ഗാന്ധിനഗര്‍: വധുവിന്റെ വീട്ടിലും വിവാഹ വേദിയിലും എത്തി കല്യാണം മുടക്കാന്‍ ശ്രമിച്ച മധ്യവയസ്‌കയെ പോലീസ് കസ്റ്റഡിയിലെടുത്ത് ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു. അന്‍പത് കഴിഞ്ഞ സ്ത്രീയാണ് തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ കല്യാണം മുടക്കുമെന്നു പറഞ്ഞ് രംഗത്തു വന്നത്. വരനും വീട്ടുകാര്‍ക്കും ഒരു പരിചയവുമില്ലാത്ത സ്ത്രീ എന്തിനാണ് വിവാഹം മുടക്കാന്‍ വന്നതെന്ന ചിന്തയിലാണ്. മെഡിക്കല്‍ കോളജിനടുത്തുള്ള നവവധുവിന്റെ വീട്ടിലാണ് സ്ത്രീ ആദ്യം എത്തിയത്. വിവാഹം കഴിക്കുവാന്‍ പോകുന്ന വരനുമായി പ്രണയത്തിലായിരുന്നെന്നും അതിനാല്‍ എന്നെ വിവാഹം ചെയ്തില്ലെങ്കില്‍ ഈ വിവാഹം താന്‍ മുടക്കും എന്നു പറഞ്ഞാണ് എത്തിയത്. ആദ്യം നവവധുവും ബന്ധുക്കളും ആശങ്കപ്പെട്ടെങ്കിലും 50 വയസിന് മേല്‍ പ്രായമുള്ളതും വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും ഉന്നത കുടുംബത്തിലേതെന്ന് തോന്നിയതിനാല്‍ വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടു. മെഡിക്കല്‍ കോളജ് കസ്തൂര്‍ബാ ജംഗ്ഷന് സമീപം വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുകയാണ് വധുവിന്റെ കുടുംബം. വരന്‍ കോട്ടയം സ്വദേശിയും. ഈ…
Read MoreTag: stranger women
കൊച്ചുകുട്ടികളെ പറഞ്ഞു പറ്റിച്ച് സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങും ! തിരുവനന്തപുരത്തെ സ്‌കൂളുകളില്‍ മാതാപിതാക്കളെ ഭീതിയിലാഴ്ത്തി അജ്ഞാത സ്ത്രീ; സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവരെ പിടികൂടാന്‍ പോലീസ്…
കാട്ടാക്കട: അജ്ഞാത സ്ത്രീയുടെ വിളയാട്ടത്തില്‍ ഭീതിപൂണ്ട് തിരുവനന്തപുരത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍. അജ്ഞാത സ്ത്രീ മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങിയ ശേഷം സ്ഥലം വിട്ടു. അതും സ്‌കൂള്‍ പ്രവൃത്തി സമയത്ത് ! പൂവച്ചലിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഏവരേയും ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മാത്രമല്ല സമാനമായ രീതിയില്‍ തട്ടിപ്പ് നടത്താന്‍ വീരണകാവിലുള്ള ഒരു സ്‌കൂളില്‍ ഇതേ സ്ത്രീ എത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയുമുണ്ടായി. ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് സംഭവം. പ്രവൃത്തി സമയം പൂവച്ചലിലെ സ്‌കൂള്‍ പരിസരത്ത് കടന്ന സ്ത്രീ തന്നെ അമ്മ പറഞ്ഞയച്ചതാണെന്ന് വിദ്യാര്‍ത്ഥിനിയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കമ്മല്‍ ഊരിവാങ്ങുകയായിരുന്നു. സ്‌കൂള്‍ വിട്ട് കുട്ടി വീട്ടിലെത്തിയപ്പോഴാണ് സത്യം പുറത്ത് വരുന്നത്. അമ്മ അടുത്തുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്നും തന്നെ പറഞ്ഞയച്ചതാണെന്നും പണയം വെക്കാന്‍ കമ്മല്‍ തരണമെന്നുമാണ് സ്ത്രീ കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാല്‍ സംഭവം അദ്ധ്യാപകരുടെ ശ്രദ്ധയിലും പതിഞ്ഞില്ല.…
Read More