അസാധ്യമായതെന്നു കരുതുന്നത് സാധ്യമാക്കാനായി ജീവിതം ഉഴിഞ്ഞു വച്ച മനുഷ്യനാണ് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. മനുഷ്യനെ എന്നും മോഹിപ്പിക്കുന്ന ചൊവ്വയിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത യാത്രയ്ക്കായുള്ള പരീക്ഷണങ്ങളിലാണ് കുറേക്കാലമായി മസ്‌കിന്റെ ശ്രദ്ധ. ചൊവ്വാ യാത്രയ്ക്കുള്ള സ്റ്റാര്‍ഹൂപ്പര്‍ റോക്കറ്റിന്റെ നിര്‍ണായക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണത്തറയില്‍ നിന്നും 150 മീറ്റര്‍ (500 അടി) പറന്നുയരുക മാത്രമല്ല മുന്‍ നിശ്ചയിച്ച പ്രകാരം തൊട്ടടുത്ത തറയിലേക്ക് വിജയകരമായി സ്റ്റാര്‍ഹൂപ്പര്‍ ഇറങ്ങുകയും ചെയ്തു. അമേരിക്കയിലെ ടെക്സാസിലെ സ്പേസ് എക്സ് കേന്ദ്രത്തിലായിരുന്നു സ്റ്റാര്‍ഹൂപ്പറിന്റെ വിജയകരമായ പരീക്ഷണം. കഴിഞ്ഞ തിങ്കളാഴ്ച്ച സാങ്കേതിക പിഴവുകളെ തുടര്‍ന്ന് അവസാന നിമിഷം മാറ്റിവെച്ച പരീക്ഷണമാണ് ഇപ്പോള്‍ സ്പേസ് എക്സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരീക്ഷണം മാറ്റിവെക്കേണ്ടി വന്നിട്ടും കാലതാമസമില്ലാതെ വിജയകരമായി പൂര്‍ത്തിയാക്കിയ സ്പേസ് എക്സ് ടീമിനെ അഭിനന്ദിച്ച് വൈകാതെ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്യുകയും ചെയ്തു. പരീക്ഷണത്തിന് മുമ്പ് ടെക്സാസിലെ പരീക്ഷണ…
Read More