കോപ്പിയടി പിടിച്ച അധ്യാപകനെ പഞ്ഞിക്കിട്ട് വിദ്യാര്‍ഥി ! വിദ്യാര്‍ഥിയുടെ അടിയേറ്റ് അധ്യാപന്റെ താടിയെല്ല് തകര്‍ന്നു; സംഭവത്തിന്റെ വീഡിയോ വൈറലാവുന്നു…

പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ച അധ്യാപകനോടുള്ള വൈരാഗ്യം മൂത്ത് വിദ്യാര്‍ഥി അധ്യാപകന്റെ താടിയെല്ല് തകര്‍ത്തു. കുവൈത്തിലെ അല്‍ അഹമദിയെന്ന സ്ഥലത്താണ് സംഭവം നടന്നത്. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഈ വിദ്യാര്‍ത്ഥിക്ക് കുവൈത്തിലെ മറ്റു വിദ്യാലയങ്ങളിലും പ്രവേശനം നല്‍കേണ്ടെന്നാണ് നിലവിലെ തീരുമാനം. സംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ വിദ്യാര്‍ത്ഥി കോപ്പിയടിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് സമീപത്തേക്ക് ചെല്ലുകയായിരുന്നു. ഇത് ഇഷ്ടപ്പെടാഞ്ഞ വിദ്യാര്‍ത്ഥി അധ്യാപകന്റെ മുഖത്ത് അടിക്കുകയും പിടിച്ചു തള്ളുകയുമായിരുന്നു. മര്‍ദ്ദനമേറ്റു നിലത്തുവീണ അധ്യാപകനെ വിദ്യാര്‍ഥി വീണ്ടും മര്‍ദ്ദിക്കൊനൊരുങ്ങിയപ്പോള്‍ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന മറ്റു രണ്ടു അധ്യാപകര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചു മാറ്റി. മര്‍ദ്ദനത്തില്‍ താടിയെല്ലിന് പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. #وزارة_التربية تم فصل الطالب المعتدي على مدير المدرسة فصلاً…

Read More