ലോകം എത്ര പുരോഗമിച്ചാലും പ്രാകൃത നിയമങ്ങള്‍ നില നില്ക്കുന്ന പല നാടുകളും ഇപ്പോഴുമുണ്ട്. മിക്കവാറും സ്ത്രീകളാണ് ഇത്തരം നിയമങ്ങളുടെ ഇരകളാവുക. പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ ഇത്തരം പ്രാകൃത ശിക്ഷാവിധികള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചില ജനാധിപത്യ ഭരണകൂടങ്ങളും ഇത്തരം അപരിഷ്കൃത ശിക്ഷാരീതികള്‍ പിന്തുടരുന്നുവെന്നുള്ളതാണ് ദുഃഖകരം. അത്തരമൊരു പ്രാകൃത ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ് സുഡാനിലെ 20 വയസുളള യുവതി. വ്യഭിചാരകുറ്റത്തിന് ഇവരെ കല്ലെറിഞ്ഞു കൊല്ലാനാണ് സുഡാനിലെ കോടതി വിധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് സുഡാനിലെ വൈറ്റ് നൈല്‍ പൊലീസ് മരിയം അല്‍സെയ്ദ് ടെയ്റാബ് എന്ന ഇരുപതുകാരിയെ വ്യഭിചാര കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടന്ന വിചാരണക്കൊടുവിലാണ് കോടതിയുടെ വിധി. അതേസമയം യുവതിക്ക് നീതിയുക്തമായ വിചാരണ ലഭിച്ചില്ലെന്നും ചോദ്യം ചെയ്യലില്‍ അവര്‍ നല്കിയ വിവരങ്ങള്‍ അവര്‍ക്കെതിരെ തന്നെ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. രാഷ്ട്രീയമായി അസ്ഥിരമായ രാജ്യമാണ് സുഡാന്. ഇപ്പോള്‍ പട്ടാളത്തിനാണ് രാജ്യത്തിന്റെ നിയന്ത്രണം.…
Read MoreTag: stone throwing
കല്ലേറില്‍ കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്‍ കൊരമ്പാലയിലെ ബിജെപി നേതാവ് ! കര്‍മസമിതിയില്‍ അംഗമായത് അയ്യപ്പഭക്തി കാരണം; ചന്ദ്രന്റെ മരണത്തോടെ കുടുംബത്തില്‍ ഉടലെടുത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി…
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പന്തളത്ത് സിപിഎം കല്ലേറില്‍ കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താ(55)ന്റെ കുടുംബം കടുത്ത പ്രതിസന്ധിയില്‍. ബേക്കറി തൊഴിലാളിയായ ചന്ദ്രന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞുപോകുന്നത്. ഇന്നലെയും രാവിലെ ജോലിക്ക് പോയ ശേഷം, നിനച്ചിരിക്കാതെ വന്ന ചന്ദ്രന്റെ മരണവാര്‍ത്തയില്‍ ഉലഞ്ഞിരിക്കുകയാണ് ചന്ദ്രന്റെ കുടുംബം. ഇന്നലെയും ചന്ദ്രന്‍ കൊരമ്പാലയില്‍ ബേക്കറിയില്‍ ജോലിക്ക് പോയിരുന്നു. അതുകൊണ്ട് തന്നെ ചന്ദ്രന്‍ ശബരിമല കര്‍മ്മസമിതിയുടെ പ്രകടനത്തില്‍ പങ്കെടുക്കുന്നത് വീട്ടുകാര്‍ അറിഞ്ഞിരുന്നുമില്ല. കല്ലേറില്‍ ചന്ദ്രന് പരിക്കേറ്റ വാര്‍ത്ത വന്നതിന്റെ ഞെട്ടല്‍ മാറും മുമ്പേ തന്നെ മരണവാര്‍ത്തയും ഭാര്യയെയും മകളെയും തേടിയെത്തി. ഭാര്യ വിജയലക്ഷ്മിയും മകള്‍ അഖിലയും അടങ്ങുന്നതാണ് ഈ കുടുംബം. ഭാര്യയ്ക്ക് ജോലിയില്ല. മകളുടെ വിവാഹം കഴിഞ്ഞിട്ടുണ്ട്. ഭാര്യയും മകളുമാണ് ചന്ദ്രന്റെ വീട്ടിലുള്ളത്. ശബരിമല യുവതീ പ്രവേശനത്തിന് കടുത്ത എതിര്‍പ്പായിരുന്നു അയ്യപ്പഭക്തനായ ചന്ദ്രന്. സജീവ ബിജെപി ബന്ധം ഉള്ളവരാണ് ചന്ദ്രനും ചന്ദ്രന്റെ കുടുംബവും.…
Read Moreകാഷ്മീര്‍ ഭീകരരെ അനുകൂലിക്കുന്ന ആളുകളുടെ കല്ലേറേറ്റ് വിനോദ സഞ്ചാരി മരിച്ചു; 19കാരി പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍; മലയാളികള്‍ക്കു നേരെയും ആക്രമണം…
ശ്രീനഗര്‍: കാഷ്മീരിലെ സംഘര്‍ഷാവസ്ഥ അതീവ ഗുരുതരമാവുന്നു. കാഷ്മീരില്‍ ഭീകരാനുകൂലികള്‍ വിനോദസഞ്ചാരിയെ കല്ലെറിഞ്ഞു കൊന്നു. തമിഴ്‌നാട്ടില്‍ നിന്നും പോയ തിരുമണിയാണ് കൊല്ലപ്പെട്ടത്. ശ്രീനഗര്‍ ഗുല്‍മാര്‍ഗ് റോഡില്‍ നര്‍ബാലിന് സമീപമാണ് സംഭവം. കല്ലേറില്‍ ഗുരുതര പരിക്കേറ്റ തിരുമണി തിങ്കളാഴ്ചയാണ് മരിച്ചത്. ഇതിനൊപ്പം സഞ്ചരിച്ച 19കാരിയായ പെണ്‍കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയും മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ അപലപിച്ചു.വാഹനത്തില്‍ ഇരിക്കുമ്പോഴായിരുന്നു തിരുമണിക്ക് നേരെ കല്ലേറുണ്ടായത്. നമ്മുടെ ഒരു അതിഥിയെ കല്ലെറിഞ്ഞു കൊന്ന സംഭവത്തില്‍ അപമാനഭാരത്താല്‍ തന്റെ തല കുനിയുന്നുവെന്നായിരുന്നു മുന്‍ കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞത്. അതേസമയം, മലയാളി സംഘത്തിനുനേരെയും ആക്രമണമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 47 അംഗം സംഘം സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെയാണ് കല്ലെറിഞ്ഞത്. ഇതില്‍ നാല് വാഹനങ്ങള്‍ തകരുകയും ഏഴോളം ആളുകളുടെ തലയ്ക്ക് ഗുരുതര പരിക്കും പറ്റിയിട്ടുണ്ട്.ഏപ്രില്‍ 26ന് രാജധാനി എക്സ്പ്രസില്‍…
Read More