പേവിഷബാധ ഭയന്ന് ശ്രീകാര്യത്തെ എഞ്ചിനീയറിങ് കോളജ് അടച്ചു. തിങ്കളാഴ്ച ഒരുദിവസത്തേക്കാണ് കോളജ് അടച്ചിട്ടത്. കഴിഞ്ഞ ദിവസം ക്യാംപസിനകത്ത് കടന്നു കയറിയ പേപ്പട്ടി അകത്തുള്ള നിരവധി തെരുവുനായ്ക്കളെ കടിച്ചിരുന്നു. ഇതോടെയാണ് കോളജ് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളുടെയും കോളേജ് ജീവനക്കാരുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചതെന്നും നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കോളേജ് അധികൃതര്‍ അറിയിച്ചു. ഇതുവരെ കോളേജിനകത്തുളള നായ്ക്കള്‍ക്ക് വാക്സിനേഷന് നല്‍കിയിരുന്നെന്ന് പീപ്പിള്‍ ഫോര്‍ അനിമല്‍സ് സംഘടനയുടെ പ്രവര്‍ത്തകര്‍ പറഞ്ഞു. ക്യാംപസിനകത്തുളള തെരുവുനായ്ക്കളെ പിടിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ നായ്ക്കളെ പിടികൂടി സുരക്ഷിത ക്യാംപിലേക്ക് മാറ്റാനാണ് തീരുമാനം. 5500ലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാംപസില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
Read MoreTag: stray dogs
മനുഷ്യരെ മാത്രമല്ല പട്ടിണിയിലാകുന്ന മൃഗങ്ങളെയും പരിഗണിക്കണം ! തെരുവു നായകള്‍ക്കും കാവുകളിലെ കുരങ്ങന്മാര്‍ക്കും ഭക്ഷണമെത്തിക്കണമെന്ന് മുഖ്യമന്ത്രി…
സംസ്ഥാനം ലോക്ക് ഡൗണായതോടെ നിരവധി മനുഷ്യരാണ് പട്ടിണിയിലായത്. ഇത്തരം മനുഷ്യര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സന്നദ്ധ സംഘടനകളടക്കം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരോടൊപ്പം പട്ടിണിയിലായ മറ്റൊരു കൂട്ടരുണ്ട്. തെരുവിലും മറ്റും കഴിയുന്ന നായ്ക്കള്‍ അടക്കമുള്ള ജീവികളാണത്. ലോക്ക് ഡൗണ്‍ ആയതോടെ പട്ടിണിയിലായ മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. പട്ടിണിയിലായ തെരുവുനായകള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാന്‍ കോഴിക്കോട് സിറ്റി കമ്മീഷണര്‍ എവി ജോര്‍ജ് നിര്‍ദേശിച്ചു. കഴിഞ്ഞദിവസമാണ് ഭക്ഷണം കിട്ടാതെ തെരുവുനായകള്‍ അക്രമാസക്തരാവുമെന്നും അവയ്ക്ക് ഭക്ഷണമെത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ലോക്ക് ഡൗണ്‍ മൂലം അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷ്യവസ്തുകള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ജനങ്ങളെല്ലാം വീടുകളില്‍ കഴിയുന്ന സാഹചര്യത്തിലാണ് തെരുവുനായ്ക്കള്‍ അടക്കമുള്ള മൃഗങ്ങള്‍ ഭക്ഷണമില്ലാതെ വലയുന്നത്. ജനങ്ങള്‍ വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം ലഭിക്കാന്‍ സാഹചര്യമില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍…
Read Moreസ്വര്‍ഗത്തിലെ ഹൂറികളെ സ്വപ്‌നം കണ്ട് ഐഎസിലെത്തുന്ന യുവാക്കള്‍ അവസാനിക്കുന്നത് ശവക്കുഴികളിലും തെരുവുനായ്ക്കളുടെ വയറ്റിലും; ആ പ്രദേശത്തു തന്നെ മനോഹരമായ ഒരു ശ്മശാനമുണ്ട് അവിടെ അന്ത്യ വിശ്രമം കൊള്ളുന്നത്…
ബാഗ്ദാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ വാഗ്ദാനം ചെയ്യുന്ന പറുദീസ സ്വപ്നം കണ്ട് ഐ.എസ് പോരാളികളായി എത്തുന്ന യുവാക്കളുടെ ഒടുക്കം വന്‍ ശവക്കൂനകളിലും തെരുവുനായ്ക്കളുടെ വയറ്റിലും. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ജിഹാദികളെ കൂട്ടത്തോടെ കുഴിച്ചുമൂടുകയാണ് പതിവ്. ചിതറിക്കിടക്കുന്ന ഇവരുടെ ശരീരഭാഗങ്ങള്‍ പലപ്പോഴും വന്യജീവികള്‍ക്ക് ഭക്ഷണമാവുകയും ചെയ്യും. ഇറാഖിലും സിറിയയിലും ഐ.എസ് ഭീകരരെ തുരത്തുന്നതിനായി 2014 മുതല്‍ യു.എസ് സഖ്യസേന വ്യോമാക്രമണങ്ങള്‍ പതിവാക്കിയിരുന്നു. ഇതിനകം 80,000 ല്‍ ഏറെ തീവ്രവാദികളെ വകവരുത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍, സിറിയന്‍ സേനകള്‍ കൂടി നടത്തിയ ആക്രമണത്തിന്റെ കണക്കുകള്‍ കൂടി ലഭിച്ചാല്‍ ഇതിലും ഏറെ വലുതായിരിക്കും മരണസംഖ്യയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2015ല്‍ കൊല്ലപ്പെട്ട ഡസന്‍ കണക്കിന് തീവ്രവാദികളുടെ മൃതദേഹങ്ങളാണ് ഇറാഖി നഗരമായ ദുലുയിയ്യയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പല മൃതദേഹങ്ങളും തെരുവുകളില്‍ ചിതറിക്കിടക്കുകയായിരുന്നു. തെരുവുനായ്ക്കള്‍ തിന്നൊടുക്കേണ്ടിയിരുന്ന മൃതദേഹങ്ങള്‍ സുരക്ഷാസേനയാണ് മറവുചെയ്തത്. അവരോടുള്ള സ്‌നേഹം കൊണ്ടല്ല, മറിച്ച്…
Read More