വാഴക്കുളം: മണിയന്തടം, വടകോട് പ്രദേശങ്ങളില്‍ രണ്ടാഴ്ചയിലേറെയായി തുടരുന്ന അജ്ഞാത ജീവിയുടെ ആക്രമണ ഭീഷണിയില്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അജ്ഞാത ജീവിയെ തിരിച്ചറിയാനോ നിത്യേന ഉണ്ടാകാവുന്ന ആക്രമണ ഭീഷണി ഒഴിവാക്കാനോ ഉള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ പത്തിനാണ് മേഖലയില്‍ അജ്ഞാത ജീവിയുടെ സാന്നിധ്യം ആദ്യം അറിഞ്ഞത്. 13ന് രാത്രി സമീപത്തുള്ള ആട് കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ കല്ലൂര്‍ക്കാട്ടെ തടി വ്യാപാരി പുലിയെന്നു സംശയിക്കുന്ന അജ്ഞാത ജീവിയെ അടുത്തു കണ്ടിരുന്നു. സമീപത്തു തന്നെയുള്ള മറ്റൊരു റബര്‍ തോട്ടത്തിനു സമീപം വ്യാഴാഴ്ച രാവിലെ മുള്ളന്‍ പന്നിയുടെ കൊല്ലപ്പെട്ട നിലയിലുള്ള ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ എംഎല്‍എയും എംപിയും ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നിസംഗത തുടരുകയാണ്. പ്രദേശത്ത് കൂടുതല്‍ കാമറ സ്ഥാപിക്കാനും വന്യജീവികള്‍ക്കായി കെണികള്‍ ഒരുക്കാന്‍ വനം വകുപ്പ്…
Read More