താന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പ്രചാരണം തള്ളി സ്പീക്കര്‍ രംഗത്ത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്ന് വാര്‍ത്ത നല്കിയവര് നികൃഷ്ട ജീവിയാണെന്നും സ്പീക്കര്‍ വീഡിയോയില്‍ പറയുന്നു. ‘ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും കുടുംബം തകര്‍ന്ന് പോയെന്ന രീതിയിലും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ചില ആളുകള്‍ അത് ഏറ്റു പിടിച്ചു. ഞാനിവിടെ ഉണ്ടെന്ന് പറയേണ്ട രീതിയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചാരണം എത്തിപ്പെട്ടു. കുപ്രചരണങ്ങളെ തള്ളിക്കളയുകയാണ്. ഒരു ഏജന്‍സിയേയും പേടിയില്ല. ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരു അല്ല. ഏത് അന്വേഷണ ഏജന്‍സിക്ക് മുന്നിലും കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു.
Read MoreTag: sreeramakrishnan
സ്പീക്കര്‍ ദുരുദ്ദേശത്തോട് ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി ! താന്‍ സാധാരണയായി ഒന്നും സൗജന്യമായി ചെയ്തുകൊടുക്കാറില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്; സ്വപ്‌നയുടെ മൊഴി ഞെട്ടിക്കുന്നത്…
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരായ സ്വപ്നയുടെ മൊഴി പുറത്ത്. ഹൈക്കോടതിയില്‍ ഇ.ഡി. നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച മൊഴിപകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ സ്പീക്കര്‍ക്കെതിരേ അതീവ ഗുരുതരങ്ങളായ ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിച്ചിരിക്കുന്നത്. ഡിസംബര്‍ 16-ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍വെച്ച് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുമ്പാകെ സ്വപ്ന നല്‍കിയ മൊഴിയാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടിരിക്കുന്നത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ദുരുദ്ദേശ്യത്തോടെ തിരുവനന്തപുരം പേട്ടയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പ്രധാന ആരോപണം. പേട്ടയിലെ മരുതം അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റിലേക്ക് അദ്ദേഹം വിളിച്ചുവരുത്തി. അത് തന്റെ ഒളിസങ്കേതമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. സരിത്തിനൊപ്പമാണ് താന്‍ സ്പീക്കറെ കാണാന്‍ ഫ്ളാറ്റിലേക്ക് പോയത്. എന്നാല്‍ അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്ക് വിസമ്മതിച്ചപ്പോള്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ തനിക്ക് വാഗ്ദാനം ചെയ്ത ജോലി ഇല്ലാതായെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയ എനിക്ക് സുരക്ഷിതത്വം തോന്നാനായി അദ്ദേഹം ഫ്ളാറ്റിന്റെ യഥാര്‍ഥ ഉടമസ്ഥാവകാശത്തെക്കുറിച്ച് പറഞ്ഞിരുന്നു. മിഡില്‍…
Read Moreസ്വര്‍ണക്കടത്തു കേസ് സ്പീക്കറിലേക്ക് അടുക്കുന്നു ! ‘എസ്ആര്‍കെ’യുടെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍…
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യല്‍ പട്ടിക തയാറാക്കിയ കസ്റ്റംസ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനിലേക്കുള്ള അകലം കുറച്ചു ഒരുപടി കൂടി അടുത്തിരിക്കുന്നു. സ്പീക്കറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്തതിനു പിന്നാലെ സ്പീക്കറിലേക്കുള്ള അകലം കുറയുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇന്നലെ കെ. അയ്യപ്പനെ ഒമ്പതു മണിക്കൂര്‍ ചോദ്യംചെയ്തു വിട്ടയച്ചു. അദ്ദേഹത്തിന്റെ മൊഴികള്‍ പരിശോധിച്ചശേഷം വേണമെങ്കില്‍ വീണ്ടും വിളിപ്പിക്കും. അയ്യപ്പന്റെ മൊഴികളില്‍ നിറയുന്ന അവ്യക്തതയാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതെല്ലാം സ്പീക്കറിലേക്കുള്ള അകലം കുറയ്ക്കുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഡോളര്‍കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍നിന്ന് മൊഴിയെടുക്കുന്നതിന് മുന്നോടിയായി കസ്റ്റംസ് നിയമോപദേശം തേടിക്കഴിഞ്ഞു. നടപടിക്രമങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലില്‍നിന്നും കസ്റ്റംസ് അന്വേഷണസംഘം നിയമോപദേശം തേടിയത്. സ്പീക്കറില്‍നിന്നും മൊഴിയെടുക്കുന്നതില്‍ നിയമതടസമില്ലെന്നായിരുന്നു കസ്റ്റംസിന് ആദ്യം ലഭിച്ച നിയമോപദേശം. എന്നാല്‍ കെ.…
Read More