ഉയരത്തില്‍ മാത്രമല്ല സഞ്ചാരികളുടെ എണ്ണത്തിലും സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ഇനി സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്കു പിന്നില്‍. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി കാണാന്‍ പ്രതിദിനം 13000 പേര് എത്തിയിരുന്നു എന്നാണ് കണക്ക്. നിര്‍മ്മാണം പൂര്‍ത്തിയായതു മുതല്‍ ഇവിടേയ്ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. 597 അടിയാണ് ഈ ഭീമന് പ്രതിമയുടെ ഉയരം. ന്യൂയോര്‍ക്കിലെ പ്രശസ്തമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഏകദേശം മടങ്ങ് ഉയരമാണിത്. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദസഞ്ചാരകന്ദ്രങ്ങളിലൊന്നാണ് ഇവിടം. ന്യൂയോര്‍ക്കിലെ ലിബര്‍ട്ടി പ്രതിമ കാണാനെത്തുന്നവര്‍ 10000 താഴെയും. ഉദ്ഘാടനത്തിന് മുമ്പേ തന്നെ ഇവിടേയ്ക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു. ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തില്‍ 2989 കോടി രൂപ മുതല്‍മുടക്കിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ‘ഏകതാ പ്രതിമ’ നിര്‍മ്മിച്ചത്. 33,000 ടണ്‍ ഉരുക്കാണ് ഉരുക്കുമനുഷ്യന്റെ…
Read MoreTag: statue of unity
ലോകത്തെ ഏറ്റവും വലിയ പ്രതിമ കാണാന്‍ ആളുകളുടെ കുത്തൊഴുക്ക് ! സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കാന്‍ ഇതുവരെ എത്തിയത് 27000 ആളുകള്‍; കണക്കുകള്‍ ഇങ്ങനെ…
ലോകത്തെ ഏറ്റവും വലിയ പ്രതിമ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ കാണാന്‍ ആളുകളുടെ കുത്തൊഴുക്ക്. ഗുജറാത്തിലെ നര്‍മ്മദാജില്ലയില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ കാണാന്‍ ഞായറാഴ്ച വരെ എത്തിയത് 27,000 പേര്. കേവാദിയയിലെ സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപം സ്ഥാപിച്ചിരിക്കുന്ന 182 മീറ്റര്‍ ഉയരമുള്ള ഈ കൂറ്റന്‍ പ്രതിമ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി അനാഛാദനം ചെയ്ത പ്രതിമ നവംബര്‍ ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. ദീപാവലി അവധി കിട്ടിയതോടെ ഇവിടേക്ക് ആള്‍ക്കാരുടെ പ്രവാഹമാണെന്നാണ് അധികൃതര്‍ പറയുന്നത്. പ്രതിമയ്ക്കുള്ളില് 135 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്യാലറി ദിവസവും സന്ദര്‍ശിച്ചത് 5,000 പേരാണ്. ഹൈസ്പീഡ് ലിഫ്റ്റ് സംവിധാനത്തിലൂടെയാണ് ആള്ക്കാര് ഇവിടേക്ക് പ്രവേശിക്കുന്നത്. ഒരുസമയം 200 പേര്‍ക്ക് ഇവിടെ എത്താനാകും. ടൂറിസം വികസനം ലക്ഷ്യമിട്ട് ഇവിടേയ്ക്കുള്ള ബസുകളുടേയും ബോട്ടുകളുടെയും എണ്ണം 15 ല്‍ നിന്നും 40 ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം…
Read More