രാത്രിയില്‍ വീട്ടിലെത്താന്‍ ബസ് കാത്തു നില്ക്കുമ്പോള് ബസ് വന്നില്ലെങ്കില്‍ എന്തുചെയ്യും ? ഒരു ബസ് മോഷ്ടിച്ച് അങ്ങ് ഓടിച്ചു പോകുമെന്നാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവ് കാട്ടിത്തന്നത്. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയാണ് നാട്ടിലെത്തുന്നതിനായി പാലക്കൊണ്ട ഡിപ്പോയിലെ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് മോഷ്ടിച്ചത്. ജീവനക്കാരും പോലീസും മണിക്കൂറുകള്‍ നേരം നടത്തിയ തിരച്ചലിലാണ് കന്‍ഡീസ ഗ്രാമത്തില്‍ നിന്ന് ബസ് കണ്ടെത്തിയത്. ഡ്രൈവര്‍ രാവിലെ ജോലിയ്ക്കായി എത്തിയപ്പോള്‍ ബസ് കാണാനില്ലായിരുന്നു. തുടര്‍ന്ന് ഡിപ്പോ അധികൃതരെ അറിയിച്ചു. ജീവനക്കാര്‍ പ്രദേശേത്ത് തിരച്ചില്‍ നടത്തിയെങ്കിലും ബസ് കണ്ടെത്താനായില്ല. തുടര്‍ന്ന് എപിഎസ്ആര്‍ടിസി അധികൃതര്‍ വങ്ങാര പോലീസില്‍ പരാതി നല്കി. എപിഎസ്ആര്‍ടിസി ജീവനക്കാരുടെ സഹായത്തോടെ പോലീസ് സമീപപ്രദേശത്തേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കന്‍ഡീസ ഗ്രാമത്തില്‍ ബസ് കണ്ടെത്തിയതായി വിവരം ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ…
Read MoreTag: stolen
ബിരിയാണിയ്ക്കൊപ്പം ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ ആഭരണവും നൈസായി അകത്താക്കി യുവാവ് ! ഒടുവില്‍ കള്ളിപൊളിഞ്ഞപ്പോള് സംഭവിച്ചത്…
ചെന്നൈയില്‍ ഈദ് വിരുന്നിനെത്തിയ അതിഥി മോഷ്ടിച്ച ആഭരണങ്ങള്‍ വിഴുങ്ങിയതോടെ പെട്ടത് വീട്ടുകാര്‍. ഒടുവില്‍ ഡോക്ടര്‍മാര്‍ വയറിളക്കത്തിനുള്ള മരുന്ന് കഴിപ്പിച്ചാണ് ആഭരണങ്ങള്‍ തിരിച്ചെടുത്തത്. ജ്വല്ലറി സ്റ്റോറിലെ ജീവനക്കാരിയായ യുവതിയുടെ ഈദ് സല്‍ക്കാരത്തിന് സുഹൃത്തിനെ ക്ഷണിച്ചപ്പോള്‍ ഒപ്പമെത്തിയതായിരുന്നു സുഹൃത്തിന്റെ കാമുകനായ പ്രതി. ഇവിടെ നിന്നും 1.45 ലക്ഷം വിലമതിപ്പുള്ള ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് പിടിക്കപ്പെടാതിരിക്കാന്‍ ബിരിയാണി കഴിക്കവെ ഇയാള്‍ ഇതിനൊപ്പം ആഭരണങ്ങളും വിഴുങ്ങി. വിരുന്ന് കഴിഞ്ഞ് അതിഥികള്‍ പോയതോടെയാണ് ഡയമണ്ട് നെക്ലേസ്, സ്വര്‍ണാഭരണങ്ങള്‍ എന്നിവ കാണാനില്ലെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. അതിഥികളെ വിളിച്ച് ഇവര്‍ പരിശോധന നടത്തി. ഇതിനിടെയാണ് വിരുന്നിനെത്തിയ സുഹൃത്തിനൊപ്പം വന്ന കാമുകനില്‍ ഇവര്‍ സംശയം പ്രകടിപ്പിച്ചത്. ഉടനെ തന്നെ വിരുഗമ്പക്കം പോലീസ് സ്റ്റേഷനില്‍ പരാതിയും നല്കി. പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. വയറില്‍ ആഭരണങ്ങളുണ്ടെന്ന് മനസ്സിലായതോടെ ഡോക്ടര്‍മാര്‍ മുഖേന ഇയാള്‍ക്ക് വയറിളക്കാനുള്ള മരുന്ന് നല്കി. പിറ്റേ…
Read More