ആലപ്പുഴ: ശ്രീവത്സം പിള്ളയുടെ വിശ്വസ്ത രാധാമണിയുടെ ഭര്‍ത്താവ് കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി. നാഗാലാന്‍ഡ് പോലീസിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ സംസ്ഥാനത്തേക്ക് പണം കടത്തിയെന്ന് ആരോപണം ഉയരുന്നതോടെയാണ് ശ്രീവത്സം പിള്ള വിവാദ നായകനാകുന്നത്. തുടര്‍ന്ന് ശ്രീവത്സം ഗ്രൂപ്പില്‍ ആദായവകുപ്പ് നടത്തിയ റെയ്ഡില്‍ ആയിരംകോടിയുടെ ബിനാമി ഇടപാടുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പിള്ളയ്ക്ക് നാഗാ കലാപകാരികളുമായുള്ള ബന്ധം വെളിപ്പെട്ടത്. ഇതോടെ രാധാമണി പിള്ളയുടെ ബിനാമി ആണെന്നും തെളിഞ്ഞു. അതോടെ ഹരിപ്പാട്ടുള്ള ഇവരുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. പിള്ളയുടെ സകല കളികളും അറിയാവുന്ന ആളായിരുന്നു കൃഷ്ണന്‍. ഇന്നലെ രാത്രിയാണ് കൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ ദുരൂഹതകളേറെയെന്നാണ് പോലീസ് പറയുന്നത്. രാധാമണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. പിള്ളയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകളുടെ ബിനാമിയായിരുന്നു രാധാമണി. പിള്ളയുടെ പേരിലുള്ള 10 കോടിയുടെ നിക്ഷേപങ്ങളുടെ രേഖകള്‍ രാധാമണിയുടെ ഹരിപ്പാട്ടുള്ള വീട്ടില്‍ നിന്നും കണ്ടെടുത്തതായും…
Read MoreTag: sreevalsam
നാഗാലാന്‍ഡില്‍ നിന്നും പോലീസ് ട്രക്ക് കൊണ്ടു വന്നത് ഞാനല്ല; വണ്ടി കുളനടയിലെ വീട്ടില്‍ എത്തിയിട്ടുമില്ല; സത്യം പുറത്തു പറയാത്തത് ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശമുള്ളതിനാല്‍; ശ്രീവത്സം പിള്ള ആദ്യമായി പ്രതികരിക്കുന്നു
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ആരോപണ വിധേയനായ ശ്രീവത്സം പിള്ള ആദ്യമായി വിഷയത്തില്‍ പ്രതികരിക്കുന്നു. ഇത്രയധികം ആരോപണങ്ങള്‍ വന്നപ്പോഴും പിള്ള യാതൊരു വിധ പ്രതികരണങ്ങളും നടത്തിയിരുന്നില്ല. എന്നാല്‍ വിഷയത്തില്‍ ആദ്യമായി പിള്ള പ്രതികരിക്കുകയാണ്. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നാണ് പിള്ള പറയുന്നത്. മാധ്യമങ്ങളില്‍ തുടരെ തുടരെ വാര്‍ത്ത വന്നതും താന്‍ കള്ള പണം കൊണ്ടു വന്നുവെന്ന് വരെ പറഞ്ഞതുമായ നാഗാലാന്‍ഡ് പൊലീസിന്റെ ട്രക്ക് വീട്ടിലേക്ക് കൊണ്ടു വന്നിട്ടില്ല. കൊച്ചിയില്‍ ഔദ്യോഗിക ആവശ്യത്തിന് സാധനം എടുക്കാനാണ് ട്രക്ക് എത്തിയത്. ട്രക്കു വന്നത് സംബന്ധിച്ച് തനിക്കൊരു ബന്ധവുമില്ലെന്നും പിള്ള പറയുന്നു. തനിക്കെതിരെ ഇതുവരെയില്ലാത്ത നടപടികള്‍ ഉണ്ടാകാന്‍ കാരണം ബിസിനസിലെ ശത്രുക്കളാണെന്നും ആരോപണങ്ങളില്‍ പ്രതികരിക്കാത്തത് ആദായ നികുതി വകുപ്പിന്റെ നിര്‍ദ്ദേശമുള്ളതിനാലാണെന്നും പിള്ള പറയുന്നു. പരിശോധനകളും അന്വേഷണവും പൂര്‍ത്തിയാവുന്നതുവരെ മാധ്യമങ്ങളെ കാണരുതെന്ന് അവര്‍ വിലക്കിയിട്ടുണ്ടെന്നും പിള്ള പറയുന്നു. ഇപ്പോള്‍ ഉയരുന്ന ആരാേപണങ്ങള്‍ കഴമ്പില്ലാത്തതാണന്നു വിശദീകരിച്ച…
Read More