തിരുവനന്തപുരം: പോലീസുകാരനെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചതിലൂടെ ആരോപണ വിധേയനായ എ.ഡി.ജി.പി സുദേഷ്കുമാറിനു കൊറിയറില്‍ വിസര്‍ജ്യമടങ്ങിയ പാഴ്സല്‍! ആംഡ് ബറ്റാലിയന് ഓഫീസിലെ വിലാസത്തില്‍ ഇന്നലെ വൈകിട്ടു നാലരയോടെയാണു കോഴിക്കോട്ടെ അജ്ഞാതവിലാസത്തില്‍നിന്നു പാഴ്സല്‍ എത്തിയത്. വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ‘മധുരം’ എന്നു രേഖപ്പെടുത്തിയിരുന്നു.എ.ഡി.ജി.പി: ‘സുകേഷ്കുമാര്‍’ എന്നു തെറ്റിച്ചാണു പേരെഴുതിയിരുന്നത്. കൊറിയര്‍ എത്തിയ വിവരം ഡ്യൂട്ടി ഓഫീസര്‍ സുദേഷ്കുമാറിനെ അറിയിച്ചു. പൊതി പൊട്ടിച്ചുനോക്കിയശേഷം എത്തിക്കാനായിരുന്നു എ.ഡി.ജി.പിയുടെ നിര്‍ദേശം. പാഴ്സല്‍ കൊണ്ടുവന്നപ്പോഴേ ദുര്‍ഗന്ധം വമിച്ചിരുന്നു. തുറന്നുനോക്കിയപ്പോഴാണ് ‘ഉള്ളടക്കം’ വ്യക്തമായത്. ഓഫീസില്‍നിന്നു വിവരം ഉടന്‍ പേരൂര്‍ക്കട പോലീസില്‍ അറിയിച്ചു. എന്നാല്‍, പാഴ്സല്‍ അയച്ചയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഒരു പോലീസുകാരനെ കേന്ദ്രീകരിച്ച് ഇന്റലിജന്‍സ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തന്നെ പീഡിപ്പിച്ചെന്നു പറഞ്ഞ് എഡിജിപിയുടെ മകള്‍ കൊടുത്ത പരാതിയില്‍ ഡ്രൈവര്‍ ഗവാസ്കറിനെതിരേ തെളിവു കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Read MoreTag: STOOL
രക്ഷപ്പെട്ടോടിയ സൈനികന്റെ വയറ്റില്‍ 27 സെന്റീമീറ്റര്‍ നീളമുള്ള വിര; ഉത്തരകൊറിയയില്‍ കൊടും ദാരിദ്ര്യമെന്ന് ദക്ഷിണകൊറിയന്‍ ഡോക്ടര്‍മാര്‍; വളങ്ങള്‍ക്കു പകരം ഉപയോഗിക്കുന്നത്…
സോള്‍: കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയില്‍ കൊടും ദാരിദ്ര്യമെന്ന് സൂചന. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട് ദക്ഷിണകൊറിയയിലെത്തിയ സൈനികനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇയാളുടെ വയറ്റില്‍ നിന്നും 27 സെന്റീമീറ്റര്‍ നീളമുള്ള വിരയെ കണ്ടെത്തി. ഇതോടെയാണ് ഉത്തര കൊറിയയിലെ പോഷകാഹാരക്കുറവും ശുചിത്വമില്ലാത്ത ദുരിതജീവിതവും വെളിച്ചത്തായത്. മുപ്പതിനു താഴെ പ്രായമുള്ള സൈനികന്റെ വയറ്റില്‍നിന്നു നീക്കംചെയ്തതരം വിര മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നു ദക്ഷിണ കൊറിയയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇയാളുടെ ആമാശയത്തില്‍നിന്ന് ചോളത്തരികളും കണ്ടെത്തി. തീര്‍ത്തും മോശമായ ഭക്ഷണമാണു സൈനികര്‍ക്കു പോലും കിട്ടിയിരുന്നതെന്ന സൂചനയാണിതെന്നു വിദഗ്ധര്‍ പറയുന്നു.അതിര്‍ത്തിയിലെ യുഎന്‍ സംരക്ഷിത മേഖലയില്‍ കാവല്‍നില്‍ക്കുന്നതിനിടെ ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെട്ടോടിയ സൈനികനെ ഉത്തര കൊറിയന്‍ സൈനികര്‍ വെടിവച്ചുവീഴ്ത്തിയിരുന്നു. വെടിയേറ്റിട്ടും ഓടി അതിര്‍ത്തി കടന്നശേഷമാണു യുവാവ് കുഴഞ്ഞുവീണത്. അതീവ ഗുരുതര നിലയിലായിരുന്ന ഇയാള്‍ക്ക് ഒന്നിലേറെ ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. ഇതിനിടെയാണ് വിരകള്‍ കണ്ടെത്തിയത്. വളങ്ങള്‍ക്കു ക്ഷാമം നേരിടുന്ന…
Read More