യുഎസിലെ വെസ്റ്റ് വെര്‍ജിനിയയില്‍ എട്ടുവയസ്സുകാരി വീടിന്റെ ഒന്നാംനിലയില്‍ നിന്ന് താഴേക്ക് ചാടിയ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരേ കേസ്. മാതാപിതാക്കള്‍ പട്ടിണിക്കിട്ടതിനെത്തുടര്ന്നാണ് എട്ടുവയസ്സുകാരി തന്റെ ടെഡിബിയര്‍ പാവയുമായി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്കു ചാടിയത്. തുടര്‍ന്ന് അടുത്തുള്ള കടയില്‍ എത്തിയ കുട്ടി കടക്കാരനോട് ഭക്ഷണത്തിനായി യാചിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളായ റയാന് കെയ്ത്ത് ഹാര്‍ഡ് മാന്‍, എലിയോ ഹാര്ഡ്മാന് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ദിവസങ്ങളായി മാതാപിതാക്കള്‍ തനിക്കു ഭക്ഷണം നല്‍കാറില്ലെന്ന് പെണ്‍കുട്ടി കടയുടമയോട് പറഞ്ഞു. മാതാപിതാക്കള്‍ക്കു തന്നെ ആവശ്യമില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ”ഈ ചെറിയ പെണ്‍കുട്ടി ഞങ്ങളുടെ കടയിലേക്കു നടന്നു വന്നതാണ്. എന്നിട്ട് അവള്‍ക്ക് വിശക്കുന്നു എന്ന് ഞങ്ങളോട് പറഞ്ഞു. എന്റെ അമ്മയ്ക്കും അച്ഛനും ഒരിക്കലും എന്നെ ആവശ്യമില്ല. നിങ്ങളെനിക്കു കഴിക്കാന്‍ എന്തെങ്കിലും തരുമോ എന്ന് അവള് ഞങ്ങളോട് ചോദിച്ചു.” കടയിലെ ജീവനക്കാരനായ കെല്ലി ഹട്ചിന്സണ് പറഞ്ഞു. മൂന്നു ദിവസം മുന്‍പ്…
Read MoreTag: starvation
കുഞ്ഞുങ്ങള്‍ക്ക് വില 500 ഡോളര്‍, നിസ്സാര വിലയ്ക്ക് കൊച്ചു പെണ്‍കുട്ടികളെയും ലഭിക്കും ! പട്ടിണിമാറ്റാന്‍ സ്വന്തം കുട്ടികളെ വിറ്റ് അഫ്ഗാന് ജനത…
വിശപ്പിനു മുമ്പില്‍ എന്ത് ജാതി, എന്തു മതം എന്നൊക്കെ പറയാറുണ്ടെങ്കിലും ആവശ്യത്തിനു ഭക്ഷണം കിട്ടുന്ന സമയത്ത് നമ്മള് ഇതെല്ലാം മറക്കാറുണ്ട്. ഭക്ഷണമില്ലാതെ വിശന്നു വലയുമ്പോള്‍ വിശപ്പാണ് ഏറ്റവും വലിയ യാഥാര്‍ഥ്യമെന്ന് നാം തിരിച്ചറിയുമെന്നതിന് ദൃഷ് ടാന്തമാണ് അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ. താലിബാനു കീഴില്‍ നരകജീവിതമാണ് ഈ ജനത നയിക്കുന്നത്. പകുതിയിലേറെ ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് അഫ്ഗാനിസ്ഥാനിലുള്ളത്. നിരവധി കുട്ടികള്‍ പട്ടിണികിടന്നു മരിച്ചപ്പോള്‍ മറുഭാഗത്ത്, നിത്യ ചെലവിനുള്ള വക കണ്ടെത്താന്‍ സ്വന്തം മക്കളെ വില്‍ക്കുകയാണ് ഒരുപറ്റം മാതാപിതാക്കള്‍. വരുന്ന മാസങ്ങളില്‍ ഏകദേശം 23 ദശലക്ഷം അഫ്ഗാന് പൗരന്മാര് ആവശ്യത്തിനു പോക്ഷകാഹാരം ലഭിക്കാതെ കഷ്ടപ്പെടുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നത്. ചിലപ്പോള്‍ കൂട്ടമരണം വരെ സംഭവിച്ചേക്കാം. അതോടൊപ്പം ഏകദേശം പത്തുലക്ഷത്തോളം കുട്ടികള്‍ അടിയന്തര ചികിത്സ ലഭിക്കാതെ മരണമടയാനുമുള്ള സാധ്യതയും ഏറെയാണ്. ലക്ഷക്കണക്കിന് ഡോളര്‍ ഉണ്ടെങ്കില്‍ മാത്രമേ…
Read Moreഒരു രാജാവിനും ഈ ഗതി വരുത്തരുതേ ! ഭക്ഷണവുമില്ല മരുന്നുമില്ല; എല്ലുന്തിയ പട്ടിണിക്കോലങ്ങളായി സിംഹങ്ങള്‍; ചിത്രങ്ങള്‍ ലോകത്തെ കരയിപ്പിക്കുന്നു…
ഭയാനകമെന്നോ അതിദയനീയമെന്നോ മാത്രമേ സുഡാനിലെ മൃഗശാലയില്‍ നിന്നു പുറത്തു വരുന്ന ചിത്രങ്ങള്‍ കണ്ടു കഴിയുമ്പോള്‍ പറയാനാകൂ. ലോകത്തെ കണ്ണീരണിയിക്കുകയാണ് പട്ടിണി കിടന്ന് എല്ലും തോലുമായ ഒട്ടേറെ സിംഹങ്ങള്‍. കൂടിനുള്ളില്‍ ഒന്നു എഴുന്നേറ്റ് നില്ക്കാന് പോലും കഴിയാത്ത വിധം നരകിക്കുകയാണ് ഈ മൃഗങ്ങള്‍. സുഡാന്റെ തലസ്ഥാനമായ ഖര്‍തൗമിലെ അല്‍ ഖുറേഷി പാര്‍ക്കില്‍ നിന്നാണ് ഈ ദുരന്തകാഴ്ച. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മൃഗങ്ങള്‍ക്ക് മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ല എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. സിംഹങ്ങളുടെ ദയനീയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ലോകമെമ്പാടും ഇ ൗ വിഷയം ചര്‍ച്ചയാവുകയാണ്. നിരവധി ആഫ്രിക്കന്‍ സിംഹങ്ങളുണ്ടായിരുന്ന പാര്‍ക്കില്‍ ഇനി നാലെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ജീവനക്കാര്‍ അവരുടെ കയ്യിലെ പണമെടുത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണം വാങ്ങി നല്കാറുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അവയുടെ ഈ ദുരവസ്ഥ മാറാന്‍ പര്യാപ്തമല്ലായിരുന്നു. വംശനാശഭീഷണി നേരിടുന്ന ആഫ്രിക്കന്‍ സിംഹങ്ങള്‍ക്ക്…
Read Moreഎന്തൊക്കെയായിരുന്നു 72 ഹൂറികള്‍,മദ്യപ്പുഴ ഒടുവില്‍ എല്ലാം ഗുദാഹവാ ! യസീദി പെണ്‍കുട്ടികളെ വിറ്റും എണ്ണക്കിണറുകള്‍ പിടിച്ചെടുത്ത് പെട്രോള്‍ വിറ്റതിലൂടെയും നേടിയ ശതകോടികള്‍ എവിടെ ?ഐഎസുകാര്‍ പട്ടിണിയിലായത് ഇങ്ങനെ…
ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയുടെ വളര്‍ച്ച ഒരു സമയത്ത് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. ഇറാഖ്,സിറിയ,യെമന്‍ എന്നിവിടങ്ങളില്‍ തഴച്ചു വളര്‍ന്ന സംഘടന ഇപ്പോള്‍ മൃതപ്രായാവസ്ഥയിലാണെന്നാണ് പല ലോകമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയുടെയും റഷ്യയുടെയും സൈനീക നീക്കങ്ങള്‍ക്കൊണ്ട് ശക്തികേന്ദ്രങ്ങളില്‍ നിന്ന് ഐഎസ് പറിച്ചെറിയപ്പെട്ടിരിക്കുകയാണ്. സൈനിക നടപടികളേക്കാള്‍ ഐഎസിന് തിരിച്ചടിയായത് ദാരിദ്രമായിരുന്നു. യുദ്ധകേന്ദ്രങ്ങളില്‍ പോരാടുന്ന ജിഹാദികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ഐഎസ് ഇപ്പോള്‍. സിറിയയിലും ഇറാഖിലും യെമനിലും മാത്രമല്ല പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുള്ള ഐഎസ് കേന്ദ്രങ്ങള്‍ക്കു പോലും പറയാനുള്ളത് കടുത്ത ദാരിദ്ര്യത്തിന്റെ കഥകളാണ്. കേരളത്തില്‍ നിന്നു പോലും ആടുമേയ്ക്കാന്‍ പോയവര്‍ ഇപ്പോള്‍ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നതിനു മുഖ്യ കാരണവും ഈ പട്ടിണിയാണ്. തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയ അഫ്ഗാനില്‍ നിന്ന് മയക്കുമരുന്ന് കടത്തി അമേരിക്കയിലെത്തിക്കാന്‍ തുടങ്ങിയതോടെ അവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗരൂഗരായി. ഇറാഖിലെയും സിറിയയിലെയും അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചാണ് ഈ…
Read Moreഅമേരിക്കയുടെ സഹായം സ്വീകരിക്കാന്‍ ഞങ്ങള്‍ യാചകരല്ല ! അമേരിക്കയില്‍ നിന്ന് അവശ്യസാധനങ്ങള്‍ വഹിച്ചു കൊണ്ടുള്ള വാഹനം എത്തിയപ്പോള്‍ നിക്കോളാസ് മഡുറോ കൊളംബിയ-വെനസ്വേല അതിര്‍ത്തി പാലം അടച്ചു; ഭക്ഷണവും മരുന്നുമില്ലാതെ നരകിച്ച് വെനസ്വേലന്‍ ജനത…
കൊളംബിയ-വെനസ്വേല അതിര്‍ത്തി പാലം അടച്ച് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അപ്രതീക്ഷിതനീക്കം. പൊതുജനങ്ങള്‍ക്കായി പൊതു ജനങ്ങള്‍ക്കായി അമേരിക്കയില്‍ നിന്ന് അവശ്യ സാധനങ്ങള്‍ വഹിച്ചുകൊണ്ടുള്ള വാഹനം എത്തിയ സാഹചര്യത്തിലാണ് നടപടി. അമേരിക്കയുടെ സഹായം സ്വീകരിക്കാന്‍ വെനസ്വേല യാചകരല്ലെന്ന് മദൂറോ നേരത്തെ വ്യക്താമാക്കിയിരിന്നു. മഡൂറോയുടെ എതിര്‍പ്പ് തള്ളി ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ യുഎസ് വെനിസ്വേലയുടെയും കൊളംബിയയുടെയും അതിര്‍ത്തിയിലെത്തിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ യാചകരല്ല എന്നായിരുന്നു യു.എസിന്റെ സഹായത്തിന് മഡൂറോ നല്കിയ മറുപടി. കൊളംബിയ അതിര്‍ത്തിയിലെ കുകുട്ട ഉള്‍പ്പെടെ മൂന്ന് നഗരങ്ങളാണ് സഹായത്തിനായി കാത്തിരിക്കുന്നത്. രാജ്യത്തെ ജനതയെ പട്ടിണിയില്‍നിന്ന് കരകയറ്റാന്‍ പ്രതിപക്ഷനേതാവും സ്വയം പ്രഖ്യാപിത പ്രസിഡന്റുമായ യുവാന്‍ ഗൊയ്ദോ അന്താരാഷ്ട്ര പിന്തുണ തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് മരുന്നും ഭക്ഷ്യവസ്തുക്കളുമായി യു.എസില്‍നിന്ന് സംഘം യാത്ര തിരിച്ചത്. പ്രതിപക്ഷ നേതാക്കളുടെ സഹായത്തോടെയാണ് യു.എസ് സഹായവിതരണത്തിന് ചുക്കാന്‍ പിടിച്ചത്.എന്നാല്‍ , ഉപരോധം ഏര്‍പ്പെടുത്തി പ്രതിസന്ധി സൃഷ്ടിച്ച ശേഷം ചെറിയ…
Read Moreവെനസ്വേല പട്ടിണിയില്‍ നട്ടം തിരിയുമ്പോള്‍ ബീച്ചില്‍ അടിച്ചു പൊളിച്ച് ഹ്യൂഗോഷാവേസിന്റെ മകള്‍ ! പണക്കാരനായിരിക്കുക തെറ്റാണ് എന്ന് പ്രഖ്യാപിച്ച ഷാവേസിന്റെ മകള്‍ ഇന്ന് വെനസ്വേലയിലെ ഏറ്റവും വലിയ സമ്പന്ന; വിപ്ലവങ്ങളുടെ നിര്‍വചനങ്ങള്‍ മാറുമ്പോള്‍…
വെനസ്വേല: ഒരു കാലത്ത് കമ്മ്യൂണിസത്തിന്റെ സ്വപ്നഭൂമിയായിരുന്ന വെനസ്വേല ഇന്ന് പട്ടിണിയില്‍ നട്ടം തിരിയുകയാണ്. മലയാളികളായ കമ്യൂണിസ്റ്റുകളുടെ പോലും ആവേശമായിരുന്നു ഒരു കാലത്ത് വെനസ്വേല. അമേരിക്കയെ വെല്ലുവിളിച്ച ഹ്യൂഗോ ഷാവേസ് അവര്‍ക്ക് വീരനായകനുമായി. ചെഗവേരയുടെ അര്‍ജന്റീനയ്ക്കും ഫിഡല്‍ കാസ്ട്രോയുടെ ക്യൂബയ്ക്കുമൊപ്പം അവര്‍ ഹ്യൂഗോ ഷാവേസിന്റെ ക്യൂബയെ ചേര്‍ത്തുവച്ചു. എന്നാല്‍ ഇന്ന് ഈ സ്വപ്നഭൂമികളില്‍ പരക്കുന്നത് മക്കള്‍ രാഷ്ട്രീയത്തിന്റെ കരിനിഴലാണ്. കേരളത്തിലെ വിപ്ലവസിംഹങ്ങളുടെ പോലും വായടപ്പിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് വെനസ്വേലയില്‍ അരങ്ങേറുന്നത്. 38 വയസ് മാത്രം പ്രായമുള്ള ഷാവേസിന്റെ ഇളയ മകള്‍ മരിയ ഗബ്രിയേലയാണ് ഇന്ന് വെനസ്വേലയിലെ ഏറ്റവും വലിയ സമ്പന്ന. ഈ യുവതിയുടെ വരുമാനം നാല് ബില്യണ്‍ യുഎസ് ഡോളറിന് അടുത്ത വരും. വിദേശരാജ്യങ്ങളിലെ രഹസ്യനിക്ഷേപങ്ങളുടെ കണക്ക് കേട്ടാല്‍ ഇതിന്റെ എട്ടിരട്ടിയുണ്ടാകുമെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. യൂറോപ്പിലെ പത്തിലേറെ ബാങ്കുകളില്‍ ഇവര്‍ക്ക് രഹസ്യ അക്കൗണ്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍…
Read More