ഹിന്ദി-തമിഴ് വിവാദത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരേ പരിഹാസവുമായി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാന്‍ സ്റ്റാലിന് ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി മേധാവിത്വം അടിച്ചേല്‍പ്പിക്കുന്നതിനെ തമിഴ്നാട് ശക്തമായി എതിര്‍ക്കുന്നുവെന്ന സ്റ്റാലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് അടക്കമുള്ള പ്രാദേശിക ഭാഷകളുടെ വികസനത്തെപ്പറ്റി അമിത് ഷായ്ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് അണ്ണാമലൈ പറഞ്ഞു. ഡിഎംകെ സര്‍ക്കാര്‍ കടുത്ത കടക്കെണിയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിട്ടതെന്നും എന്നിട്ട് അവര്‍ ഇപ്പോഴും ഭാഷാ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്നുവെന്നും. അടുത്ത തെരഞ്ഞെടുപ്പില്‍ ഡിഎംകെ പരാജയപ്പെടുമെന്നും അണ്ണാമലൈ പറഞ്ഞു. എതിര്‍പ്പുകളില്ലാതെ ഹിന്ദി ഭാഷ അംഗീകരിക്കപ്പെടണമെന്ന് വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹിന്ദി മറ്റു പ്രാദേശിക ഭാഷകളുമായുള്ള പന്തയത്തിനില്ലെന്നും എല്ലാ ഇന്ത്യന്‍ ഭാഷകളേയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് കൂടുതല്‍ കരുത്താര്‍ജിക്കാനാകൂവെന്നും…
Read MoreTag: stalin
500 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് പൂട്ടിടും ! മദ്യശാലകളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ട്
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 ചില്ലറ മദ്യവില്പന കേന്ദ്രങ്ങള്‍ക്ക് ജൂണ്‍ 22ന് അടച്ചുപൂട്ടും. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മദ്യക്കടകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പ്പറേഷന് (ടാസ്മാക്) വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത മുന്‍ എക്സൈസ് മന്ത്രി സെന്തില്‍ ബാലാജി കഴിഞ്ഞ ഏപ്രിലില്‍ മദ്യവില്പനകേന്ദ്രങ്ങള് അടച്ചുപൂട്ടുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ മദ്യക്കടകളുടെ എണ്ണം ചുരുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായായിരുന്നു സെന്തില്‍ ബാലാജിയുടെ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടാസ്മാക് മദ്യശാലകള്‍ അടച്ചു പൂട്ടുന്നത്. വരുമാനം കുറവുള്ളതും ആരാധനാലയങ്ങളുടേയും സ്കൂളുകളുടേയും സമീപം സ്ഥിതിചെയ്യുന്നതുമായ മദ്യക്കടകളായിരിക്കും ആദ്യ ഘട്ടത്തില്‍ അടച്ചുപൂട്ടുക. ചെന്നൈയില്‍ മാത്രം 138 എണ്ണം, കോയമ്പത്തൂരില്‍ 78, മധുരൈയില്‍ 125, സേലത്ത് 100, തിരുച്ചിറപ്പള്ളിയില്‍ 100 എന്നിങ്ങനെയാകും അടച്ചുപൂട്ടുന്ന മദ്യക്കടകള്‍.
Read Moreആകെയുള്ള സമ്പാദ്യമായ രണ്ടു പവന്റെ മാല ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു ! സൗമ്യയ്ക്ക് ജോലി ഉറപ്പു നല്കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായ രണ്ടു പവന്റെ സ്വര്‍ണമാല ഊരി നല്കിയ യുവതിയ്ക്ക് ജോലി ഉറപ്പു നല്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. ഔദ്യോഗിക പരിപാടിയുമായി ബന്ധപ്പെട്ട് സ്റ്റാലിന് മേട്ടൂര്‍ ഡാമിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കാന് പണം ഇല്ലാതിരുന്ന സൗമ്യ തന്റെ ആകെ സമ്പാദ്യമായ രണ്ടുപവന്റെ മാല സംഭാവനയായി നല്‍കിയത്. ഇക്കാര്യം സ്റ്റാലിന്‍തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഒരു ജോലിയും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്കി. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ സൗമ്യയ്ക്ക് ജോലി ഒന്നും ലഭിച്ചിരുന്നില്ല. സര്‍വീസില്‍ നിന്നും വിരമിച്ച അച്ഛനും രണ്ട് മുതിര്‍ന്ന സഹോദരിമാരുമാണ് സൗമ്യയ്ക്ക് ഉള്ളത്. ചേച്ചിമാരുടെ വിവാഹം കഴിഞ്ഞതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടെ ന്യൂമോണിയ ബാധിച്ച് അമ്മയും മരിച്ചു. ഇതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക്…
Read Moreഈ ഒരു തവണയെങ്കിലും ഞാന്‍ താങ്കളെ അപ്പാ എന്നു വിളിച്ചോട്ടെ ! സ്റ്റാലിന്റെ കണ്ണീരില്‍ കുതിര്‍ന്ന കത്തില്‍ പറയുന്നതിങ്ങനെ…
അന്തരിച്ച ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയ്ക്ക് മകന് സ്റ്റാലിന്റെ കണ്ണീരില്‍ കുതിര്‍ന്ന കത്ത്. ഈ ഒരു തവണയെങ്കിലും ഞാന്‍ അപ്പാ എന്ന് വിളിച്ചോട്ടെ എന്നാണ് സ്റ്റാലിന് കത്തില്‍ ചോദിക്കുന്നത്. സ്വന്തം പിതാവായിരുന്നിട്ടും പൊതു വേദിയില്‍ ഡിഎംകെയുടെ ഉന്നത നേതാവ് എന്ന ബഹുമതിയില്‍ തന്നെയായിരുന്നു സ്റ്റാലിന് കരുണാനിധിയെ കണ്ടിരുന്നതും അഭിസംബോധന ചെയ്തിരുന്നതും തലൈവര്‍ എന്നു തന്നെയായിരുന്നു. കരുണാനിധിയുടെ പൊതുജീവിതത്തില്‍ നിഴലായി കൂടെ തന്നെ എപ്പോഴും ഉണ്ടായിരുന്ന ആളാണ് സ്റ്റാലിന്. ഈ ഒരു തവണയെങ്കിലും ഞാന്‍ താങ്കളെ അപ്പാ എന്ന് വിളിച്ചോട്ടെ. നിങ്ങള്‍ എവിടെ പോയാലും ഞങ്ങളെ അറിയിച്ചിട്ട് പോകാറാണല്ലോ പതിവ്. ഇപ്പോള്‍ ഞങ്ങളോട് പറയാതെ അങ്ങ് എങ്ങോട്ടാണ് പോയത്? എന്റെ തലൈവരെ! എന്റെ ചിന്തയിലും രക്തത്തിലും ഹൃദയത്തിലും എപ്പോഴും നിങ്ങളുണ്ട്. ആ നിങ്ങള്‍ എവിടെയാണ് പോയത്? 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങളുടെ ശവകുടീരത്തില്‍ എഴുതപ്പെടേണ്ട വാക്കുകള്‍ നിങ്ങള്‍…
Read More