ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പ്രതികരണവുമായി മലയാളി താരം എസ് ശ്രീശാന്ത്. ശ്രീശാന്ത് ഒത്തുകളിക്കാനായി 10 രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ വെറും 10 ലക്ഷം രൂപയ്ക്കു വേണ്ടി തനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമെന്തെന്നാണ് ശ്രീശാന്ത് ചോദിക്കുന്നത്. സ്പോര്‍ട്സ് കീടയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒത്തുകളി വിവാദത്തെ കുറിച്ച് ഞാന്‍ വിശദീകരിക്കുന്ന ആദ്യത്തെ അഭിമുഖമാവും ഇത്. ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം. ഞാന്‍ ചെയ്ത ആ ഓവറില്‍ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലുമില്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയകള്‍ക്ക് ശേഷവും 130ന് മുകളില്‍ വേഗതയിലാണ് പന്തെറിഞ്ഞത്.’- സ്പോര്‍ട്സ്കീഡയ്ക്ക് നല്കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു. ‘ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍…
Read MoreTag: sreeshanth
ഐപിഎൽ താരലേലത്തിന് ശ്രീശാന്തും
കൊച്ചി: വരുന്ന ഐപിഎൽ താരലേലത്തിൽ മലയാളി താരം എസ്.ശ്രീശാന്തും പങ്കെടുക്കും. ഫെബ്രുവരി 18ന് നടക്കുന്ന താരലേലത്തിനായി താരം രജിസ്റ്റർ ചെയ്യും. ലേലത്തിന് മുന്നോടിയായി കളിക്കാരുടെ റിലീസും ട്രേഡിംഗ് വിൻഡോയും നടന്നുവരികയാണ്. 2013 സീസണിലാണ് ശ്രീശാന്ത് ഒടുവിൽ ഐപിഎൽ കളിച്ചത്. രാജസ്ഥാൻ റോയൽസ് ടീമിൽ കളിക്കുന്നതിനിടെ കോഴയാരോപണത്തിന്റെ പേരിൽ ക്രിക്കറ്റിൽ നിന്നും വിലക്ക് നേരിട്ട ശ്രീശാന്ത് നിലവിൽ നടക്കുന്ന സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വേണ്ടി കളിച്ചാണ് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.
Read Moreശ്രീശാന്ത് വീണ്ടും ടീമിലേക്ക്
കൊച്ചി: ഐപിഎല്‍ വാതുവയ്പിനെത്തുടര്ന്ന് വിലക്ക് നേരിട്ട ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് വീണ്ടും കേരളത്തിന്റെ രഞ്ജി ടീമില്‍ തിരിച്ചെത്തും. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് സെപ്റ്റംബറില്‍ അവസാനിക്കുന്നതോടെയാണ് രഞ്ജിയിലൂടെ ശ്രീശാന്ത് മടങ്ങിയെത്തുന്നത്. ഫിറ്റ്നസ് തെളിയിച്ചാല്‍ മാത്രമാകും ടീമില്‍ ഇടംനല്‍കുക. വിലക്ക് അവസാനിക്കുന്നതോടെ കേരള ടീം ക്യാമ്പിലേക്ക് ശ്രീശാന്തിനെ തിരിച്ചുവിളിക്കും. ശാരീരികക്ഷമത തെളിയിക്കുകയാണ് ശ്രീശാന്ത് നേരിടുന്ന കടമ്പയെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് നായര്‍ പറഞ്ഞു. കേരള ടീമില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്കു ശ്രീശാന്തിന് വഴിതുറക്കും. രഞ്ജി ടീമിലേക്ക് തന്നെ പരിഗണിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷന് ശ്രീശാന്ത് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാരിയര്‍ ഇത്തവണ തമിഴ്നാട് ടീമിലേക്ക് മാറിയതു മൂലമാണ് കെസിഎ ശ്രീശാന്തിനെ പരിഗണിച്ചത്. ഇന്ത്യക്കു വേണ്ടി 27 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ശ്രീശാന്ത് 87 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ സജീവസാന്നിധ്യമായിരുന്ന…
Read Moreമലയാളികളുടെ സ്വന്തം ശ്രീശാന്ത് വീണ്ടും പന്തെറിയാനെത്തുന്നു, അതും ഇതിഹാസതാരം മിസ്ബ ഉള് ഹഖിനെതിരായ ടീമിനെതിരേ, ശ്രീയുടെ ടീമിന്റെ നായകന് ഇര്ഫാന് പത്താനും! തിരിച്ചുവരവിന് കളമൊരുക്കുന്നത് ബഹറിന്‍ ക്രിക്കറ്റ് ഫെസ്റ്റിവല്‍
എം.ജി.എസ് ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബിസിസിഐയുടെ വിലക്കു നേരിട്ടിരുന്ന മലയാളി ക്രിക്കറ്റര്‍ എസ്. ശ്രീശാന്ത് വീണ്ടും കളത്തിലേക്ക്. വര്‍ഷങ്ങള്‍ക്കുശേഷം അന്താരാഷ്ട്ര താരങ്ങള്‍ക്കെതിരേ പന്തെറിയാനുള്ള തയാറെടുപ്പിലാണ് ശ്രീ. ഈ മാസം 19ന്് ബഹറിനിലാണ് മത്സരം. പാക് ടെസ്റ്റ് നായകന് മിസ്ബാ ഉള് ഹഖും ഇന്ത്യന്‍ താരം ഇര്ഫാന് പത്താന് നയിക്കുന്ന ടീമുകള്‍ പങ്കെടുക്കുന്ന ബഹറിന്‍ ക്രിക്കറ്റ് ഫെസ്റ്റിവലാണ് ശ്രീയുടെ തിരിച്ചുവരവ്. ബഹറിന്‍ അന്താരാഷ് ട്ര സ്റ്റേഡിയത്തിലാണ് ട്വന്റി-20 ഫോര്‍മാറ്റിലുള്ള മത്സരം. കോടതി കുറ്റവിമുക്തനാക്കിയശേഷം ആദ്യമായാണ് ശ്രീശാന്ത് സജീവക്രിക്കറ്റിലേക്ക് മടങ്ങിയത്. നേരത്തെ സ്കോട്ട്ലന്‍ഡ് ലീഗില്‍ കളിക്കാന്‍ കരാറായിരുന്നെങ്കിലും ബിസിസിഐ അനുമതി നല്കയിരുന്നില്ല. ബഹറിന്‍ സ്പോര്‍ട്സ് യുവജനക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മത്സരത്തില്‍ നിരവധി അന്താരാഷ്ട്ര താരങ്ങളും പാഡണിയുന്നുണ്ട്. പാക്കിസ്ഥാന് വെടിക്കെട്ട് താരം ഷാഹിദ് അഫ്രീദി, ശ്രീലങ്കന്‍ താരം തിലകരത്ന ദില്ഷാന്, വിന്‍ഡീസ് താരം മര്‍ലോണ്‍ സാമുവല്‍സ്, അബ്ദുള്‍ റസാഖ്, സൊഹൈല്‍…
Read Moreശ്രീശാന്തിന്റെ വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ
മുംബൈ: ഐപിഎൽ കോഴക്കേസുമായി ബന്ധപ്പെട്ട് മലയാളി താരം എസ്.ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് പിൻവലിക്കാനാവില്ലെന്ന് ആവർത്തിച്ച് ബിസിസിഐ. കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ശ്രീശാന്ത് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് ബിസിസിഐ സിഇഒ രാഹുൽ ജോഹ്രി നിലപാട് ആവർത്തിച്ചത്. ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും പുതിയതായി ഉണ്ടായിട്ടില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ക്രിക്കറ്റിലെ അഴിമതികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബിസിസഐക്കുള്ളത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെസിഎ ഭാരവാഹികളായ ടി.സി.മാത്യുവും കെ.അനന്തനാരായണനും കൂടി പങ്കെടുത്ത ബിസിസിഐ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ശ്രീശാന്ത് ഉൾപ്പടെയുള്ള താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്നും സിഇഒയുടെ കത്ത് ഓർമപ്പെടുത്തുന്നു. ഡൽഹി കോടതി കുറ്റവിമുക്തനാക്കിയിട്ടും ആജീവനാന്ത വിലക്ക് ബിസിസിഐ തുടരുന്നതിനിടെയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. സ്കോട്ടിഷ് ലീഗിൽ കളിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശ്രീശാന്തിന്റെ ഹർജി. എന്നാൽ ഹർജി പരിഗണിച്ച ഹൈക്കോടതി വിലക്ക്…
Read More