ശ്രീറാം വെങ്കിട്ടരാമന്‍ മൂര്‍ഖനായിരുന്നെങ്കില്‍ പ്രേം കുമാര്‍ ഉഗ്രവിഷമുള്ള ‘രാജവെമ്പാല’; ജോയ്‌സ് ജോര്‍ജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ സബ്കളക്ടര്‍ താരമാകുന്നതിങ്ങനെ…

മൂന്നാര്‍: മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുത്ത ശ്രീറാം വെങ്കിട്ടരാമനെ ഓടിച്ചപ്പോള്‍ സിപിഎം ഒന്ന് ആശ്വസിച്ചു. ശ്രീറാം മൂര്‍ഖനായിരുന്നെങ്കില്‍ പകരം വന്ന വി ആര്‍ പ്രേം കുമാര്‍ രാജവെമ്പാലയായിരുന്നു എന്ന സത്യം സിപിഎം വളരെ വൈകിയാണ് മനസിലാക്കിയത്. കയ്യേറ്റക്കാര്‍ എത്ര വമ്പനായാലും മുഖം നോക്കാതെ നടപടി എടുക്കുന്ന ധീരനായ ഉദ്യോഗസ്ഥനാണ് മൂന്നാറിലെ കാര്യങ്ങല്‍ മുറതെറ്റാതെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഏറെക്കാലമായി വിവാദത്തില്‍ നില്‍ക്കുന്ന കൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയാണ് ദേവികുളത്തെ പുതിയസബ്കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ താരമാകുന്നത്. മാധ്യമകളുടെ ശ്രദ്ധാകേന്ദ്രമാകാന്‍ കാത്തുനില്‍ക്കാതെ നിശബ്ദമായി കാര്യങ്ങള്‍ നീക്കിയാണ് പ്രേംകുമാര്‍ ജോയ്‌സ് ജോര്‍ജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. സംഭവം നടന്നു കഴിഞ്ഞപ്പോഴാണ് എംപി പോലും സംഗതിയറിഞ്ഞത്. ശ്രീറാം വെങ്കിരാമനെ സ്ഥലംമാറ്റി പുതിയ സബ്കളക്ടറെ നിയമിച്ചതു കൊട്ടാക്കമ്പൂര്‍ കേസില്‍ എംപിയെ രക്ഷിക്കാനാണെന്ന ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പ്രേംകുമാറിന്റെ…

Read More