മോസ്കോ: തണുപ്പ് മൈനസ് ഡിഗ്രിയിലുള്ള സൈബീരിയയിലെ ഐസ് തടാകത്തില്‍ പിന്കാലുകള് തണുത്ത ഉറഞ്ഞ നായയ്ക്ക് ഒടുവില്‍ രക്ഷപ്പെടുത്തി. ട്രാന്‍സ്ബൈക്കേഴ്സ് ഫെയര്‍ഫൈറ്റേഴ്സ് എന്ന സംഘടനയാണ് സെന്റ് ബെര്‍ണാഡ് ഇനത്തില്‍പ്പെട്ട നായയെ രക്ഷപ്പെടുത്തിയത്. ഐസില്‍ കുടുങ്ങി അനങ്ങാന്‍ പോലുമാകാതെ വിഷമിക്കുകയായിരുന്നു നായ. ഉടമസ്ഥന് മീന്‍ പിടിക്കാനെത്തിയപ്പോള്‍ കൂടെ ചെന്നതാകണം ഇവനും എന്നാണ് കരുതുന്നത്. എന്നാല്‍, മോസ്കോയില്‍ ഉണ്ടായിരുന്ന സെന്റ് ബെര്‍ണാഡിനെ അവിടെനിന്നും 3,000 മൈലെങ്കിലും ദൂരെയുള്ള കെനോന്‍ തടാകത്തില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ടെന്നും രക്ഷിച്ചവര്‍ പറയുന്നു. മാത്രവുമല്ല നായ നില്‍ക്കുന്നതിന്റെ ചുറ്റളവില്‍ മനുഷ്യന് എത്തിയിട്ടുള്ളതായി തെളിവുകളും ഇല്ലായിരുന്നു. ഇതും സംശയത്തിന് ഇടവെയ്ക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ ശേഷവും നായയുടെ ഉടമസ്ഥനാണെന്ന് പറഞ്ഞ് ആരും വരാത്തതും സംശയം ബലപ്പെടുത്തുന്നെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നായയെ രക്ഷപ്പെടുത്തിയ ശേഷം തെരുവില്‍ ഉപേക്ഷിച്ച് ഇവര്‍ മടങ്ങുകയായിരുന്നു. ഈ നായയെ അന്വേഷിച്ചെത്തിയില്ല. അതുകൊണ്ട്, അതിനെ അതിന്റെ വഴിക്ക്…
Read More