കഴിഞ്ഞ ദിവസം അന്തരിച്ച മഹാശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഭൂമിയുടെ നിലനില്‍പ്പിനെക്കുറിച്ച് പറഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മനുഷ്യവര്‍ഗം ഇനി എത്രനാള്‍…ധൂര്‍ത്തുപുത്രനെപ്പോലെ നമ്മള്‍ ഭൂമിയെ നശിപ്പിച്ചു കഴിഞ്ഞു. നിലനില്‍ക്കണമെങ്കില്‍ ആകാശത്തേക്കു നോക്കൂ… ഹോക്കിങ് ലോകത്തോട് പറഞ്ഞ വാക്കുകളാണിത്. ലോകജനതയുടെ നിലനില്‍പ്പിന് നിര്‍ണായമാകുന്ന ഏറെക്കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്. മഹാശാസ്ത്രജ്ഞന്റെ മഹത്തായ വാക്കുകളിലൂടെ… ഭൂമിയില്‍ മനുഷ്യജീവിതം ഇനി 200 വര്‍ഷം കൂടി മാത്രമേ ഉണ്ടാവൂ എന്നാണ് ഹോക്കിംഗ് പ്രവചിച്ചിരിക്കുന്നത്. മനുഷ്യര്‍ക്കു ജീവിക്കാന്‍ മറ്റു ഗ്രഹങ്ങളെ തേടണം. ഒന്നുകില്‍ ഭൂമിയില്‍ ഛിന്നഗ്രഹം വന്നിടിച്ചുള്ള ദുരന്തം. അന്യഗ്രഹ ജീവികളുടെ കടന്നുകയറ്റം. ഇവയല്ലെങ്കില്‍ ആര്‍ജിത ബുദ്ധി വിനാശം വിതയ്ക്കും. ജനസംഖ്യാപ്പെരുപ്പം, കാലാവസ്ഥാ വ്യതിയാനം, വിഭവങ്ങളുടെ അമിതചൂഷണം എന്നിവമൂലം ഭൂമിയില്‍ ജീവിതം ഇനി പ്രയാസമേറിയതാകും. ആഗോളതാപനമാണ് ലോകം നേരിടുന്ന വലിയൊരു പ്രതിസന്ധി. ഇങ്ങനെ മുന്നോട്ടുപോയാല്‍ ഭൂമി ശുക്രനു തുല്യമാകും. താപനില 860 ഡിഗ്രി സെല്‍ഷ്യസ്…
Read More