ഒരു പടം ഹിറ്റായാല്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തി കുടിച്ചു കൂത്താടാന്‍ തന്നെ കിട്ടില്ലെന്ന ് തെന്നിന്ത്യന്‍ താരസുന്ദരിയും ഉലകനായകന് കമല്‍ഹാസന്റെ മകളുമായ ശ്രുതി ഹാസന്. എന്റെ നാലുപടങ്ങള്‍ 100 കോടി കളക്ഷന്‍ നേടിയത് ശരിയാണ്. പക്ഷേ നൂറുകോടി നിര്‍മ്മാതാവിന് കിട്ടിയിട്ട് എനിക്കെന്തു ഫലം? അതെനിക്കു കിട്ടിയിരുന്നെങ്കില്‍ ഭയങ്കര സന്തോഷമാകുമായിരുന്നു. ഇതൊക്കെ ഒരു നമ്പരാണ്. ജയവും പരാജയവും. സിനിമയില്‍ സഹജമാണ്. അതൊക്കെ ഒരു ആനക്കാര്യമായി ഞാന്‍ ചിന്തിക്കാറില്ല. എന്റെ തൊഴിലില്‍ ഞാന്‍ തുടരുന്നു. പടം ഹിറ്റായാല്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തി കുടിച്ചും കൂത്താടിയും സന്തോഷം പങ്കിടാന്‍ എന്നെക്കിട്ടില്ല കിട്ടില്ല. ചുരുങ്ങിയ കാലം കൊണ്ടുതന്നെ എല്ലാ സൂപ്പര്‍ സ്റ്റാറുകളോടൊപ്പം അഭിനയിച്ചതില്‍ അഭിമാനം ഉണ്ടെന്നും ശ്രുതി പറയുന്നു. പല നായികനടിമാരെക്കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. കാരണം ഒരാള്‍തന്നെ എല്ലാ ഭാഷകള്‍ക്കും പെര്‍ഫെക്ടായി സമയം ഒതുക്കി ശരിക്കുള്ള ഒരു തീരുമാനത്തില്‍ എത്തിച്ചേരുന്നു. ആരോട് എങ്ങനെ…
Read More