ശ്രീറാമും ഗോകുലും അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ ,ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിനായാണ് പോകുന്നത്. പഠനം ‘സേവന’ കാലമായി ഉപയോഗപ്പെടുത്താനാണ് ശ്രീറാമും ഗോകുലും ശ്രമിക്കുന്നത്. സ്വന്തം കേഡറില്‍ എട്ടു വര്‍ഷം…
Read Moreഐഎഎസുകാരനൊക്കെ തന്നെ! പക്ഷെ പത്രം വായന ഉപേക്ഷിച്ചിട്ട് പത്തു വര്‍ഷമായി; പത്രം വായന ഉപേക്ഷിച്ചതിനെക്കുറിച്ച് ദേവികുളം മുന്‍ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ട രാമന് പറയുന്നതിങ്ങനെ…
തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലിലൂടെ പല പ്രമുഖരുടെയും കണ്ണിലെ കരടായ വ്യക്തിയാണ് മുന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കട്ടരാമന്. സിവില്‍ സര്‍വീസ് പരീക്ഷ രണ്ടാം റാങ്കില്‍ പാസായ ശ്രീറാം ഇപ്പോള്‍ ഒരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി താന്‍ പത്രം വായിക്കാറില്ലെന്ന് ശ്രീറാം പറയുന്നു. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ശ്രീറാമിന്റെ ഈ പ്രതികരണം. പത്രം വായിക്കുന്നവരുണ്ടാകാം, എന്നാല്‍ താനങ്ങനെയല്ല. ചാനല്‍ ഇടയ്ക്ക് കാണാറുണ്ട്. എനിക്ക് ആവശ്യമുള്ള വിവരങ്ങള്‍ എടുക്കുക എന്ന ശൈലിയാണ് ഞാന്‍ സ്വീകരിക്കാറുള്ളത് എന്നാണ് ശ്രീറാം പറഞ്ഞത്. താനൊരു നല്ല മമ്മൂട്ടി ഫാനാണെന്ന് ശ്രീറാം പറഞ്ഞു. തേവള്ളിപ്പറമ്പില്‍ ജോസഫ് എന്ന കഥാപാത്രത്തെ തനിക്ക് എല്ലാവരുടേയും പോലെ ഇഷ്ടമാണെന്നും ശ്രീറാം പറഞ്ഞു.തേവള്ളിപറമ്പില്‍ ജോസഫ് അലക്സ് എന്ന കഥാപാത്രം സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറപടിയായിട്ടാണ് എല്ലാവരുടേയും പോലെ…
Read More