തെന്നിന്ത്യയിലെ ആക്ഷന്‍കിംഗ് അര്‍ജുനെതിരേ നടി ശ്രുതി ഹരിഹരന്‍ ഉയര്‍ത്തിയ മീടു ആരോപണം ഏവരെയും ഞെട്ടിച്ചിരുന്നു.നിപുണന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ ആരോപണം. എന്നാല്‍ ശ്രുതിയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച് അര്‍ജുനും മകളും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതുവര്‍ഷത്തില്‍ അര്‍ജുനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി ശ്രുതി വീണ്ടുമെത്തിയിരിക്കുകയാണ്. ‘നിപുണന്‍ എന്ന സിനിമയില്‍ അര്‍ജുന്റെ ഭാര്യയുടെ വേഷമാണ് ഞാന്‍ ചെയ്തത്. ഇന്റിമേറ്റ് സീനുകളില്‍ അയാള്‍ എന്നോട് മോശമായാണ് പെരുമാറിയത്. നേരത്തെ പലര്‍ക്കൊപ്പവും അത്തരം രംഗങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും എനിക്ക് ഇങ്ങനെ തോന്നിയിട്ടില്ല. ഈ വ്യക്തിയുടെ ഉദ്ദേശം മോശമാണെന്ന് എനിക്ക് തോന്നി.’ ശ്രുതി പറയുന്നു. ‘എന്തു കൊണ്ടാണ് ഇപ്പോള്‍ ഇതു പറയുന്നത് എന്തുകൊണ്ട് ഞാന്‍ ഇത് നേരത്തേ പറഞ്ഞില്ല എന്ന് പലരും ചോദിക്കുന്നുണ്ട്. ശരിയാണ് അന്നേ എനിക്ക് പറയാമായിരുന്നു. ഞാന്‍ സംവിധായകനോട് പറയുകയും ചെയ്തിരുന്നു. പക്ഷേ…
Read MoreTag: sruthy hariharan
ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? ശ്രുതിയേപ്പോലുള്ളവര്‍ മീ ടൂ ക്യാംപെയ്ന്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്; ശ്രുതി ഹരിഹരനെതിരേ ആഞ്ഞടിച്ച് അര്‍ജുന്റെ മകള്‍ ഐശ്വര്യ…
തമിഴ് സിനിമാതാരം അര്‍ജുനെതിരേ നടി ശ്രുതി ഹരിഹരന്‍ ഉന്നയിച്ച മീ ടൂ ആരോപണങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് അര്‍ജുന്റെ മകള്‍ ഐശ്വര്യ. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രുതി മീ ടൂ ക്യാംപെയ്ന്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ഐശ്വര്യ പറഞ്ഞു. ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം… ശ്രുതിയേപ്പോലുള്ളവര്‍ മീ ടൂ ക്യാംപെയ്ന്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ് ഐശ്വര്യ പറഞ്ഞു. ‘ആരെങ്കിലും ബലംപ്രയോഗിച്ച് ഉപദ്രവിക്കുക, അല്ലെങ്കില്‍ മറ്റൊരാളുടെ സമ്മതപ്രകാരമല്ലാതെ ചെയ്യുക. ഇതൊക്കെയാണ് മീ ടു ക്യാംപെയ്‌നുകളിലൂടെ വെളിപ്പെടുത്തുന്നത്. ഇത് അങ്ങനെയല്ല. ശ്രുതിയെപ്പോലുള്ളവര്‍ അവരുടെ നേട്ടത്തിനായി മീ ടുവിനെ ഉപയോഗിക്കുന്നു. ചിലപ്പോള്‍ ഇത്തരം ആരോപണമുന്നയിക്കുന്നത് പ്രശസ്തിയ്ക്കു വേണ്ടിയായിരിക്കുമെന്നും ശ്രുതിയുടെ തീരുമാനങ്ങളില്‍ സങ്കടമുണ്ടെന്നും ഐശ്വര്യ പറഞ്ഞു. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ തന്നെ കാര്യങ്ങള്‍ തുറന്ന് സംസാരിക്കാമായിരുന്നു.’ഐശ്വര്യ പറഞ്ഞു. അരുണ്‍ വൈദ്യനാഥന്‍ ഒരുക്കിയ നിബുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് അര്‍ജുന്‍ മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ…
Read More