കേരളത്തില്‍ കഴിഞ്ഞ ഏതാനും നാളുകളായി ഒരു പ്രധാന ചര്‍ച്ചാവിഷയമാണ് തെരുവുനായ ശല്യം. ദിവസേന നിരവധി ആളുകളാണ് തെരുവ് നായ്ക്കളുടെ അക്രമണത്തിന് ഇരകളാകുന്നത്. പലയിടത്തും ആളുകള്‍ വിഷം വെച്ച് നായ്ക്കളെ കൊല്ലുന്നതും പതിവായിരിക്കുകയാണ്. പല നായ്ക്കള്‍ക്കും പേവിഷ ബാധ ഉണ്ടെന്നതും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു. എന്നാല്‍ നായ്ക്കളെ കൊലപ്പെടുത്തുന്നതിനെതിരെ ചില മൃഗസ്നേഹികളുടെ പ്രതിഷേധവും ഉയരുന്നുണ്ട്. പല സെലിബ്രിറ്റികളും ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നടന് ഹരീഷ് പേരടി നടത്തിയ അഭിപ്രായപ്രകടനമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാല്‍ തിരാവുന്ന പ്രശ്നമേയുള്ളു കേരളത്തില്‍ എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍…
Read MoreTag: stray dog
കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി ! മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വെച്ചിരുന്നു…
കോട്ടയത്ത് തെരുവുനായയെ അജ്ഞാതര്‍ കൊന്ന് കെട്ടിതൂക്കി. കോട്ടയം പെരുന്നയില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് സംഭവം. മാസങ്ങളായി നാട്ടുകാര്‍ക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിതൂക്കിയത്. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. ആരാണ് കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. അതേസമയം, കോട്ടയം മുളക്കുളത്ത് നായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരായ വകുപ്പ് ചുമത്തിയാണ് വെളളൂര്‍ പോലീസ് കേസെടുത്തത്. മൃഗസ്നേഹികളുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരെത്തി ചത്ത നായകളുടെ പോസ്റ്റ്മോര്‍ട്ടം നടത്തി. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ എന്നിവിടങ്ങളില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. 12 നായകളാണ് ചത്തത്. വിഷം കൊടുത്തു കൊന്നതിന്റെ ലക്ഷണങ്ങളോടെയാണ് നായകളുടെയെല്ലാം ശവങ്ങള് കണ്ടെത്തിയത്. നായ ശല്യം രൂക്ഷമായ മേഖലയായതിനാല്‍ സംഭവത്തെ പറ്റി അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു പഞ്ചായത്തിന്റെ നിലപാട്.
Read Moreകൊല്ലത്ത് ആളുകളെ ആക്രമിച്ച തെരുവുനായ ചത്തു ! കടിയേറ്റത് രണ്ടു സ്ത്രീകള്‍ക്ക്; ആശങ്കയേറുന്നു…
കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തതിനെത്തുടര്‍ന്ന് ആശങ്ക. പേവിഷബാധ മൂലമാകാം നായ ചത്തതെന്നാണ് നാട്ടുകാരുടെ സംശയം. കഴിഞ്ഞദിവസം വൈകിട്ട് രണ്ടുസ്ത്രീകളെയാണ് ഈ നായ കടിച്ചത്. റോഡരികിലൂടെ നടന്നുവരികയായിരുന്ന സ്ത്രീയെയും വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മറ്റൊരു സ്ത്രീയെയുമാണ് നായ ആക്രമിച്ചത്. ഇതു കൂടാതെ ഒരു വളര്‍ത്തുപൂച്ചയെയും കടിച്ചിരുന്നു. ഇതേ നായ മറ്റുതെരുവുനായകളെ കടിച്ചതായും നാട്ടുകാര്‍ക്ക് സംശയമുണ്ട്. കഴിഞ്ഞദിവസം ശാസ്താംകോട്ടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും കുട്ടിയ്ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. തെരുവുനായ ശല്യം വര്‍ധിച്ചതിനാല്‍ തിങ്കളാഴ്ച പ്രദേശത്ത് മെഗാ ക്യാമ്പ് നടത്താന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. പ്രദേശത്തുള്ള തെരുവുനായ്ക്കളെ കണ്ടെത്താനും ഇവയെ വന്ധ്യംകരിക്കാനുമാണ് മെഗാ ക്യാമ്പ് നടത്തുന്നത്.
Read Moreഈ ജീവിയില്‍ നിന്നും മനുഷ്യര്‍ക്ക് പലതും പഠിക്കാനുണ്ട് ! അന്നം നല്‍കിയ യുവതിയെ മാനഭംഗത്തില്‍ നിന്നും രക്ഷിച്ചത് തെരുവുനായ; സംഭവം ഇങ്ങനെ…
ലോകത്തില്‍ ഏറ്റവുമധികം നന്ദിയുള്ള ജീവിവര്‍ഗമേതെന്നു ചോദിച്ചാല്‍ അതിനുത്തരം നായ എന്നായിരിക്കും. മനുഷ്യന്‍ പോലും ഇക്കാര്യത്തില്‍ ഇവര്‍ക്കു പിന്നില്‍ നില്‍ക്കും. അന്നം തന്നെ യുവതിയെ മാനഭംഗത്തില്‍ നിന്നു രക്ഷിച്ച തെരുവുനായയുടെ കഥയാണ് ഇപ്പോള്‍ വൈറലാവുന്നത്.ഭോപ്പാലിലാണ് സംഭവം. 29 കാരിയായ യുവതി അക്രമിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് യുവതിയെ മാനഭംഗശ്രമത്തില്‍ നിന്നു രക്ഷിച്ച തെരുവുനായ വാര്‍ത്തകളില്‍ നിറഞ്ഞത്. ഭോപ്പാലിലെ ചോല എന്ന സ്ഥലത്തു താമസിക്കുന്ന യുവതി ദിവസവും തെരുവു നായയ്ക്ക് ആഹാരം നല്‍കുമായിരുന്നു. അങ്ങനെയൊരു ദിവസം ആഹാരം കഴിച്ച് യുവതിയുടെ വീടിനരികില്‍ വിശ്രമിക്കുകയായിരുന്നു തെരുവുനായ. അപ്പോഴാണ് യുവതിയുടെ അയല്‍വാസിയായ സുനില്‍ എന്ന യുവാവ് മദ്യപിച്ചു ലക്കുകെട്ട് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഇതുകണ്ട തെരുവുനായ ഉടന്‍ തന്നെ വീടിനുള്ളില്‍ പ്രവേശിച്ചു. തനിക്കു നേരെ പാഞ്ഞടുത്ത നായയെ കൈയിലിരുന്ന ആയുധം ഉപയോഗിച്ച് സുനില്‍ മുറിവേല്‍പ്പിച്ചു. എന്നിട്ടും പിന്‍മാറാതെ നായ…
Read Moreതെരുവുനായ്ക്കളെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിച്ച് 65വയസുകാരി ! പ്രതിമാദേവി ദിവസവും തീറ്റിപ്പോറ്റുന്നത് 400ല്‍ അധികം തെരുവുനായ്ക്കളെ; വീഡിയോ വൈറലാവുന്നു…
തെരുവുനായ്ക്കളെ ആളുകള്‍ കല്ലെറിഞ്ഞോടിക്കുമ്പോള്‍ തെരുവു നായ്ക്കളെ മക്കളെപ്പോലെ സ്‌നേഹിക്കുകയാണ് പ്രതിമാദേവി എന്ന ഡല്‍ഹി സ്വദേശിനി. 400ല്‍ അധികം തെരുവു നായ്ക്കളെയാണ് ഇവര്‍ തീറ്റിപ്പോറ്റുന്നത്. നായ്ക്കള്‍ക്ക് ഇവര്‍ അമ്മയെപ്പോലെയാണ്.65കാരിയായ ഇവരുടെ വീടിനു ചുറ്റുമായി 120ലധികം നായ്ക്കളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതാണ് തന്റെ ജീവിതമെന്നും ആളുകള്‍ ഇക്കാര്യത്തില്‍ പലതും പറയാറുണ്ടെങ്കിലും അതെല്ലാം തന്നെ കൂടുതല്‍ ധൈര്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പ്രതിമാദേവി പറയുന്നു. താനൊരു ചായക്കട തുടങ്ങിയപ്പോഴാണ് ആദ്യമായി രണ്ടു നായ്ക്കള്‍ ഇവിടെ വരുന്നതെന്ന് പ്രതിമാദേവി പറയുന്നു. എന്നാല്‍ തന്റെ കട തകര്‍ന്നതോടെ താനും അവരും പട്ടിണിയായെന്നും പ്രതിമാദേവി പറയുന്നു. പിന്നീട് ചവറുകൂനയില്‍ നിന്നും മാംസം ശേഖരിച്ച് അവര്‍ക്കു നല്‍കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു. പിന്നീട് ചായക്കട പുനരാരംഭിച്ച ഇവര്‍ ദിവസവും നായ്ക്കള്‍ക്ക് പാലും മറ്റു ഭക്ഷ്യവസ്തുക്കളും നല്‍കിവരുന്നു. 18 വയസുള്ള വിവേക് എന്ന പയ്യനും ഇപ്പോള്‍ ഇവരുടെ സഹായത്തിനുണ്ട്. ഭര്‍ത്താവും മൂന്നു കുട്ടികളുമുണ്ടെന്നും ഭര്‍ത്താവുമായി…
Read Moreതെരുവുനായയുടെ കടിയേറ്റ് ഭയന്നോടി ഇരുമ്പുമറയില്‍ തലയിടിച്ചു വീണ ആന ചരിഞ്ഞു; രുക്കുവിനെ ക്ഷേത്രത്തിലേക്ക് നല്‍കിയത് മുന്‍ മുഖ്യമന്ത്രി…
കൊയമ്പത്തൂര്‍: നായയുടെ കടിയേറ്റ് ഭയന്നോടുന്നതിനിടെ ഇരുമ്പുമറയില്‍ തലയിടിച്ചു വീണ ആന ചരിഞ്ഞു. തിരുവണ്ണാമല അരുണാചലേശ്വരര്‍ ക്ഷേത്രത്തിലെ ‘രുക്കു’ എന്ന ആനയാണ് ചരിഞ്ഞത്. ബുധനാഴ്ച രാത്രി ഭക്തരെ ആശീര്‍വദിച്ചതിനു ശേഷം തിരുമഞ്ഞള്‍ ഗോപുരത്തിനു സമീപം വിശ്രമിക്കുന്നതിനിടെ നാലു നായകള്‍ രുക്കുവിന് സമീപത്തു കുരച്ചു കൊണ്ടടുക്കുകയായിരുന്നു. ഇതില്‍ ഒരു നായ രുക്കുവിന്റെ കാലില്‍ കടിച്ചു. ഭയന്നോടിയ ആന, സമീപത്തെ ഇരുമ്പു മറയില്‍ ചെന്നിടിക്കുകയായിരുന്നു. മസ്തകത്തിലും കണ്ണിനും പരുക്കേറ്റ ആന കുഴഞ്ഞു വീണു. വെറ്ററിനറി ഡോക്ടറെത്തി ചികിത്സ നല്‍കിയ ശേഷം മരത്തില്‍ തളച്ചു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ ഒന്നിന് ചരിയുകയായിരുന്നു. 1988 ഏപ്രിലില്‍ 30ന് ജനിച്ച പിടിയാനയെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയാണ് ക്ഷേത്രത്തിലേക്ക് നല്‍കിയത്.1995 ഓഗസ്റ്റ് 25ന് ആയിരുന്നു അത്. 23 വര്‍ഷങ്ങളായി ദിവസവും രാവിലെ ക്ഷേത്രത്തില്‍ നടത്തുന്ന ഗോപൂജ, ഗജപൂജ എന്നിവയില്‍ പങ്കെടുത്ത് ഭക്തരെ ആശീര്‍വദിച്ചിരുന്ന രുക്കുവിന്റെ ദാരുണാന്ത്യം…
Read Moreസോറി മൈല്‍ക്കുറ്റിയാണെന്നാ വിചാരിച്ചത്! നടപ്പാതയോരത്ത് മൊബൈലില്‍ കണ്ണും നട്ടിരുന്ന യുവാവിന് പണി കൊടുത്ത നായയുടെ ഇന്നത്തെ അവസ്ഥ കാണുക…
വഴിയോരത്ത് മൊബൈലില്‍ മുഴുകിയിരുന്ന യുവാവിന് പണി കൊടുത്ത നായയുടെ വീഡിയോ കഴിഞ്ഞ മാസം വൈറലായിരുന്നു. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ജനങ്ങളെല്ലാം തന്നെ കണ്ട ദൃശ്യമായിരുന്നു അത്. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ഒരു വിജനമായ പാതയോരത്ത് മൊബൈലില്‍ മുഴുകിയിരുന്ന യുവാവിന്റെ പിന്നില്‍ വന്നു മൂത്രമൊഴിച്ചിട്ടു പോയ ഒരു തെരുവുനായയായിരുന്നു വീഡിയോയിലെ താരം. മൊബൈലില്‍ വ്യാപൃതനായിരുന്ന യുവാവ് ചുറ്റും നടക്കുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല. സാധാരണ മൈല്‍ക്കുറ്റിയും പോസ്റ്റുമൊക്കെ കണ്ടാല്‍ മൂത്രമൊഴിക്കുന്ന സ്വഭാവം നായകള്‍ക്കുണ്ട്. അനങ്ങാതിരുന്ന യുവാവിനെ തെറ്റിദ്ധരിച്ചാകാം നായ മൂത്രമൊഴിച്ചത്. എന്തായാലും മൂത്രത്തിന്റെ നനവറിഞ്ഞ യുവാവ് പെട്ടെന്നു തന്നെ ചാടിയെഴുന്നേറ്റ് നായയെ തൊഴിക്കാനൊരുങ്ങുന്നതും വീഡിയോയില്‍ കാണാം. സമീപത്തെ കടയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ആരോ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഇട്ടതോടെയാണ് സംഭവം വൈറലായത്. കോടിക്കണക്കിനു ജനങ്ങളാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. സാധാരണപോലെ ഈ ദൃശ്യങ്ങളിലെ…
Read Moreഇവന്‍ മരണമാസല്ല കൊലമാസ്… തെരുവു നായ്ക്കളെ ഒറ്റയ്ക്കു നേരിട്ട് അഞ്ചു വയസുകാരന്‍; വീഡിയോ വൈറലാവുന്നു…
മലയാളികളുടെ പേടിസ്വപ്‌നമാണ് തെരുവുനായ. ദിവസങ്ങള്‍ക്കു മുമ്പാണ് തിരുവനന്തപുരത്ത് തെരുവ് നായ്ക്കള്‍ ഒരാളെ കടിച്ചുകീറി കൊന്നത്. കാല്‍നട യാത്രക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയും തെരുവ് നായ്ക്കളുടെ ആക്രമണമാണ്. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് മുതിര്‍ന്നവര്‍ക്ക് പോലും രക്ഷയില്ലെന്നിരിക്കെയാണ്, ഒരു കൂട്ടം തെരുവ് നായ്ക്കളെ ഒറ്റയ്ക്ക് നേരിട്ട അഞ്ചു വയസുകാരന്റെ വീഡിയോ വൈറലായിരിക്കുന്നത്. ഹൈദരാബാദിലെ കുകട്ട്പള്ളിയിലെ റോഡരികിലുള്ള സിസിടിവിയില്‍ റെക്കോഡ് ചെയ്യപ്പെട്ട വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റോഡിലൂടെ നടന്നുവരികയായിരുന്ന കുട്ടികള്‍ക്ക് നേരെയാണ് തെരുവ് നായ്ക്കള്‍ പാഞ്ഞടുക്കാന്‍ ശ്രമിച്ചത്. തെരുവ് നായ്ക്കളെ കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടെങ്കിലും അഞ്ചുവയസുകാരന്‍ നായ്ക്കള്‍ക്ക് നേരെ ശബ്ദമുണ്ടാക്കിയും ആട്ടിയോടിക്കാന്‍ ശ്രമിച്ചും അവിടെതന്നെ നിന്നു. പിന്നീട് കൂടുതല്‍ നായ്ക്കള്‍ കുരച്ച് ചാടിയപ്പോളും ബാലന്‍ ധീരമായാണ് നേരിട്ടത്. ഹൈദരാബാദ് ജയിംസ് ബോണ്ട് എന്ന തലക്കെട്ടോടെ സാക്ഷി ഖന്ന എന്ന യുവതിയാണ് ട്വിറ്ററില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More