ചൈനയിലെ പാലത്തിനടിയില്‍ കുടുങ്ങിയ വിമാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ഇത്തരമൊരു സംഭവം ആദ്യമായി കാണുകയാണെന്ന പ്രതികരണമാണ് ഏവരുടെയും. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് വീഡിയോ കാണുന്നവര്‍ക്കു മാത്രമേ മനസ്സിലാകൂ. ചൈനയിലെ ഹാര്‍ബിനിലാണ് സംഭവം. മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്ന വിമാനമാണ് പാലത്തിനടിയില്‍ കുടുങ്ങിയത്. വിഡിയോയില്‍ വിമാനത്തിന്റെ ഫ്യൂസ്ലേജ് പാലത്തിനടിയില്‍ കുടുങ്ങുന്നത് കാണാം. പിന്നീട് ഡ്രൈവര്‍ ഇത് പുറത്തെടുക്കാന്‍ ശ്രമിക്കുന്നുതും വിഡിയോയിലുണ്ട്. പൊളിക്കാന്‍ കൊണ്ടുപോകുന്ന വിമാനമാണ് കുടുങ്ങിയത്. ചൈനീസ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം വിമാനം പുറത്തെടുക്കാന്‍ ട്രക്കിന്റെ ടയറുകള്‍ മാറ്റേണ്ടിവന്നുവെന്നാണ്. ട്രക്കിന്റെ ടയറുകള്‍ വളരെ ഉയര്‍ന്നതായതിനാലാണ് വിമാനം പാലത്തിനടിയില്‍ കുടുങ്ങിയത്. എന്നാല്‍ റോഡിലൂടെ പോകുന്ന വിമാനം ഞൊടിയിടയില്‍ ഇന്റര്‍നെറ്റില്‍ ഹിറ്റാവുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ ഷെയര്‍ ചെയ്തത്. An airplane was stuck under a footbridge in Harbin, China.…
Read More