നടനും നിര്‍മ്മാതാവുമായ വിജയ് ബാബു മലയാളത്തിലെ യുവ നടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവം പുറത്തു വന്നതോടെ മലയാള സിനിമയില്‍ വന്പൊട്ടിത്തെറികളാണ് ഉടലെടുത്തിരിക്കുന്നത്. വിജയ് ബാബുവിന് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയിലും പ്രശ്നങ്ങള്‍ നടക്കുകയാണ്. നടിമാരായ മാലാ പാര്‍വ്വതി, ശ്വേതാമേനോന്, കുക്കു പരമേശ്വരന് തുടങ്ങിയവര്‍ അമ്മ പ്രശ്നപരിഹാര സമിയില്‍ നിന്നും രാജി വെച്ചിരുന്നു. ഇപ്പോഴിതാ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുബിനെ രൂക്ഷമായി വിമര്‍ശിച്ച് നടന് ഷമ്മി തിലകന് രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് ഇടവേള ബാബുബിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയാക്കിയത് എന്നാണ് ഷമ്മി തിലകന് പറയുന്നത്. ഷമ്മി തിലകന് തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഒരു ആരാധകന്റെ സംശയത്തിന് മറുപടിയായാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്. ചേട്ടാ വളരെ നാളുകള്‍ കൊണ്ട് മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു സംശയമാണ്…
Read More