അഞ്ചരലക്ഷം സൈനികര്‍ക്കു പുറമെ വന്‍ സൈബര്‍ സേനയും വന്‍ ശക്തികളോടു കിടപിടിക്കുന്ന വ്യോമസേനയും; ലോക പോലീസിനെ പാഠം പഠിപ്പിക്കാന്‍ ഇറാന് കഴിയുമോ ?

അമേരിക്കയെ പാഠം പഠിപ്പിക്കാന്‍ ഇറാനാകുമോ എന്നാണ് ലോകം ഇപ്പോള്‍ ചോദിക്കുന്നത്. അമേരിക്ക ലോക പോലീസാണെന്നതൊന്നും അവരെ ഭയപ്പെടുത്തുന്നില്ല. ജനറല്‍ ഖാസിം സുലൈമാനിയുടെ വധം അവരുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ രക്തസാക്ഷിത്വത്തിന് മറുപടി നല്‍കുമെന്നും അവര്‍ പറയുന്നു. എന്തു വന്നാലും അമേരിക്കയ്ക്കിട്ട് പണിയാനുള്ള തന്ത്രങ്ങളുമായി മുന്നോട്ടു പോകാനാണ് ഇറാന്റെ തീരുമാനം. ഇറാനുമായുള്ള ഏറ്റുമുട്ടലിന് യുഎസിന് ധൈര്യമില്ലെന്ന് ഇറാന്‍ സൈനിക തലവന്‍ മേജര്‍ ജനറല്‍ അബ്ദുല്‍റഹീം മൗസവി പ്രഖ്യാപനം തന്നെ ഇത് വെളിവാക്കുന്നതാണ്. ഇസ്ലാമിക് സ്റ്റേറ്റ്, ഹിറ്റ്ലര്‍, ജെങ്കിസ്ഖാന്റെ പടയാളികള്‍ എന്നിവരെല്ലാം സംസ്‌കാരത്തിന് എതിരായിരുന്നു. ട്രംപ് കോട്ടിട്ട ഭീകരനാണ്. ഇറാനെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല. ചരിത്രം ട്രംപ് ഉടന്‍ പഠിക്കുമെന്നും ഇറാന്‍ മന്ത്രി ഇറാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രി മുഹമ്മദ് ജവാദ് അസാരി ജറോമി ട്വീറ്റ് ചെയ്തു. യുഎസ് സ്ഥാപനങ്ങളെയോ പൗരന്മാരെയോ ഇറാന്‍ ആക്രമിച്ചാല്‍ കുറച്ച്…

Read More