കോവിഡ് വാക്‌സിന്‍ ക്ഷാമം രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. ഇതിനിടയില്‍ വാക്‌സിന്‍ മോഷണം പോയതായി പരാതി. ഹരിയാനയിലെ സിന്ധിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന വാക്സിനുകളാണ് മോഷണം പോയത്. 1,710 ഡോസ് വാക്സിനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതില്‍ 1,270 കോവിഷീല്‍ഡ് ഡോസുകളും 440 കോവാക്സിന്‍ ഡോസുകളും ഉള്‍പ്പെടുന്നു. വാക്സിനുകള്‍ക്ക് പുറമേ, സെന്ററില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും കാണാതായിട്ടുണ്ട്. ജില്ലയ്ക്ക് മുഴുവനായി നല്‍കാന്‍ വാക്സിന്‍ സൂക്ഷിച്ചിരുന്ന സ്റ്റോറേജ് പരിശോധിച്ചെന്നും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ടെന്നും വാക്സിന്‍ സെന്ററിന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
Read MoreTag: steals
വെറുതെ ഒരു തമാശയ്ക്ക് ചെയ്തതാ ഏമാനേ ! പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ അടിച്ചുമാറ്റിയ യുവാക്കള്‍ പിടിയിലായപ്പോള്‍ പറഞ്ഞത്…
പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ അടിച്ചുമാറ്റിയ യുവാക്കള്‍ പിടിയിലായി. മുഹമ്മദ് റോമിന്‍, മുഹമ്മദ് അബ്ദുള്ള എന്നിവരെയാണ് യുപിയിലെ സദര്‍ ബസാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പ്രദേശവാസി നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും ഉണ്ടായി. ടൈംസ് നൗ റിപ്പോര്‍ട്ട് പ്രകാരം സംഭവം ഇങ്ങനെ, മാര്‍ച്ച് 14ന് സദര്‍ ബസാര്‍ സ്വദേശിയായ സഞ്ജയ് ചൗദരിയുടെ വീട്ടില്‍ ഉണക്കാനിട്ടിരുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കാണാതായി. തുടര്‍ന്ന് സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രണ്ടുപേരാണ് ഈ മോഷണത്തിന് പിന്നില്‍ എന്ന് വ്യക്തമായത്. വസ്ത്രങ്ങള്‍ എടുത്ത യുവാക്കള്‍ അത് സ്‌കൂട്ടറില്‍ ഒളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം സഞ്ജയ് പരാതി നല്‍കി. തുടര്‍ന്ന് വാഹന നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. തമാശയ്ക്കാണ് വസ്ത്രങ്ങള്‍ മോഷ്ടിച്ചത് എന്നാണ്…
Read More