ആലപ്പുഴ: ശ്രീവത്സം പിള്ളയുടെ വിശ്വസ്ത രാധാമണിയുടെ ഭര്‍ത്താവ് കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി. നാഗാലാന്‍ഡ് പോലീസിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ സംസ്ഥാനത്തേക്ക് പണം കടത്തിയെന്ന് ആരോപണം ഉയരുന്നതോടെയാണ് ശ്രീവത്സം പിള്ള വിവാദ നായകനാകുന്നത്. തുടര്‍ന്ന് ശ്രീവത്സം ഗ്രൂപ്പില്‍ ആദായവകുപ്പ് നടത്തിയ റെയ്ഡില്‍ ആയിരംകോടിയുടെ ബിനാമി ഇടപാടുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പിള്ളയ്ക്ക് നാഗാ കലാപകാരികളുമായുള്ള ബന്ധം വെളിപ്പെട്ടത്. ഇതോടെ രാധാമണി പിള്ളയുടെ ബിനാമി ആണെന്നും തെളിഞ്ഞു. അതോടെ ഹരിപ്പാട്ടുള്ള ഇവരുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. പിള്ളയുടെ സകല കളികളും അറിയാവുന്ന ആളായിരുന്നു കൃഷ്ണന്. ഇന്നലെ രാത്രിയാണ് കൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ ദുരൂഹതകളേറെയെന്നാണ് പോലീസ് പറയുന്നത്. രാധാമണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. പിള്ളയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകളുടെ ബിനാമിയായിരുന്നു രാധാമണി. പിള്ളയുടെ പേരിലുള്ള 10 കോടിയുടെ നിക്ഷേപങ്ങളുടെ രേഖകള്‍ രാധാമണിയുടെ ഹരിപ്പാട്ടുള്ള വീട്ടില്‍ നിന്നും കണ്ടെടുത്തതായും…
Read MoreTag: sreevalsam pillai
നാഗാലാന്‍ഡിനെ ചൈനയില്‍ നിന്നും രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 1000 കോടി പിള്ള വിഴുങ്ങി; ശ്രീവത്സം പിള്ള കോടീശ്വരനായത് ഇങ്ങനെ…
കൊച്ചി: ശ്രീവത്സം ഗ്രൂപ്പ് ഉടമ എംകെആര്‍ പിള്ള കോടീശ്വരനായത് സൈന്യത്തിന്റെ പണം അടിച്ചുമാറ്റി. ഇത് വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവന്നു. നാഗാലാന്‍ഡിന്റെ വികസനത്തിനു കേന്ദ്ര സര്‍ക്കാര്‍ നല്കിയ 1000 കോടി രൂപ പന്തളം സ്വദേശി എംകെആര്‍ പിള്ളയുടെ ശ്രീവല്‍സം ഗ്രൂപ്പ് തട്ടിയെടുത്തതായി ആദായനികുതി വകുപ്പു നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നാഗാലാന്‍ഡിലെ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പങ്കാളികളായ അഴിമതി അന്വേഷിക്കാന്‍ സിബിഐക്കു ശുപാര്‍ശ ചെയ്തു. നാഗാലാന്‍ഡ് മന്ത്രിമാരും കേസില്‍ കുടുങ്ങിയേക്കും. കേരളത്തിലെ ആദായനികുതി ഉദ്യോഗസ്ഥര്‍ നാഗാലാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് 1000 കോടിയുടെ അഴിമതി പുറത്തുവന്നത്. അതിര്‍ത്തി സംസ്ഥാനമായ നാഗാലാന്‍ഡിലെ സുരക്ഷ സംബന്ധിച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച തുകയാണു പദ്ധതി നടപ്പാക്കാതെ വ്യാജ റിപ്പോര്‍ട്ടുകളുണ്ടാക്കി പലപ്പോഴായി ശ്രീവല്‍സത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടത്. ഈ തുക വിനിയോഗിച്ചു എംകെആര്‍ പിള്ളയും കുടുംബാംഗങ്ങളും കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ്, ജൂവലറി, വസ്ത്രവ്യാപാരം എന്നിവയാണു നടത്തുന്നത്. നാഗാലാന്‍ഡ്…
Read Moreശ്രീവത്സം പിള്ള ചെറിയമീനല്ല കൊമ്പന് സ്രാവ്! നാഗാ പോരാളികളുടെ ഇഷ്ടതോഴന്‍; വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭീകരവാദം വളര്‍ത്തി; കള്ളപ്പണം വെളുപ്പിക്കാന്‍ തെരഞ്ഞെടുത്തത് കേരളവും
കൊച്ചി: ശ്രീവല്‍സം ഗ്രൂപ്പ് ഉടമ എം.കെ.ആര്. പിള്ള കരുതിയതിലും വലിയ ക്രിമിനല്‍. പിള്ള നാഗാ കലാപകാരികള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. ശ്രീവത്സം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് രണ്ടു വര്‍ഷം മുമ്പ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിവരം നല്‍കിയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നെന്നാണ് വിവരം. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്. ശ്രീവല്‍സം ഗ്രൂപ്പുമായി തനിക്ക് ബന്ധമില്ലെന്ന് ചെന്നിത്തല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പുതിയ വിവരം പുറത്തുവന്നതും. ശ്രീവല്‍സം ഗ്രൂപ്പിനെതിരെ ഉന്നയിച്ച ഇടപാടുകളെക്കുറിച്ച് ഒരു അന്വേഷണവും നടന്നില്ല. ഇതിന് കാരണം ഉന്നത തല ബന്ധങ്ങളാണെന്നാണ് സൂചന. പണം കടത്താനായി പിള്ള നാഗാലാന്‍ഡ് പോലീസിന്റെ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിച്ചതായും ആരോപണമുയര്‍ന്നിരുന്നു. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഭൂമിയിടപാടും ഗ്രൂപ്പ് നടത്തിയെന്നു സൂചനയുണ്ട്. ഈ സംശയങ്ങളാണ് പോലീസിനെ പിള്ളയിലേക്കെത്തിച്ചത്. പ്രദേശത്തു നിന്നു…
Read More