വീടിനു സമീപം തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ യുവതിയെ ഇടിച്ചു തെറിപ്പിച്ചു. 25കാരിയായ തേജസ്വിതയ്ക്കാണ് അപകടം സംഭവിച്ചത്. ചണ്ഡിഗഢിലാണ് സംഭവം. തലയിലും മറ്റും ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ജീവന് രക്ഷപ്പെട്ടു. തേജസ്വിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും വീട്ടുകാരോട് സംസാരിച്ചുവെന്നും കുടുംബം അറിയിച്ചു. പാതയോരത്ത് വച്ച് തെരുവുനായയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടെയാണ് തേജസ്വിതയെ കാറിടിച്ചത്. അമ്മ മജിന്ദര്‍ കൗറും ഒപ്പമുണ്ടായിരുന്നു. അപകടശേഷം കാര്‍ നിര്‍ത്താതെ പോയി. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. യുവതി ഫുട്പാത്തില്‍ നില്ക്കുമ്പോള് സമാന്തരമായ മറ്റൊരു റോഡില്‍ നിന്ന് യുടേണ്‍ എടുത്തുവന്ന ഒരു മഹീന്ദ്ര താര് എസ്യുവി അവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടം കണ്ട ആരും വാഹനം നിര്‍ത്തി സഹായിക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. അമ്മ ബഹളം വച്ച് വീട്ടുകാരെ അറിയിക്കുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. ആര്‍കിടെക്റ്റ് ആയ തേജസ്വിത സിവില്‍ സര്‍വീസ്…
Read MoreTag: street dog
2022 തെരുവ് നായ്ക്കൾ അഴിഞ്ഞാടിയ വർഷം; സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് 4.1 ലക്ഷം പേര്‍ക്ക്
കൊച്ചി: തെരുവുനായ ആക്രമണം അതിരൂക്ഷമായിരുന്ന കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് 4.1 ലക്ഷം പേര്‍ക്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതികളടക്കം നടപ്പാക്കിയിട്ടും തെരുവുനായ്ക്കളുടെ ആക്രമണവും എണ്ണവും വര്‍ധിക്കുന്നതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം ആളുകള്‍ക്കാണ് 2022ല്‍ കടിയേറ്റിട്ടുള്ളത്. 4,17,931 പേര്‍ക്ക്. 2017 ല്‍ 1,35,749 , 2018ല്‍ 1,48,899, 2019ല്‍ 1,61,055, 2020ല്‍ 1,60,483 എന്നിങ്ങനെയാണ് ആക്രമിക്കപ്പെട്ടവരുടെ എണ്ണം. കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംഘടനകളെ ഉള്‍പ്പെടുത്തി തദ്ദേശ സ്ഥാപനങ്ങള്‍ വഴി നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്ന പദ്ധതി നടപ്പാക്കിയിരുന്നു. എന്നാല്‍ ഇതു ഫലപ്രദമാകാതെ വന്നതോടെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുടുംബശ്രീ യുണിറ്റുകളെ ഒഴിവാക്കിയിരുന്നു. പദ്ധതി നിലച്ചതോടെ തെരുവുനായ്ക്കളും പെരുകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ട്, അനിമല്‍ ബര്‍ത്ത് കണ്ട്രോളിംഗ് ചെയ്യുന്നതിന് അനുമതിയുള്ള മൃഗക്ഷേമ സംഘടനകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ലെന്നാണു വര്‍ഷംതോറും പെരുകുന്ന…
Read Moreപാലക്കാട്ട് മൂന്നു വയസുകാരന്റെ മുഖമടക്കം തെരുവുനായ കടിച്ചുമുറിച്ചു ! കോഴിക്കോട്ട് ആറാംക്ലാസ് വിദ്യാര്ഥിയ്ക്കെതിരേയും ആക്രമണം…
പത്തനംതിട്ട പെരുനാട്ടില്‍ 12കാരി അഭിരാമി പേവിഷബാധയേറ്റു മരിച്ചതിന്റെ നടുക്കം വിട്ടൊഴിയുന്നതിനു മുമ്പുതന്നെ പിഞ്ചുകുട്ടികള്‍ക്കു നേരെ വീണ്ടും തെരുവുനായ ആക്രമണം. അട്ടപ്പാടി ഷോളയൂരില്‍ മൂന്ന് വയസ്സുകാരനെ തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചു. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തടക്കം പരിക്കേറ്റു. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആകാശ് എന്ന മൂന്നുവയസുകാരനെ തെരുവുനായ ആക്രമിച്ചത്. തിരുവോണ ദിനത്തിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് പാഞ്ഞെത്തിയ നായ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ആകാശ് കോട്ടത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അട്ടപ്പാടിയില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കോഴിക്കോട്ടെ ആറാംക്ലാസ് വിദ്യാര്‍ഥിയ്ക്കും തെരുവുനായയുടെ കടിയേറ്റു. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പില്‍ ജയന്റെ മകന് ജയസൂര്യ (12) നാണ് കടിയേറ്റത്. ഞായറാഴ്ച രാവിലെ 11ന് വിലങ്ങാട് പെട്രോള്‍ പമ്പിനു സമീപമാണ് സംഭവം. സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി…
Read Moreതെരുവു നായ്ക്കളുടെ വീഡിയോ പകര്‍ത്താനെത്തിയ ആളെ ‘കടിച്ചു കുടഞ്ഞ്’ നായ്ക്കള്‍ …
തൃശൂര്‍: തെരുവുനായ്ക്കളെ കുറിച്ച് ബോധവത്കരണ വീഡിയോ പകര്‍ത്താനെത്തിയ ആളെ കടിച്ചു കുടഞ്ഞ് തെരുവുനായ. മാളയ്ക്ക് സമീപമാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ മൈത്ര സ്വദേശി മോഹനന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. തെരുവുനായ്ക്കളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ചെയ്യുന്നതിനായി ഇന്നലെ രാവിലെ കുണ്ടൂര്‍ കടവിലാണ് മോഹനന് എത്തിയത്. ഇതിനു പിന്നാലെയാണ് ഇയാളെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്.
Read Moreപട്ടിയെ ആടാക്കിയോ ? പട്ടിമറ്റത്ത് അലഞ്ഞു തിരിഞ്ഞ നായ്ക്കളെ ഒന്നിനെപ്പോലും ഇപ്പോള്‍ കാണാനില്ല; ആട്ടിറച്ചിയായി വിറ്റെന്ന് സംശയം…
തെരുവുനായകളെക്കൊണ്ട് വഴി നടക്കാന്‍ വയ്യാതിരുന്ന പട്ടിമറ്റം ടൗണ്‍ ഇന്ന് നായ്ക്കളുടെ അഭാവത്തില്‍ ശൂന്യമാണ്. ഇരുപതിലധികം നായ്ക്കളാണ് ഇവിടെ ചുറ്റിത്തിരിയാറുണ്ടായിരുന്നത്. എന്നാല്‍ ഒന്നിനെ പോലും ഇപ്പോള്‍ കാണാന്‍ കിട്ടില്ല. പ്രദേശത്തിലെ പലയിടങ്ങളിലും പട്ടിയെ പിടിക്കാനുള്ള കുടുക്കുകള്‍ കൂടി കണ്ടെത്തിയതോടെ പട്ടിപിടുത്തക്കാര് കൂട്ടത്തോടെ ഇവയെ പിടികൂടി അട്ടിറച്ചിയാക്കിയതാവാമെന്ന സംശയമാണ് ഉയരുന്നത്. പട്ടിയിറച്ചിയും ആട്ടിറച്ചിയും തമ്മില്‍ അത്ര പെട്ടെന്ന് തിരിച്ചറിയാനാവില്ലെന്നതും സംശയം ബലപ്പെടുത്തുന്നു. സംഭവത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടനയായ അനിമല്‍ ലീഗല്‍ ഫോഴ്സ് കുന്നത്തുനാട് പോലീസില്‍ പരാതി നല്കി. കുന്നത്തുനാട് പൊലീസ് സ്റ്റേഷനില്‍ പിടിച്ചെടുത്തിരിക്കുന്ന വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഗ്രൗണ്ടില്‍ പ്രസവിച്ചുണ്ടായ കുഞ്ഞുങ്ങളടക്കമുള്ള നായ്ക്കളെയാണ് കാണാതായത്. കോട്ടായില്‍ കുടുംബ ക്ഷേത്രത്തിന് പിന്നിലെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് മൂവാറ്റുപുഴ റോഡില്‍ തുടങ്ങുന്ന സൊസൈറ്റി റോഡിലേക്ക് കടക്കുന്ന വഴിയില്‍ പ്ളാസ്റ്റിക് കയര്‍ കൊണ്ടുണ്ടാക്കിയ പട്ടിയെ പിടിക്കുന്ന നിരവധി കുടുക്കുകള്‍ കെണി വച്ച നിലയില്‍…
Read Moreതൈര് സാദം ഉരുട്ടി വായില്‍ കൊടുത്ത് യുവതി ! ശാന്തനായി അത് കഴിക്കുന്ന തെരുവുനായ; മനസ്സു നിറയ്ക്കുന്ന കാഴ്ച;വീഡിയോ…
മനുഷ്യര്‍ ആണ് ഏറ്റവും ഉദാത്തമായ സൃഷ്ടിയെന്ന് ഒരുകൂട്ടര്‍ അവകാശപ്പെടാറുണ്ട്. ബാക്കിയെല്ലാം മനുഷ്യരുടെ ഉപഭോഗത്തിനായി ദൈവം സൃഷ്ടിച്ചതാണെന്നതാണ് ഇക്കൂട്ടരുടെ വിശ്വാസം. അതിനാല്‍ തന്നെ സഹജീവികളെ സ്വയംമറന്ന് സ്നേഹിക്കാന്‍ ഇവര്‍ക്കാവില്ല. എന്നാല്‍ സമൂഹത്തില്‍ ചിലരെങ്കിലും സഹജീവികളെ കൂടെപ്പിറപ്പുകളായി കണ്ട് സ്നേഹിക്കുന്നു. ഇവരാണ് യഥാര്‍ഥത്തില്‍ മനുഷ്യര്‍ എന്ന വിളിപ്പേരിനര്ഹര്. അത്തരമൊരു ഹൃദ്യമായ ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. തെരുവു നായയ്ക്ക് ഭക്ഷണം ഉരുളകളാക്കി വായില്‍ വച്ചുകൊടുക്കുന്ന യുവതിയുടെ ദൃശ്യമാണിത്. ബംഗാളിലെ ഡംഡം കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പകര്‍ത്തിയതാണ് ഈ മനോഹരമായ ദൃശ്യം. കുട്ടൂസ് എന്ന് പേരുള്ള അഞ്ച് വയസുള്ള നായയ്ക്കാണ് യുവതി ഭക്ഷണം വാരി നല്‍കുന്നത്. യുവതി ഏറെ സ്നേഹത്തോടെ ഉരുളകളാക്കി നല്കുന്ന തൈരുസാദമാണ് നായ അനുസരണയോടെ ഇരുന്ന് ഭക്ഷിക്കുന്നത്. അവിടെയുണ്ടായിരുന്ന യാത്രക്കാരാണ് ഈ ദൃശ്യം പകര്‍ത്തിയതും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതും. നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യം…
Read Moreഗേറ്റിന്റെ കന്പികൾക്കിടയിൽ കുരുങ്ങിയ തെരുവ് നായയെ രക്ഷിച്ച് യുവാക്കൾ
പൊൻകുന്നം: ഗേറ്റിന്റെ കന്പികൾക്കിടയിൽ കുടുങ്ങിപ്പോയ തെരുവുനായയെ പ്രദേശവാസികളായ യുവാക്കൾ രക്ഷിച്ചു. കഴിഞ്ഞ ദിവസം രാത്രി പൊൻകുന്നം മുസ്ലിം ജുമാ മസ്ജിദിന് മുൻപിൽ സംസ്ഥാന പാതയോട് ചേർന്ന് കടയിലേയ്ക്കു പ്രവേശിക്കുന്നതിനുള്ള ഗേറ്റിന്റെ കന്പികൾക്കിടയിൽ തെരുവ് നായ കുടുങ്ങുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി കണ്ടുവരുന്നതാണ് ഈ തെരുവ് നായ. രാത്രി കട അടയ്ക്കാൻ നേരം ശബ്ദം കേട്ട് സമീപത്തെ ബിസ്മി സ്റ്റോഴ്സ് ഉടമ മുഹമ്മദ് റാഫി നോക്കുന്പോഴാണ് നായ കുരുങ്ങി കിടക്കുന്നത് കണ്ടത്. തുടർന്ന് സമീപത്തെ നവീൻ ബേക്കറി ഉടമകളും സഹോദരങ്ങളുമായ ലെനീഷിനെയും സ്റ്റെനിയേയും വിവരറിയിച്ചു. ഇവർ മൂന്നുപേരും ചേർന്ന് നായയെ രക്ഷിക്കാൻ ശ്രമിച്ചു. ഇവരുടെ ശ്രമം കണ്ട് വഴിയാത്രക്കാരനായ ചിറക്കടവ് സ്വദേശി ജോഷി ഡൊമിനിക്കും ചേർന്ന് അര മണിക്കൂറോളം പരിശ്രമിച്ചെങ്കിലും നായയെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് സ്റ്റെനി സുഹൃത്തുക്കളായ തോണിപ്പാറ സ്വദേശികളായ ശ്യാം ബാബു, കെ.കെ.സുരേഷ് എന്നിവരെ വിവരമറിയിച്ചു. ഇവരും…
Read Moreതെരുവുനായയെ ശാപ്പിടാനെത്തിയ പുള്ളിപ്പുലിയ്ക്ക് അകാലചരമം ! നാട്ടുകാര്‍ ഭക്ഷണം നല്കി വളര്‍ത്തിയ കരുത്തനായ ‘നായ’ പുള്ളിപ്പുലിയെ കടിച്ചു കുടഞ്ഞു…
തെരുവുനായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആരു ജയിക്കുമെന്ന കാര്യത്തില്‍ കൊച്ചുകുട്ടികള്‍ക്കു പോലും സംശയമുണ്ടാകില്ല. എന്നാല്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടന്ന ഒരു സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തെരുവുനായയെ ഭക്ഷണമാക്കാനെത്തിയ പുള്ളിപ്പുലിയ്ക്ക് ഒടുവില്‍ അതേ തെരുവുനായയുടെ ആക്രമണത്തില്‍ അകാലചരമം സംഭവിക്കുകയാണുണ്ടായത്. വെള്ളിയാഴ്ചയാണ് തെരുവുനായയെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലി നായയുടെ ആക്രമണത്തില്‍ ചത്തത്. ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കുകളേറ്റ നായയും കുറെകഴിഞ്ഞ് ചത്തു. നായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ലക്ഷണത്തില്‍ നായയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിക്കുന്നു. നായയുടേയും പുള്ളിപ്പുലിയുടേയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ആറുമാസത്തോളം പ്രായമുള്ള പുള്ളിപ്പുലിയാണ് ചത്തിട്ടുള്ളത്. കന്നുകാലികളെ ആളുകള്‍ സംരക്ഷിക്കുന്ന സാഹചര്യത്തിലാകാം വന്യമൃഗങ്ങള്‍ തെരുവുനായകള്‍ക്കെതിരെ തിരിയുന്നതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിരീക്ഷണം. സാധാരണ നിലയില്‍ തെരുവുനായകളെ ആക്രമിച്ച് വീഴ്ത്താന്‍ പുള്ളിപ്പുളികള്‍ക്ക് നിസാരമായി സാധിക്കും. നിരവധി തെരുവുനായകളുള്ള ഗ്രാമങ്ങളിലേക്കും പുള്ളിപ്പുലി പോലുള്ള വന്യമൃഗങ്ങള്‍ എത്താറുണ്ടെന്നാണ്…
Read Moreഷോറൂമിനടുത്ത് ചുറ്റിപ്പറ്റി നടന്ന തെരുവുനായയെ പിടിച്ച് സെയില്സ്മാന് ആക്കി ഹ്യൂണ്ടായ് ! ഒരു ദിവസം കൊണ്ട് നായയുടെ ജീവിതം മാറിമറിഞ്ഞതിങ്ങനെ…
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി കമ്പനികള്‍ ജോലിക്കാരെ പിരിച്ചു വിടുമ്പോള്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായ് നടത്തിയ ഒരു പുതിയ നിയമനമാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഏതെങ്കിലും ഒരാള്‍ക്ക് ജോലി കിട്ടുന്നതില്‍ എന്ത് വാര്‍ത്താപ്രാധാന്യമെന്ന് ചോദിക്കാന്‍ വരട്ടെ, ഇവിടെ ജോലി കിട്ടിയത് ഒരു തെരുവു നായ്ക്കാണ്. നായയ്ക്കു ജോലി എന്നു കേള്‍ക്കുമ്പോള്‍ കാവല്‍ എന്നു തെറ്റിദ്ധരിക്കരുത്. സെയില്‍സ് വിഭാഗത്തിലേക്കാണ് നായയുടെ പോസ്റ്റിംഗ്. ബ്രസീലിലാണ് അമ്പരപ്പിക്കുന്ന സംഭവം. ഇവിടത്തെ ഹ്യുണ്ടായ് ഷോറൂമിനടുത്ത് ഈ നായ ദിവസങ്ങളായി ചുറ്റിത്തിരിഞ്ഞ് നടക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട കമ്പനി അധികൃതരാണ് നായയെ ജോലിക്കെടുക്കാന്‍ തീരുമാനിച്ചത്. ടക്സണ് പ്രൈം എന്ന് നായയ്ക്ക് പേരിടുകയും ചെയ്തു. ഷോറൂമിനുള്ളില്‍ തന്നെയാണ് ടക്സണ് കഴിയുന്നത്. ഹ്യൂണ്ടായ് ബ്രസീലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ടക്സണായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും ചെയ്തു. നിലവില്‍ 32800 പേരാണ് ഇതിനകം ഈ ടക്സണിനെ…
Read Moreഅഞ്ചു വയസുകാരനു നേരെ ഒരേ സമയം പാഞ്ഞടുത്തത് അഞ്ച് തെരുവു നായ്ക്കള്‍ ! ഒടുവില്‍ അഞ്ചുവയസുകാരന് ചെയ്തതു കണ്ടാല്‍ ഏവരും ഞെട്ടും; വീഡിയോ കാണാം…
നായകള്‍ മനുഷ്യന് നിരവധി ഉപകാരമുള്ള ജീവികളാണെങ്കിലും തെരുവുനായ്ക്കളുടെ കാര്യം അതല്ല. അവ പലപ്പോഴും മനുഷ്യനെയും മറ്റു ജീവികളെയും ആക്രമിക്കാന്‍ മുതിരാറുണ്ട്. അങ്ങനെയൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹൈദരാബാദില്‍ പള്ളിയുടെ റോഡിലൂടെ ഒരു ബാലകനും ബാലികയും രാത്രി സംസാരിച്ചു നടന്നുവരുകയയിരുന്നു, ഈ സമയം തെരുവുനായകള്‍ കുരച്ചുകൊണ്ട് ഇവരുടെ അടുത്തേക്ക് ചാടുകയായിരുന്നു ഇത് കണ്ടതും പെണ്‍കുട്ടി പേടിച്ച് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ബാലന് ധൈര്യം കൈവിടാതെ അവരെ തിരിച്ച് ശബ്ദമുണ്ടാക്കി ഓടിക്കുവാന്‍ ആണ് നോക്കിയത്. പക്ഷേ ഈ സമയം നായകളുടെ എണ്ണം കൂടിവരികയും ബാലകന് പുറകിലേക്കു നീങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവിടെനിന്നും നായകള്‍ കുരച്ചു കൊണ്ടു ഓടി വരിന്നത് കാണാം, എന്നിരുന്നാലും ധൈര്യത്തോടുകൂടി ഈ അഞ്ചു നായ്ക്കളെയും ശബ്ദമുണ്ടാക്കി ഓടിക്കുകയായിരുന്നു ഈ അഞ്ചു വയസുകാരന്.. വീഡിയോയുടെ അവസാനം നായകള്‍ എല്ലാം പേടിച്ചു പുറകോട്ട് ഓടുന്നത് കാണാം. റോഡിലെ സിസിടിവി കാമറയാണ്…
Read More