ബ്ലാക് ഫംഗസിനു കാരണം സ്റ്റിറോയിഡിന്റെ അമിത ഉപയോഗം ? സ്റ്റിറോയിഡുകളുടെ ദുരുപയോഗം കര്‍ശനമായി തടയണമെന്ന് എയിംസ് ഡയറക്ടര്‍…

കോവിഡ് രോഗികളില്‍ മാരകമായ ബ്ലാക് ഫംഗസ് ബാധിക്കാനുള്ള പ്രധാനകാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. സ്റ്റിറോയ്ഡുകളുടെ ദുരുപയോഗം കര്‍ശനമായി തടയേണ്ടതുണ്ടെന്ന്, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിദിന കോവിഡ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മ്യൂക്കര്‍മൈക്കോസസിന് (ബ്ലാക്ക് ഫംഗസ്) പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ ദുരുപയോഗമാണ്. പ്രമേഹമുള്ളവരെ കോവിഡ് ബാധിക്കുകയും അവര്‍ക്കു സ്റ്റിറോയ്ഡുകള്‍ നല്‍കുകയും ചെയ്താല്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതു തടയാന്‍ സ്റ്റിറോയ്ഡുകളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടത്. മ്യൂക്കര്‍മൈക്കോസിസ് മുഖത്തെയും നാസികയെയും കണ്ണിനെയും ബാധിക്കാം. അന്ധതയ്ക്കു വരെ അതു കാരണമാവും. തലച്ചോറിനെയും ശ്വാസകോശത്തെയും അണുബാധ പിടികൂടാനിടയുണ്ടെന്നും ഗുലേറിയ പറഞ്ഞു. കോവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം ചികിത്സാ സംബന്ധമായ പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും രണ്ടാമതു വരുന്ന അണുബാധയാണ് മരണത്തിനു കാരണമാവുന്നതെന്ന് എയിംസ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം അതിരൂക്ഷമായി…

Read More

മസിലു പോരായെന്നു തോന്നിയപ്പോള്‍ ഇരുപത്തിയൊന്നുകാരന്‍ മരുന്നു കുത്തിവച്ചു; ഒടുവില്‍ മസില്‍ വീര്‍ത്ത് പൊങ്ങിയ യുവാവിന് സംഭവിച്ചത്…

സിക്‌സ് പാക്ക് മസില്‍ ശരീരം ഒട്ടുമിക്ക യുവാക്കളുടെയും സ്വപ്‌നമാണ്. അതിനു വേണ്ടി പ്രോട്ടീന്‍ പൗഡര്‍ കഴിക്കാനും സ്റ്റിറോയ്ഡ് ഇഞ്ചക്ഷന്‍ എടുക്കാനും അവര്‍ക്ക് യാതൊരു മടിയുമില്ല. എന്നാല്‍ ഇതുവരുത്തുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അവര്‍ ബോധവാന്മാരല്ല എന്നതാണ് യാഥാര്‍ഥ്യം. റഷ്യന്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ കിറില്‍ ടെറിഷിനും ഇതുപോലൊരു യുവാവായിരുന്നു. കൈകളിലെ മസിലുകള്‍ പെരുപ്പിക്കാന്‍ വലിയ അളവില്‍ സിന്തറ്റിക്ക് ഓയില്‍(സിന്തോള്‍) ആണ് ഈ യുവാവ് ദിനംപ്രതി ഇരു കൈകളുടെയും മസിലുകളില്‍ കുത്തിവച്ചത്. സിന്തോള്‍ അമിതമായി കൈകളില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കൈകളുടെ വലിപ്പം അസാമാന്യമായി വര്‍ധിച്ച അവസ്ഥയിലാണ് ഇപ്പോള്‍. സാധാരണ ഗതിയില്‍ ബോഡിബില്‍ഡര്‍മാര്‍ ശരീര സൗന്ദര്യ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് മസിലു വികസിക്കുന്നതിന് ചെറിയ അളവില്‍ സിന്തോള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ സിന്തോളിന്റെ അമിതമായ ഉപയോഗം കിറിലിന്റെ കൈയുടെ മസില്‍ പത്തു ദിവസം കൊണ്ട് പത്ത് ഇഞ്ച് വികസിപ്പിച്ചു. എന്നാല്‍ കൈയുടെ രൂപ വ്യത്യാസത്തില്‍ കിറിലിന്…

Read More