അച്ഛനെ സന്തോഷിപ്പിക്കാന്‍ പ്രതിമയെ വിവാഹം കഴിച്ച് മകന്റെ ത്യാഗം. യു.പിയിലെ പ്രയാഗ്രാജ് സ്വദേശിയായ 32കാരനായ പഞ്ച് രാജ് എന്ന യുവാവാണ് പ്രതിമയെ വിവാഹം കഴിച്ചത്. പഞ്ച് രാജിന്റെ പിതാവും റിട്ടയേര്‍ഡ് റെയില്‍വേ ജീവനക്കാരനുമായ ശിവ മോഹന്‍ പാലിന്റെ (90) ആഗ്രഹ പൂര്‍ത്തീകരണത്തിനാണ് ഇയാള്‍ പ്രതിമയെ വിവാഹം കഴിച്ചത്. ശിവ മോഹന്‍ പാലിന് ഒമ്പത് ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമാണുള്ളത്. ഇതില്‍ 11 പേരും വിവാഹിതരാണ്. എന്നാല്‍ എട്ടാമത്തെ മകനായ പഞ്ച് രാജ് മാത്രം അവിവാഹിതനാണ്. പഞ്ച് രാജ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയും തൊഴില്‍രഹിതനുമാണ് സഹോദരങ്ങളെ ആശ്രയിച്ചാണ് ഇയാളുടെ ജീവിതം. അതുകൊണ്ടുതന്നെ പഞ്ച് രാജിനെ വിവാഹം കഴിപ്പിച്ച് മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിക്കില്ലെന്ന് പിതാവ് തീരുമാനിച്ചിരുന്നു. എന്നാല്‍ മകന്‍ അവിവാഹിതനായി തുടരുന്നതും പിതാവിനെ വിഷമിപ്പിച്ചു. ഒരാള്‍ അവിവാഹിതനായി മരിച്ചാല്‍ ഇവരുടെ വിശ്വാസപ്രകാരം ആത്മാവിന് നിത്യശാന്തി ലഭിക്കില്ല. ഇതേതുടര്‍ന്നാണ് മകനെക്കൊണ്ട്…
Read MoreTag: statue
മോദി തങ്ങള്‍ക്ക് ദൈവമെന്ന് ബിഹാറിലെ ഒരു ഗ്രാമം ! ക്ഷേത്രത്തില്‍ ഹനുമാന്റെ പ്രതിമയ്‌ക്കൊപ്പം മോദിയുടെ പ്രതിമ സ്ഥാപിച്ച് ഗ്രാമീണര്‍…
പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങള്‍ക്ക് ദൈവത്തെപ്പോലെയാണെന്ന് പറഞ്ഞ് ബിഹാറിലെ അനന്ത്പൂരിലെ ഗ്രാമവാസികള്‍ നരേന്ദ്രമോദിയുടെ ശില്പം ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ചു. പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തില്‍ ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പമാണ് മോദിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ചയാണ് 500 ഓളം വരുന്ന ഗ്രാമവാസികള്‍ പ്രതിഷ്ഠ നടത്തിയത്. ഗ്രാമത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് മോദിയെ നാട്ടുകാര്‍ ദൈവമാക്കിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളും കുട്ടികളുമടക്കം ഗ്രാമവാസികള്‍ ചൊവ്വാഴ്ച കേക്കു മുറിച്ച് മോദിയുടെ പിറന്നാള്‍ ആഘോഷിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. മോദി നേരിട്ട് ഗ്രാമത്തിലെത്തണമെന്ന ആഗ്രഹവും ഇവര്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഒരു മെറ്റല്‍ റോഡു പോലുമില്ലാതെ അവികസിതമായി കിടന്ന ഗ്രാമമായിരുന്നു ഇത്. സര്‍ക്കാരും ഉദ്യോഗസ്ഥരും ഞങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നത് പതിവായപ്പോള്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രി ആയി രണ്ടു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് റോഡു മാത്രമല്ല വൈദ്യുതിയും…
Read More