കേശവാനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള ! ഇന്ത്യയിലെ നിയമവിദ്യാര്‍ഥികള്‍ക്കെല്ലാം മനപാഠമായ കേസ്; എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി വിടവാങ്ങുമ്പോള്‍…

എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി സ്വാമി(79) സമാധിയായി. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു വിയോഗം. മൗലീകാവകാശ സംരക്ഷണത്തിനുള്ള നിയമയുദ്ധത്തിലൂടെ കേരള സര്‍ക്കാരിനെ സുപ്രിം കോടതിയില്‍ നിര്‍ത്തിപ്പൊരിച്ച കേശവാനന്ദ ഭാരതി ഇന്ത്യയിലെ നിയമപുസ്തകങ്ങളില്‍ ഒളിമങ്ങാത്ത പേരുകളിലൊന്നാണ്. മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പത്മാവതിയമ്മയുടെയും മകനായ കേശവാനന്ദ ഭാരതി 1960 നവംബര്‍ 14ന് തന്റെ 19-ാം വയസിലാണ് എടനീര്‍ മഠാധിപതിയായത്. രാജ്യം കണ്ട ചരിത്രപ്രധാനമായ കേസുകളില്‍ ഒന്നായിരുന്നു കേശവാനന്ദ ഭാരതിയും കേരളാ സംസ്ഥാനവും തമ്മില്‍ നടന്നത്. കേശവാനന്ദ ഭാരതി sv സ്റ്റേറ്റ് ഓഫ് കേരള എന്ന പേരില്‍ ഇന്നും ഇന്ത്യയിലെ നിയമവൃത്തങ്ങൡ ഈ കേസ് സുപരിചിതമാകുന്നു. ഈ കേസ് ഒരു തവണയെങ്കിലും വായിക്കാത്ത നിയമവിദ്യാര്‍ഥികളും രാജ്യത്തുണ്ടാവില്ല. സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടനാ കേസാണ് കേശവാനന്ദ ഭാരതിയും കേരളാ സര്‍ക്കാരും തമ്മില്‍ നടന്നത്. 1969ലാണ് അദ്ദേഹം കേരള സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌ക്കരണ നിയമത്തിനെതിരേ സുപ്രീം…

Read More