യുവാവിന്റെ സ്വകാര്യഭാഗത്ത് സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി സുഹൃത്തുക്കളുടെ കൊടും ക്രൂരത. സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്നു മദ്യപിക്കുമ്പോഴായിരുന്നു സംഭവം. ഒഡിഷ ഗഞ്ചാം സ്വദേശി കൃഷ്ണ റൗട്ടാണ് ആക്രമണത്തിന് ഇരയായത്. ഗുജറാത്തിലെ ജോലി സ്ഥലത്ത് സുഹൃത്തുക്കളുമായി മദ്യപിക്കുമ്പോഴാണ് മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിനെ ആക്രമിച്ചത്. എന്നാല്‍ ഇക്കാര്യം ആരോടും പറയാതെ യുവാവ് തിരിച്ച് ഒഡീഷയിലെത്തുകയായിരുന്നു. വേദന സഹിക്കാന്‍ പറ്റാതെ വന്നതോടെ ഇയാള്‍ ബെര്‍ഹാംപുര്‍ എംകെസിജി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്. അക്രമം നടന്ന് പത്തുദിവസങ്ങള്‍ക്ക് ശേഷം ശസ്ത്രക്രിയയിലൂടെ ഗ്ലാസ് പുറത്തെടുക്കുകയായിരുന്നു. യുവാവിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read More