ഇരിക്കാന്‍ കസേര കൊണ്ടുവരാന്‍ വൈകിയതില്‍ പ്രകോപിതനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ മന്ത്രിയുടെ കല്ലേറ്. ഡിഎംകെ നേതാവും തമിഴ്നാട് ക്ഷീര വികസന മന്ത്രിയുമായ എസ്എം നാസറാണ് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പങ്കെടുക്കുന്ന പരിപാടിയുടെ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് മന്ത്രിയുടെ അപ്രതീക്ഷിത പെരുമാറ്റം. തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്. ദേഷ്യം പിടിച്ച മന്ത്രി നിലത്തു നിന്ന് കല്ലെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ എറിയുന്നതും ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം. വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read MoreTag: stone pelting
പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു നേരേ അര്‍ധരാത്രിയില്‍ കല്ലേറ് ! അക്രമികള്‍ എത്തിയത് സ്കൂട്ടറില്‍…
കോട്ടയം: പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു നേരെ അര്‍ധ രാത്രിയില്‍ കല്ലേറ്. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വെള്ളിലാപ്പിളളിയിലെ വീടിനു നേരെയാണ് ഇന്നു പുലര്‍ച്ചെ 12.30നു കല്ലേറുണ്ടായത്. കല്ലേറില്‍ ജനല്‍ ചില്ല് തകര്‍ന്നു. സംഭവ സമയത്ത് ഷൈനിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. സ്കൂട്ടറില്‍ മഴക്കോട്ട് ധരിച്ചെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന രാമപുരം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഷൈനി ഇടതു മുന്നണി യോടൊപ്പം ചേര്‍ന്ന് പ്രസിഡന്റായതിലെ വിരോധം മൂലമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. പാലാ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, രാമപുരം എസ്എച്ച്ഒ കെ.എന്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
Read Moreപട്ടാപ്പകല്‍ വീടുകള്‍ക്ക് നേരെ കല്ലെറിയുന്നവരെ കണ്ടെത്താനാകാതെ വലഞ്ഞ് നാട്ടുകാര്‍ ! തലപുകച്ച് പോലീസുകാര്‍…
കുമരകം നാലുപങ്ക് ഭാഗത്തെ വീടുകള്‍ക്ക് നേരെ പട്ടാപ്പകല്‍ കല്ലേറ്. പക്ഷെ കല്ലെറിയുന്നതാരെന്ന് മാത്രം അറിയില്ല. കല്ലേറുകാരെ കണ്ടെത്താന്‍ പോലീസും നാട്ടുകാരും പ്രദേശമാകെ അരിച്ചു പെറുക്കിയിട്ടും ആരെയും കണ്ടെത്താനായില്ല. എങ്കിലും സ്ഥലത്ത് പോലീസെത്തി അന്വേഷണം തുടങ്ങിയതോടെ കല്ലേറു നിലച്ചു. കുമരകം മുത്തന്റെനട ക്ഷേത്രത്തിന് സമീപത്തുള്ള ഈ പ്രദേശത്തെ റെജി കൂട്ടുമേല്‍, ഷിജു വട്ടപ്പറമ്പില്‍ എന്നിവരുടെയടക്കം അഞ്ചോളം വീടുകള്‍ക്കു നേരെയാണ് കല്ലേറ് ഉണ്ടായത്. കഴിഞ്ഞ ദിവസം വീടുകള്‍ക്കു നേരെ പല തവണ കല്ലേറുണ്ടായിരുന്നു. റെജിയുടെയും ഷിജുവിന്റെയും വീടിന്റെ ഷീറ്റുകളും കല്ലേറില്‍ തകര്‍ന്നിരുന്നു. കുറ്റിക്കാട്ടില്‍ നിന്നടക്കം പല സ്ഥലത്തു നിന്നായി നാലഞ്ച് തവണ വീട്ടിലേക്കു കല്ല് വന്നതായി റെജി പറഞ്ഞു. കരിങ്കല്ലും കോണ്‍ക്രീറ്റ് കഷ്ണങ്ങളുമടക്കമാണ് വീടുകള്‍ക്ക് നേരെ എറിഞ്ഞത്. പ്രദേശത്തുള്ളവര്‍ തന്നെയാണോ അല്ലെങ്കില്‍ മറ്റാരെങ്കിലും മറഞ്ഞിരുന്നു കല്ലറിയുന്നതാണോ എന്ന സംശയത്തിലാണ് നാട്ടുകാര്‍. നാട്ടുകാര്‍ ഒത്തുചേര്‍ന്ന് കല്ലേറുകാരെ കണ്ടു പിടിക്കാന്‍ നടത്തിയ ശ്രമം…
Read Moreബ്ലാക്ക്മാന് പോയതോടെ വന്നത് ‘ചാത്തന്’ ! കോഴിക്കോട്ടെ രാത്രികാല കല്ലേറില്‍ രണ്ടു പേര്‍ക്ക് പരിക്ക്; മുമ്പും ഇത്തരത്തില്‍ ഇവിടെ ചാത്തനേറ് ഉണ്ടായിരുന്നതായി നാട്ടുകാര്‍…
കോവിഡ്ക്കാലത്ത് വൈറസ് ബാധയ്ക്കു പുറമേ കോഴിക്കോടിന്റെ സൈ്വര്യം കെടുത്തിയ കാര്യമായിരുന്നു ബ്ലാക്ക്മാന് ആക്രമണംം. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ബ്ലാക്ക്മാന് വലിയ ശല്യമാണുണ്ടാക്കിയത്. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ചില മയക്കുമരുന്നു സംഘങ്ങളും ക്രിമിനലുകളും കുടുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കോഴിക്കോടിനെ ബാധിച്ചിരിക്കുന്ന പ്രശ്നം ചാത്തനേറാണ്. പെരുമണ്ണ അമ്പിലോളിയിലാണ് വീടുകള്‍ക്കു നേരെ കല്ലേറുണ്ടാകുന്നത്. രണ്ടു മാസമായി ചാത്തനേറു തുടങ്ങിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി എട്ടിനു ശേഷമാണ് കല്ലേറ് തുടങ്ങുന്നത്. പുലര്‍ച്ചെ നാലു വരെ ഏതു നിമിഷവും കല്ലേറ് പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം നടന്ന കല്ലേറില്‍ ഏതാനും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിലരുടെ വീടിനു നേരെ പതിവായി കല്ലേറുണ്ടാകാറുണ്ട്. അമ്പിലോളി കുഴിപ്പള്ളി സന്തോഷിന്റെ വീടിനു നേരെ ഏഴുതവണയാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ സന്തോഷിനും പ്രായമുള്ള അമ്മയ്ക്കു പരിക്കേറ്റു. സംഭവത്തിനു പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്ന സംശയത്തിലാണ് പോലീസ്.
Read More