ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന സീരിയലിന് നിരവധി ആരാധകരാണുള്ളത്. സൂപ്പര്‍ഹിറ്റായ ഈ പരമ്പരയിലെ കഥാപാത്രങ്ങളെയും മലയാളി പ്രേക്ഷകര്‍ അവരുടെ ഹൃദയത്തിലാണ് കൊണ്ടു നടക്കുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിഖിലും ശ്രീതുവും ആണ്. അലീന എന്ന കഥാപാത്രമായി ശ്രീതുവും അമ്പാടി എന്ന കഥാപാത്രമായി നിഖിലും ആണ് പരമ്പരയില്‍ എത്തുന്നത്. സീരിയലില്‍ പ്രണയ ജോഡികളാണ് അമ്പാടിയും അലീനയും. അലീനയും അമ്പാടിയും യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും ഒന്നിക്കണം എന്നാണ് ആരാധകരുടെ ആഗ്രഹം. ഇരുവരുടെയും പുതിയ ഫോട്ടോകള്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ സംശയങ്ങളും ഉണ്ടാവാറുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെ റീല്‍സുമായി എത്താറുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ ശ്രീതുവും നിഖിലും. വിവാഹം ഒട്ടും പ്രതീക്ഷിക്കാതെ നടക്കുമെന്ന് പറഞ്ഞ ശ്രീതു താനും നിഖിലും തമ്മില്‍ പ്രണയത്തിലല്ലെന്നും റിയല്‍ ലൈഫില്‍ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ്…
Read More