സ്വന്തം കണ്മുമ്പില് നമ്മുടെ സഹോദരിമാരും സഹോദരന്മാരും അപകടത്തില്‍പ്പെട്ടത് കണ്ടാലും തിരിഞ്ഞു നോക്കാത്ത സമൂഹമാണ് ഇപ്പോഴുള്ളത്. ഇത്തരം കെട്ട കാലത്തും നന്മ നിറഞ്ഞ പ്രവൃത്തിയാല്‍ പ്രതീക്ഷയുടെ തിരിനാളമായി മാറുന്ന ചിലരെങ്കിലുമുണ്ട്. അത്തരക്കാരുടെ ബലത്തിലാണ് സമൂഹം മുമ്പോട്ടു പോകുന്നത്. രാത്രി ജോലി കഴിഞ്ഞു തിരിച്ചു വരുന്നതിനിടയില്‍ തെരുവുനായയില്‍ നിന്ന് അക്രമണം നേരിടുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ കാണുന്ന ഏവരുടെയും ശ്വാസം നിലച്ചു പോകുന്ന ആക്രമണമായിരുന്നു തെരുവുനായയുടേത്. പലരും ഈ സമയം വാഹനങ്ങളില്‍ റോഡിലൂടെ കടന്നു പോയെങ്കിലും ആരും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ മിനക്കെട്ടില്ല. ക്രൂരമായി ആക്രമിക്കുന്ന നായയില്‍ നിന്ന് രക്ഷനേടാന്‍ അവള് ആവതും ശ്രമിച്ചിട്ടും സാധിച്ചില്ല. ഒടുവില്‍ ദൈവദൂതനെപ്പോലെ ഒരു കാറുകാരന് എത്തുകയായിരുന്നു. ഇയാള്‍ നായ്ക്ക് നേരെ വണ്ടി പായിക്കുകയും നായയ്ക്കു മുകളിലൂടെ വണ്ടി കയറ്റാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് അപകടം മണത്ത നായ…
Read More