ട്രംപ് ഭൂമിയെ നരകമാക്കും; ഭൂമി ശുക്രനെപ്പോലെ 250 ഡിഗ്രി ചൂടില്‍ ചുട്ടുപൊള്ളും; ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ ഹോക്കിംഗ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് വിഖ്യാത ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ ഹോക്കിംഗ്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ ട്രംപ് ലോകനേതാക്കളില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും വിമര്‍ശന ശരങ്ങള്‍ നേരിട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ ഹോക്കിംഗ്‌സും ട്രംപിനെ വിമര്‍ച്ച് രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ നടന്ന ജി-20 ഉച്ചകോടിയില്‍ പരിസ്ഥിതി സംരക്ഷണത്തിനുള്ള നിലവിലെ ലോക കൂട്ടായ്മയില്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ലെന്ന് ട്രംപ് വാദിച്ചതോടെ സിലിക്കന്‍വാലിയിലെ വന്‍കിട ടെക് കമ്പനികള്‍ വരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതിലുമൊക്കെ തീവ്രമായിരുന്നു ഹോക്കിംഗിന്റെ വിമര്‍ശനം. എന്നാല്‍ സ്റ്റീഫന്‍ ഹോക്കിങ് രൂക്ഷമായ ഭാഷ പ്രയോഗിച്ചാണ് ട്രംപിനെ ആക്രമിച്ചത്. ട്രംപ് ഭൂമിയെ തിരിച്ചുവരാനാകാത്ത വിധം നരകതുല്യമാക്കി മാറ്റും. ഭൂമിയെ ചുട്ടുപൊള്ളുന്ന ശുക്രഗ്രഹത്തിനു തുല്യമാക്കുമെന്നും ഹോക്കിങ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ മാസത്തിലാണ് ട്രംപ് പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്നും പിന്മാറുന്ന വിവരം പ്രഖ്യാപിക്കുന്നത്. ഇരുന്നൂറോളം രാജ്യങ്ങള്‍ പാരിസ്…

Read More