തിരുവനന്തപുരം: കളിയിക്കാവിളയിൽ ചെക്ക് പോസ്റ്റിൽ എസ്എസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികൾക്കു ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സൂചന. പ്രതികളായ അബ്ദുൽ ഷമീം, തൗഫീഖ് എന്നിവരുടെ ബാഗിൽനിന്നു കണ്ടെടുത്ത കുറിപ്പിലാണു തീവ്രവാദബന്ധത്തിന്റെ സൂചനയുള്ളത്. കുറിപ്പിൽ തമിഴ്നാട് നാഷനൽ ലീഗ് എന്ന സംഘടനയുടെ ഐഎസ് ബന്ധം വെളിവാകുന്നുണ്ടെന്നു പോലീസ് പറയുന്നു. പ്രതികൾ സൂക്ഷിക്കാനേൽപിച്ച ബാഗ് കസ്റ്റഡിയിൽ കഴിയുന്ന പത്താംകല്ല് സ്വദേശി ജാഫറിന്റെ വീട്ടിൽനിന്നു കണ്ടെത്തി. ഈ ബാഗിൽനിന്നാണു കുറിപ്പ് കണ്ടെത്തിയത്. കുറിപ്പിൽ ഇംഗ്ലീഷിൽ ഐഎസ്ഐ എന്നും രേഖപ്പെടുത്തിയിരുന്നു. മതത്തിനായി ഇന്ത്യയിൽ പോരാട്ടം നടത്തും, തലൈവർ കാജാഭായി എന്നതടക്കം മുന്നു വരികളാണു കുറിപ്പിലുള്ളത്. കൂടല്ലൂർ സ്വദേശിയായ കാജഭായിയാണു സംഘത്തിന്റെ തലവനെന്ന സൂചനയും തമിഴ്നാട് ക്യു ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. വിൽസണെ വെടിവയ്ക്കുന്നതിനു മുന്‍പ് കുത്തിപ്പരിക്കേൽപ്പിക്കാൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. തന്പാനൂർ ബസ് സ്റ്റാൻഡിലെ ആളൊഴിഞ്ഞ ഭാഗത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിലാണു രക്തംപുരണ്ട…
Read MoreTag: SSI
കളിയ്ക്കാവിള എസ്എസ്ഐയുടെ കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തില്‍ തന്നെ ! പ്രതികള്‍ക്ക് സഹായം ചെയ്തത് വിതുരയില്‍ താമസിക്കുന്ന സെയ്താലി; ലുക്ക് ഔട്ട് നോട്ടീസുകള്‍ പലയിടത്തും കീറിയതോടെ പോലീസ് ആശങ്കയില്‍…
കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണെ വെടിവച്ചുകൊന്ന കേസില്‍ പ്രതികള്‍ക്കായി തെരഞ്ഞില്‍ ഊര്‍ജിതമാക്കി തമിഴ്നാട് ക്യൂബ്രാഞ്ചും കേരള പൊലീസും. പ്രതികള്‍ക്കായി പതിച്ച പതിച്ച ലുക്ക് ഔട്ട് നോട്ടീസുകള്‍ പലയിടത്തും കീറിക്കളഞ്ഞതായി കണ്ടത് അന്വേഷണ സംഘത്തെ കൂടുതല്‍ ജാഗ്രതയിലാക്കി. സംഭവത്തിന് പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടനകളുണ്ടെന്ന് നേരത്തെ സൂചന കിട്ടിയിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തിലാണെന്ന് തെളിയുകയും ചെയ്തിരുന്നു. സംഭവത്തിനു രണ്ടു ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.ജനുവരി 7നും 8നും മുഖ്യപ്രതികളായ തൗഫീഖും, അബ്ദുള്‍ ഷമീമും നെയ്യാറ്റിന്‍കരയിലെത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. തൗഫീഖും, അബ്ദുള്‍ ഷമീമും നെയ്യാറ്റിന്‍കരയില്‍ വീട് വാടകക്കെടുത്ത് താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് തമിഴ്നാട് ക്യൂബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വിതുരയില്‍ ഭാര്യവീട്ടില്‍ താമസിക്കുന്ന കളിയിക്കാവിള സ്വദേശി ഏര്‍പ്പാടാക്കിയ വീട്ടിലാണ് ഇവര്‍ താമസിച്ചതെന്നാണ് പൊലീസിന്റെ സംശയം.ഇയാള്‍ കന്യാകുമാരി സ്വദേശിയും വിതുരയില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ സെയ്താലിയാണ്. ഇയാള്‍ ഇപ്പോള്‍…
Read Moreകളിയിക്കാവിളയില്‍ തമിഴ്നാട് എസ്എസ്ഐയെ കൊലപെടുത്തിയ പ്രതികളെ സഹായിച്ചയാള്‍ തീവ്രവാദിയോ ? ഇയാള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നത് രാത്രിയില്‍ മാത്രം;നാട്ടുകാരുമായും അയല്‍വാസികളുമായും യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല…
കളിയിക്കാവിളയില്‍ ചെക്പോസ്റ്റില്‍ തമിഴ്നാട് പൊലീസ് സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ വൈ.വില്‍സനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് സഹായം നല്‍കിയതായി സംശയിക്കുന്ന വിതുര നിവാസിയുടെ ജീവിതം അടിമുടി ദുരൂഹതകള്‍ നിറഞ്ഞത്. പുറത്തു പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ വീട്ടില്‍ സൂക്ഷിക്കുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ ഫോണ്‍ പതിവായി ഉപയോഗിച്ചിരുന്നതായി വീട്ടുകാര്‍ പോലീസിനോടു പറഞ്ഞു. ഇയാള്‍ തന്റെ യാത്രകളെക്കുറിച്ച് ഭാര്യയോടു പോലും പറയാറില്ലായിരുന്നു. ഇടയ്ക്കിടെ കളിയിക്കാവിളയിലേക്ക് പോയിരുന്നു. വിതുരയില്‍ കംപ്യൂട്ടര്‍ സ്ഥാപനം നടത്താനായി മുറി എടുത്തെങ്കിലും കാര്യമായ പ്രവര്‍ത്തനം നടന്നിരുന്നില്ല. കൊല നടന്നതിന്റെ പിറ്റേദിവസം ഇയാള്‍ ഒളിവില്‍പോയി. കൊലക്കേസിലെ പ്രതിയായ തൗഫീക്കിന്റെ സുഹൃത്തായ ഇയാള്‍ കന്യാകുമാരി സ്വദേശിയാണ്. വിതുരയില്‍ വാടക വീടെടുത്ത് താമസമാരംഭിച്ചിട്ട് രണ്ടു മാസമായി. തൊളിക്കോടാണ് ഭാര്യയുടെ വീട്. കംപ്യൂട്ടര്‍ സെന്റര്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ മറ്റൊരു വ്യാപാരിയാണ് വാടക വീട് എടുക്കാന്‍ സഹായിച്ചത്. നാട്ടുകാരുമായും അയല്‍വാസികളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. വാടക വീട്ടിലെ ഒരു…
Read More