ചെകുത്താന് എന്ന പേരിലറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സിനെ ഫ്ളാറ്റില്‍ കയറി ആക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികരണവുമായി നടന് ബാല. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി എന്നതടക്കമുള്ള യൂട്യൂബറുടെ ആരോപണങ്ങളെല്ലാം നുണയാണെന്ന് ബാല പറഞ്ഞു. അയാള്‍ ചെയ്യുന്ന തെറ്റ് മനസ്സിലാക്കിക്കൊടുക്കുവാനാണ് താന്‍ നേരിട്ടുപോയതെന്നും തര്‍ക്കിക്കാനോ ഭീഷണിപ്പെടുത്താനോ ചെന്നതല്ലെന്നും ബാല മാധ്യമങ്ങളോടു പറഞ്ഞു. ”ഇതുപോലുള്ള ടോക്സിക് ആളുകളെ പ്രോത്സാഹിപ്പിക്കരുത്. പത്തുവയസ്സുള്ള കുട്ടികളൊക്കെ യൂട്യൂബ് കാണുന്നവരാണ്. എന്റെ കുടുംബത്തിലെ ഒരാളെപോലും ഞാന്‍ ഇവന്റെ വീഡിയോ കാണിക്കില്ല. ചെയ്യുന്ന തെറ്റ് മനസ്സിലാക്കി കൊടുക്കുവാനാണ് ഞാന്‍ നേരിട്ടുപോയത്. അല്ലാതെ തര്‍ക്കിക്കാനോ ഭീഷണിപ്പെടുത്താനോ പോയതല്ല. തോക്കിന് എനിക്ക് ലൈസന്‍സ് ഇവിടെ ഇല്ല.”ബാല പറഞ്ഞു. പണം ഉണ്ടാക്കാന്‍ യൂട്യൂബില്‍ എന്തും പറയാമെന്ന അവസ്ഥയാണ്. തമിഴ്നാട്ടിലും ഇത്തരക്കാര്‍ ഉണ്ട്. ലഹരി ഉപയോഗിക്കുന്നവരാണ് ഇവര്‍. എന്റെ കയ്യില്‍ തെളിവുണ്ട്. നിങ്ങള്‍ സമൂഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഈ പ്രവണതയെ ചോദ്യം ചെയ്യണം. നടന്മാരെയെല്ലാം…
Read MoreTag: strike
കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം നീളും ! പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി…
കഴിഞ്ഞ മാസത്തിന് സമാനമായി മേയ് മാസത്തിലും കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം നീളുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. മേയ് ആറിന് ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ പണിമുടക്ക് സാഹചര്യങ്ങള്‍ പ്രതികൂലമാക്കിയിരിക്കുകയാണ്. പ്രതിസന്ധിയ്ക്കിടയിലും പത്തിന് മുന്‍പ് ശമ്പളം നല്‍കാമെന്ന് യൂണിയന് ഭാരവാഹികളുമായുള്ള ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ വാക്കിന് വില കല്‍പ്പിക്കാതെ പ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്ക് നടത്തുകയായിരുന്നു. പണിമുടക്ക് കാരണം അഞ്ച് കോടിയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. കെഎസ്ആര്‍ടിസിയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്ന പണിമുടക്കിലേക്ക് നീങ്ങരുതെന്ന മന്ത്രിയുടെ ആവശ്യം നിരസിക്കപ്പെട്ടതോടെ വേതനം നല്‍കേണ്ടത് മാനേജ്മെന്റാണെന്ന തലത്തിലേക്ക് ഗതാഗത മന്ത്രി എത്തി. അതേസമയം പ്രതിപക്ഷ യൂണിയനുകളുടെ സമരത്തില്‍ സിപിഐ ട്രേഡ് യൂണിയന് പങ്കെടുത്തതും വിവാദമായിട്ടുണ്ട്. എഐടിയുസി യൂണിയനില്‍ ഉള്‍പ്പെട്ടവര്‍ പണിമുടക്ക് ദിവസം ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല. ഇത് വിവാദമായപ്പോള്‍ ജോലി ചെയ്താല്‍ കൂലി കിട്ടണം എന്ന്…
Read Moreദേശീയ പണിമുടക്ക് ആവേശത്തോടെ ഏറ്റെടുത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ! നഷ്ടം ആറു കോടി രൂപ; ഹാജരായത് പത്തിലൊന്നുപേര്‍…
നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയ്ക്കു മുകളില്‍ വെള്ളിടിയായി രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക്. സര്‍വീസുകള്‍ മുടങ്ങിയതോടെ കോര്‍പറേഷന്റെ വരുമാന നഷ്ടം ഏകദേശം 6 കോടി രൂപയാണ്. കോര്‍പറേഷന്റെ ദൈനംദിന ടിക്കറ്റ് കലക്ഷന്‍ 5-6 കോടി രൂപയാണ്. ഇന്ധനത്തിനുള്ള ഒരു ദിവസത്തെ ചെലവ് മൂന്നു കോടി. ഇങ്ങനെ കണക്കുകൂട്ടിയാല്‍, രണ്ടു ദിവസങ്ങളിലായി 6 കോടിയോളം രൂപയുടെ വരുമാന നഷ്ടം സ്ഥാപനത്തിനുണ്ടായതായി അധികൃതര്‍ പറയുന്നു. ടിക്കറ്റ് വരുമാനവും ഇന്ധന ചെലവും മാത്രം അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ഇരുപതില്‍ താഴെ ഷെഡ്യൂളുകളാണ് കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്തത്. ചില സ്ഥലങ്ങളില്‍ സമരക്കാര്‍ ബസ് തടഞ്ഞതിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങി. സര്‍വീസുകള്‍ നടത്തേണ്ടെന്ന നിലപാടാണ് യൂണിയനുകള്‍ സ്വീകരിച്ചത്. പണിമുടക്കിനോട് എതിര്‍പ്പുള്ള യൂണിയനിലുള്ളവര്‍ ചിലയിടങ്ങളില്‍ ഡ്യൂട്ടിക്കെത്തിയെങ്കിലും ബഹുഭൂരിഭാഗവും സമരാനുകൂലികള്‍ ആയിരുന്നതിനാല്‍ ബസുകള്‍ സ്റ്റാന്‍ഡില്‍നിന്ന് പുറത്തിറക്കാന്‍ അവര്‍ സമ്മതിച്ചില്ല. സമരത്തിനു സര്‍ക്കാര്‍…
Read Moreനാളെ എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും ! ആക്രമണം ആസൂത്രിതമെന്ന് സച്ചിന്‍ദേവ്
ഇടുക്കി പൈനാവ് ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ ധീരജ് കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധ സൂചകമായി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പു മുടക്കുമെന്ന് എസ്എഫ്ഐ. സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവാണ് ഇക്കാര്യം അറിയിച്ചത്. ആസൂത്രിതമായാണ് അക്രമം നടന്നതെന്നും പോലീസ് ഇതില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും സച്ചിന്‍ദേവ് പറഞ്ഞു. അതിഭീകരമാം വിധമുള്ള അക്രമമാണ് കേരളത്തിലെ ഓരോ കാമ്പസുകളിലും വിവിധ ഘട്ടങ്ങളിലായി കെഎസ്യുവിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാവിധ സഹായവും ചെയ്തു കൊടുക്കുന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുറത്തുനിന്ന് സംഘടിതമായി മാരകായുധങ്ങളുമായി കാമ്പസിനകത്ത് അതിക്രമിച്ച് കയറുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. കെഎസ്യു ഭ്രാന്ത് പിടിച്ച അക്രമിസംഘത്തെ പോലെ കേരളത്തിലെ കാമ്പസുകളില്‍ പെരുമാറി കൊണ്ടിരിക്കുന്നു. കെഎസ്യുവിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ അതിശക്തമായ നിലയില്‍ എസ്എഫ്ഐ പ്രതിഷേധം ഉയര്‍ത്തും. വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും അണിനിരത്തി കാമ്പസിനകത്തും പുറത്തും ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്നും…
Read More