ചെന്നൈ: തമിഴ്‌നാടിന്റെ രാഷ്ട്രീയം കലക്കി മറിക്കുന്ന വെളിപ്പെടുത്തലുമായി ടൈംസ് നൗ. സര്‍ക്കാരിന് ഒപ്പം നില്‍ക്കാന്‍ വിശ്വാസവോട്ടിന് ശശികല പക്ഷം കോഴ നല്‍കിയതായി എംഎല്‍എമാരുടെ വെളിപ്പെടുത്തല്‍ സ്റ്റിങ് ഓപ്പറേഷനിലൂടെ പകര്‍ത്തിയാണ് ടൈംസ് നൗ പുറത്തു വിട്ടത്. വിവരം പുറത്തു വന്നതോടെ മന്ത്രിസഭയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തി. അതിനിടയില്‍ കൂടുതല്‍ പദവികള്‍ ആവശ്യപ്പെട്ട് ദിനകരന്‍ പക്ഷം എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നും വിവരമുണ്ട്. എഐഎഡിഎംകെയില്‍ മുഖ്യമന്ത്രി പളനി സ്വാമിക്ക് ഒപ്പമാണ് കൂടുതല്‍ എംഎല്‍എമാര്‍. ദിനകരനൊപ്പം 21 പേരുണ്ട്. അതുകൊണ്ട് തന്നെ ഈ രണ്ട് പക്ഷവും ഒന്നിച്ചു നിന്നില്ലെങ്കില്‍ എഐഎഡിഎംകെയ്ക്ക് ഭരണം നഷ്ടമാകും. ഈ പ്രതിസന്ധിക്കിടെയാണ് പുതിയ വിവാദം എത്തുന്നത്. നിയസഭ പിരിച്ചുവിടണമെന്നാ ആവശ്യമാണ് പ്രതിപക്ഷമായ ഡിഎംകെ ഉന്നയിച്ചിരിക്കുന്നത്. കുതിരക്കച്ചവടത്തിന്റെ വിശദാംശങ്ങള്‍ വീഡിയോയിലൂടെ പുറത്തുവന്നതോടെ എല്ലാ ശ്രദ്ധയും രജനീകാന്തിലേക്ക് എത്തിയിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചന നല്‍കിയ സ്‌റ്റൈല്‍…
Read More