ഗോമതിയെ വിമര്‍ശിക്കുന്നവര്‍ക്ക് അത് ആവാം…എന്തിനാണ് അതിനെ വിമര്‍ശിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല; ശ്രേയ രമേഷ് മനസ് തുറക്കുന്നു…

മിനിസ്‌ക്രീനില്‍ നിന്ന് ബിഗ്‌സ്‌ക്രീനിലെത്തി തിളങ്ങിയ അപൂര്‍വം നടിമാരില്‍ ഒരാളാണ് ശ്രേയ രമേഷ്. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ഗള്‍ഫില്‍ ജീവിക്കുമ്പോഴാണ് സീരിയലില്‍ അഭിനയിക്കാനുള്ള അവസരം ശ്രേയയെ തേടിയെത്തുന്നത്. പിന്നീടുള്ള നാലു വര്‍ഷങ്ങള്‍ അതിനിടെ പതിനഞ്ചോളം സിനിമകള്‍ ചെയ്തു. ചെറുതെങ്കിലും കാമ്പുള്ള വേഷങ്ങള്‍. എങ്കിലും അവസാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിലെ ഗോമതി എന്ന കഥാപാത്രമാണ് വീട്ടമ്മമാര്‍ക്ക് സുപരിചിതയായ ശ്രേയയെ മലയാളികള്‍ക്കാകെ പരിചയപ്പെടുത്തിയത്. ഗോമതി എന്ന കഥാപാത്രം ശ്രദ്ധേയമായെങ്കിലും ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിച്ചു. ഇത് ആദ്യം വിഷമിപ്പിച്ചെന്നും പിന്നീട് അത് കാര്യമാക്കിയില്ലെന്നും ശ്രേയ പറയുന്നു. വിമര്‍ശനങ്ങളെക്കുറിച്ച് ശ്രേയ പറയുന്നതിങ്ങനെ…. ധാരാളം ട്രോളുകള്‍ ഉണ്ടായിരുന്നു. ആദ്യമെല്ലാം അത് കണ്ടപ്പോള്‍ വിഷമം തോന്നി. പിന്നീട് പ്രശ്നമില്ലാതായി. വില്ലനെ (ജോണ്‍ വിജയ് അവതരിപ്പിച്ച കഥാപാത്രം) വകവരുത്തുക എന്നതായിരുന്നു സിനിമയിലെ സാഹചര്യം. അതിന് ഗോമതി എന്ന കഥാപാത്രത്തെ ഉപയോഗിക്കുന്നു. ആ വില്ലന്റെ വീക്‌നെസാണ് സീരിയലിലെ ഗോമതി. അതില്‍ മോശമായി…

Read More