വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടും യുവതി ഗര്‍ഭിണിയാകുകയും കുട്ടി ജനിക്കുകയും ചെയ്ത സംഭവത്തില്‍ ആശുപത്രി അധികൃതര്‍ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ലുധിയാനയിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ സ്ത്രീയുടെ ഭര്‍ത്താവ് മന്‍ജിത് സിങ് നല്കിയ പരാതിയിലാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെ ആശുപത്രി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് വന്ധ്യംകരണം 100 ശതമാനം വിജയകരമാകണമെന്നില്ലെന്നും സ്വാഭാവിക കാരണങ്ങള്‍ കൊണ്ട് പിന്നീടും ഗര്‍ഭിണിയാകാനുള്ള സാധ്യതയുണ്ടെന്നും ഇതിനെ ചികിത്സാപ്പിഴവായി കാണാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്.
Read MoreTag: sterilization
വാക്സിന് നല്കാന് എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി വന്ധ്യംകരിച്ചു ! വഴിമധ്യേ ഉപേക്ഷിച്ച ഭിന്നശേഷിക്കാരനും അവിവാഹിതനുമായ യുവാവ് അബോധാവസ്ഥയില്‍…
വാക്സിന് നല്‍കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ ശേഷം ബധിരനും മൂകനുമായ 40കാരനെ വന്ധ്യംകരിച്ചതായി പരാതി. ലോക ജനസംഖ്യാദിനത്തിന് തൊട്ടുമുന്‍പ് വന്ധ്യംകരണവുമായി ബന്ധപ്പെട്ട ടാര്‍ജറ്റ് തികയ്ക്കുന്നതിനു വേണ്ടി ആശാ വര്‍ക്കറാണ് യുവാവിനെ ആശുപത്രിയില്‍ കൊണ്ടു പോയി വന്ധ്യംകരിച്ചതെന്ന് ആരോപണം. ഭിന്നശേഷിക്കാരന് അവിവാഹിതനാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എറ്റാ ജില്ലയിലാണ് സംഭവം. ധ്രുവ് കുമാര്‍ എന്നയാളാണ് വന്ധ്യംകരണത്തിന് വിധേയനായത്. ആശുപത്രിയിലേക്ക് കൊണ്ടുപോയി വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനിടെ വഴിമധ്യേ ഭിന്നശേഷിക്കാരനെ ആശാ വര്‍ക്കര്‍ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു. വഴിമധ്യേ അബോധാവസ്ഥയിലായ യുവാവിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആഗ്ര എസ്എന്‍ മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാക്സിന് നല്‍കാമെന്ന് പറഞ്ഞ് ആശാ വര്‍ക്കര്‍ നീലം കുമാരിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജനസംഖ്യാദിനമായ ജൂലൈ 11ന് മുന്‍പ് വന്ധ്യംകരണവുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യവകുപ്പ് നല്കിയ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ്…
Read Moreവന്ധ്യംകരണത്തിന്റെ പേരില്‍ നടക്കുന്നത് കൊടുംക്രൂരത ! വന്ധ്യംകരണത്തിനു ശേഷം കുടലുകള്‍ പുറത്തുവന്നും വൃഷണങ്ങള്‍ നീരുവന്നും നിരവധി നായ്ക്കള്‍ തെരുവില്‍ ചത്തുവീഴുന്നു;കോടികള്‍ ചിലവിട്ടു നടത്തുന്ന പദ്ധതി തെരുവു നായ്ക്കളുടെ അന്തകനാകുന്നതിങ്ങനെ…
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന്റെ പേരില്‍ അരങ്ങേറുന്നത് കൊടുംക്രൂരതയെന്ന് ആരോപണം.വന്ധ്യംകരണം എന്ന പേരില്‍ നായകളെ കുടുബശ്രീ ക്യാമ്പുകളില്‍ കൊന്നൊടുക്കുന്നു എന്നാണ് ആരോപണം ഉയരുന്നത്. കേരളത്തിലുടനീളം നടത്തുന്ന ഈ പദ്ധതിക്ക് കോടികളാണ് ചിലവ്. നാല് ലക്ഷത്തിലധികം തെരുവ് നായകള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇവയെ മുഴുവന്‍ വന്ധ്യം കരിക്കാനുള്ള പദ്ധതികള്‍ ആണ് ഇപ്പോള്‍ നടപ്പാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് എല്ലാ ജില്ലകളിലും എബിസിഡി പദ്ധതി(ആനിമല്‍ ബര്‍ത്ത് കണ്ട്രോള് ഡെസിഗ്നേറ്റഡ്) കാര്യങ്ങള്‍ നീക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഓരോ പഞ്ചായത്തിലെയും തെരുവുനായ്ക്കളുടെ എണ്ണം കണക്കാക്കും. തുടര്‍ന്ന് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരുമായി സഹകരിച്ചാണ് വന്ധ്യംകരണ നടപടികള്‍ പുരോഗമിക്കുക. ഈ വന്ധ്യംകരണ പ്രക്രിയകള്‍ക്കെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ഉയരുന്നത്. തികച്ചും അവിദഗ്ദരായ കുടുംബശ്രീയ്ക്ക് കൈമാറിയതോടെ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണമായും പാളിപ്പോയതായാണ് ലഭിക്കുന്ന ഫോട്ടോകള്‍ നല്കുന്ന സൂചനകള്‍. കുടുബശ്രീയുടെ…
Read More