പാകിസ്ഥാനില്‍ ലോംഗ് മാര്‍ച്ചിനിടെയുണ്ടായ വെടിവയ്പ്പില്‍ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് വെടിയേറ്റതായി റിപ്പോര്‍ട്ട്. എന്നാല്‍ പരിക്ക് കാര്യമുള്ളതല്ലെന്നാണ് വിവരം. ഇമ്രാനെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. ‘റിയല്‍ ഫ്രീഡം’ റാലിക്കിടെ പാക്കിസ്ഥാനിലെ ഗുജ്ജറന്‍വാലയിലായിരുന്നു വെടിവെയ്പ്പ് എന്നാണു പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇമ്രാന് ഖാന് സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപത്തായിരുന്നു അക്രമം. ഇമ്രാന്റെ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെടിവയ്പ്പില്‍ പരുക്കേറ്റു. പതിനഞ്ചോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വെടിവെയ്പ്പില്‍ പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. ഇമ്രാന്റെ വലതുകാലിനാണ് വെടിയേറ്റത് എന്നാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. അക്രമിയെ പോലീസ് പിടികൂടി. വെടിവെയ്പ്പിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ തിക്കിത്തിരക്കിയതിനെ തുടര്‍ന്നാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. ഇമ്രാന് ഖാന്റെ ശരീരത്തില്‍ നാലുവെടിയുണ്ടകളേറ്റുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. വെടിയേറ്റ ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തെ കവചിത വാഹനത്തിലേക്ക് കയറ്റുകയും ചികിത്സാ സൗകര്യങ്ങളുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.
Read More