അധ്യാപകന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ 22 കുട്ടികള്‍ ബോധംകെട്ട് വീണു. ഡിയോഡറന്റ് ആണെന്ന് കരുതി പെപ്പര്‍ സ്പ്രേ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്. ദക്ഷിണ ഡല്‍ഹിയിലെ മെഹ്റോളിയില് സര്‍ക്കാര്‍ സ്കൂളില്‍ ബുധനാഴ്ചയാണ് സംഭവം. ബോധംകെട്ട് വീണ കുട്ടികളെ ഉടന്‍ തന്നെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു. വിവരം അറിഞ്ഞ് പോലീസ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോയി. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
Read MoreTag: students
എറണാകുളത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു ! 67 കുട്ടികള്‍ക്കും കൂടി രോഗ ലക്ഷണങ്ങള്‍; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്…
എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 67 കുട്ടികളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തി.സ്കൂളില്‍ നിന്നല്ല രോഗ ഉറവിട എന്നാണ് നിഗമനം. സ്കൂളിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വൈറസ് ബാധയുള്ള കുട്ടി സ്കൂളില്‍ വന്നതാണ് മറ്റു കുട്ടികള്‍ക്ക് പകരാന്‍ കാരണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കൂടുതല്‍ കുട്ടികളിലേക്ക് പകരാതിരിക്കാന്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. രോഗബാധ ഉള്ള കുട്ടികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Read Moreനടുറോഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ പൊരിഞ്ഞ അടി ! വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് പോലീസ്…
ആലപ്പുഴയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. അറവുകാട് സ്കൂളിലെയും ഐടിസിയിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് അറവുകാട് സ്കൂളിലെ വിദ്യാര്‍ഥികള്‍ ഐടിസി കോമ്പൗണ്ടില്‍ കയറി അവിടത്തെ വിദ്യാര്‍ഥികളുമായി ഏറ്റുമുട്ടുകയായിരുന്നു. പത്തോളം വിദ്യാര്‍ഥികളാണ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ദേശീയ പാതയ്ക്കരികിലുള്ള സ്ഥാപനങ്ങളാണ് രണ്ടും. രണ്ടു സ്ഥാപനങ്ങളും ഒരു മാനേജ്മെന്റിന്റെ കീഴിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഐടിസിയിലെ ഒരു വിദ്യാര്‍ഥി സ്കൂളില്‍ എത്തി ഒരു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട പത്തോളം വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും വൈകീട്ട് അഞ്ചുമണിക്ക് പുന്നപ്ര സ്റ്റേഷനില്‍ എത്താനാണ് നിര്‍ദേശം. കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്കി വിടാനാണ് പോലീസിന്റെ തീരുമാനം. കുട്ടികളുടെ ഭാവിയെ കരുതി…
Read Moreഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയെ സഹപാഠിയെക്കൊണ്ട് ബലമായി ചുംബിപ്പിച്ച് സീനിയേഴ്സ് ! സംഭവം സര്‍ക്കാര്‍ കോളജില്‍…
റാഗിംഗിനിടെ കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠിയെ കൊണ്ട് ബലമായി ചുംബിപ്പിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലുള്ള സര്‍ക്കാര്‍ കോളേജിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. കുറ്റക്കാരായ അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസമാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ബലമായ ചുംബനത്തിനിരയായത്. പെണ്‍കുട്ടിയെ ചുംബിക്കുന്നത് തടയാന്‍ ശ്രമിച്ച മറ്റൊരു സഹപാഠിയെ സീനിയേഴ്സ് വടി കൊണ്ട് തല്ലുകയും ചെയ്തു. എന്നാല്‍ സംഭവം കണ്ടു നിന്ന ചില പെണ്‍കുട്ടികള്‍ തടയുന്നതിന് പകരം പരിഹസിച്ച് ചിരിക്കുകയായിരുന്നെന്നും വിവരമുണ്ട്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയതെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. പ്രശ്നക്കാരെ കോളേജില്‍ നിന്ന് പുറത്താക്കിയെന്നും, പരീക്ഷ എഴുതാനുള്ള അനുവാദം നല്‍കില്ലെന്നും അധികൃതര്‍ പറഞ്ഞു.
Read Moreപാലത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു ! കോളജ് വിദ്യാര്‍ഥികള്‍ക്കു നേരെ സദാചാര ആക്രമണം…
റാന്നി വാഴക്കുന്നത്ത് കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണമെന്ന് പരാതി. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്. കാറിന് വഴികൊടുക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും പാലത്തില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്ത് മൂന്നംഗ സംഘം മര്‍ദിച്ചുവെന്ന് കാട്ടി വിദ്യാര്‍ഥികള്‍ ആറന്മുള പോലീസില്‍ പരാതി നല്കി. വിദ്യാര്‍ഥികളായ വിഷ്ണു, സല്മാന്, ആദര്‍ശ് എന്നിവരാണ് പരാതി നല്‍കിയത്. കാറിലെത്തിയ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം തങ്ങളെ മര്‍ദിക്കുകയും അസഭ്യം പറയുകയുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ നല്കിയ പരാതിയില്‍ പറയുന്നു. തങ്ങളെ മര്‍ദിച്ചതിന് പുറമെ പാലത്തില്‍ നിന്ന് തള്ളിതാഴെയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. വഴിയടച്ച് മൂന്ന് ബൈക്കുകള്‍ വച്ചത് കാരണം കാറിന് കടന്നുപോകാന്‍ തടസമുണ്ടായി. ബൈക്കുകള്‍ മാറ്റാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ഇത് ചോദ്യം ചെയ്തതോടെ…
Read Moreഎംഡിഎംഎയുമായി പിടിയിലാവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നത് ! കയ്യിലെ ലിസ്റ്റില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 250 വിദ്യാര്‍ഥികള്‍…
തൃശൂര്‍ കയ്പമംഗലത്ത് ലഹരിമരുന്നുമായി പിടിയിലായ യുവാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്. ചെന്ത്രാപ്പിനി സ്വദേശി ജിനേഷ്, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലായത്. 15.2 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് എക്സൈസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. പ്രതികളുടെ കയ്യില്‍ നിന്നും 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. പതിനേഴിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്. ഇതില്‍ നിരവധി പെണ്‍കുട്ടികളുടെ പേരും ഉള്‍പ്പെടുന്നു. കടമായി ലഹരി നല്‍കിയവരുടെ ലിസ്റ്റാണ് ഇതെന്നാണ് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ ലഹരിവസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് മനസ്സിലാക്കുന്നത്. ലിസ്റ്റില്‍ പേരുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Read Moreയൂണിഫോമില്‍ വിദ്യാര്‍ഥികള്‍ സ്വകാര്യഫ്ളാറ്റില് ചുംബിക്കുന്ന വീഡിയോ വൈറലായി ! സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍…
മംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥികള്‍ സ്വകാര്യ ഫ്ളാറ്റില്‍ വച്ച് ചുംബിക്കുന്നതിന്റെ വീഡിയോ വൈറലായ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. കര്‍ണാടകയിലെ പ്രമുഖ കോളജിലെ വിദ്യാര്‍ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചുംബിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. രണ്ടു വിദ്യാര്‍ഥികളും യൂണിഫോമിലാണ്. വിദ്യാര്‍ഥികള്‍ ചുംബന മത്സരം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ തയാറാക്കിയ വിദ്യാര്‍ഥിയെയാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആറുമാസം മുന്‍പ് സ്വകാര്യ ഫ്ളാറ്റിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥികളിലൊരാള്‍ ഒരാഴ്ച മുന്‍പ് വാട്സാപ്പില്‍ വീഡിയോ ഇട്ടതോടെ വൈറലാവുകയായിരുന്നു. സംഭവത്തിനു പിന്നാലെ, കോളജ് അധികൃതര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. കോളജ് അധികൃതരോ രക്ഷിതാക്കളോ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു. ചുംബന മത്സരത്തിനിടെ വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.
Read Moreകുട്ടികള്‍ ക്ലാസില്‍ കയറുന്നില്ല ! ശമ്പളമായി വാങ്ങിയ 23 ലക്ഷം രൂപ മടക്കി നല്കി കോളജ് അധ്യാപകന്; സംഭവം ഇങ്ങനെ…
വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാന്‍ കൂട്ടാക്കാത്തതില്‍ മനംനൊന്ത് തനിക്ക് നല്കിയ ശമ്പളം തിരികെ വാങ്ങണമെന്ന ആവശ്യവുമായി അധ്യാപകന്. ബിഹാറിലാണ് സംഭവം. വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാത്തത് മൂലം പഠിപ്പിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് തനിക്ക് ലഭിച്ച ശമ്പളവും മറ്റു അനുകൂല്യങ്ങളും തിരികെ വാങ്ങാന്‍ കോളജ് അധ്യാപകന് അധികൃതരോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ രണ്ടുവര്‍ഷം ഒന്‍പത് മാസം കാലയളവില്‍ ശമ്പളവും മറ്റു അനുകൂല്യങ്ങളുമായി തനിക്ക് ലഭിച്ച 20 ലക്ഷം രൂപ തിരികെ വാങ്ങണമെന്നതാണ് അധ്യാപകന്റെ വിചിത്ര ആവശ്യം. മുസഫര്‍പുര്‍ ബാബാ സാഹിബ് ഭീം റാവു അംബേദ്കര്‍ സര്‍വകലാശാല അധ്യാപകനായ ലാലന് കുമാറാണ് അധികൃതരെ സമീപിച്ചത്. ക്ലാസില്‍ കുട്ടികള്‍ കയറാതെ വെറുതെ ശമ്പളം വാങ്ങുന്നതിലുള്ള ദുഃഖമാണ് ഇതിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സര്‍വകലാശാലയില്‍ ലാലന് കുമാര്‍ സമര്‍പ്പിച്ച 23.82 ലക്ഷം രൂപയുടെ ചെക്ക് വാങ്ങാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കാണിച്ച് പ്രോ വൈസ് ചാന്‍സലര്‍ അപേക്ഷ…
Read Moreബസില്‍ നിന്ന് മദ്യപിച്ച് വിദ്യാര്‍ഥിനികള്‍ ! വീഡിയോ പ്രചരിച്ചതിനു പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് പോലീസ്…
സ്കൂള്‍ വിദ്യാര്‍ഥികള്‍ ഓടുന്ന ബസില്‍ പരസ്യമായി മദ്യപിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അന്വേഷണം ആരംഭിച്ച് പോലീസ്. തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ട് ജില്ലയില്‍ നിന്നാണ് ഈ വീഡിയോ. തമിഴ്നാട്ടിലെ ചെങ്കല്‍പ്പെട്ടിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സംഘമാണ് ഇത്തരത്തില്‍ ആഘോഷം നടത്തിയത്. ചെങ്കല്‍പ്പേട്ടില്‍ നിന്ന് തച്ചൂരിലേക്ക് സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ ബസില്‍ നിന്നുകൊണ്ട് ബിയര്‍ കുടിച്ചത്. ഒപ്പം യാത്ര ചെയ്യുന്ന കുട്ടികളിലൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മദ്യപിച്ച് ബസില്‍ ബഹളം വയ്ക്കുന്ന ദൃശ്യങ്ങളും വൈറലായ വിഡിയോയിലുണ്ട്. ഒരുകുപ്പി ബിയര്‍ പരസ്പരം കൈമാറി കുടിക്കുകയാണ് സംഘം. മറ്റ് യാത്രക്കാര്‍ കുട്ടികളെ നോക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പും വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. കുട്ടികളെ വിളിച്ചുവരുത്തി താക്കീത് ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
Read Moreഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ബസുകള്‍ ഒരുക്കിയതായി റഷ്യ യുഎന്നില്‍ ! ഇന്ത്യയുടെ നയതന്ത്രം വന്‍വിജയമാകുമ്പോള്‍…
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ബസുകള്‍ ഒരുക്കിയതായി റഷ്യ യുഎന്‍ രക്ഷാ സമിതിയില്‍ വ്യക്തമാക്കി. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശീയരെ പുറത്തെത്തിക്കാന്‍ എല്ലാ ഇടപെടലും നടത്തുമെന്നും റഷ്യ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് വിദേശ പൗരന്മാര്ക്കുമായി ബെല്‍ഗറോഡ് മേഖലയില്‍ ബസുകള്‍ കാത്തിരിക്കുകയാണെന്നും ഐക്യരാഷ്ട്ര സഭയിലെ റഷ്യന്‍ പ്രതിനിധി വാസിലി നബെന്‍സിയ പറഞ്ഞു. നബെന്സിയയുടെ വാക്കുകള്‍ ഇങ്ങനെ…റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലെ അതിര്‍ത്തികളില്‍ ഇന്ന് രാവിലെ 6.00 മുതല്‍ 130 ബസുകള്‍ കാത്തുനില്‍ക്കുകയാണ്. യുക്രൈനിലെ ഹാര്‍കിവിലും സുമിയിലും ചെന്ന് ഇന്ത്യക്കാരെയും മറ്റ് വിദേശികളെയും പുറത്തിക്കാനാണ് ഇവ ഒരുക്കിയിരിക്കുന്നത്. താല്‍ക്കാലിക താമസം, വിശ്രമം, ഭക്ഷണം എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ചെക്ക്പോയന്റുകളില് ഒരുക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. രക്ഷപ്പെടുത്തുന്നവരെ ബെല്ഗോറോഡിലെത്തിച്ച് വിമാനമാര്‍ഗം അവരവരുടെ രാജ്യങ്ങളിലേക്ക് എത്തിക്കും- നബെന്‍സിയ സുരക്ഷസമിതിയില്‍ വ്യക്തമാക്കി. യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് റഷ്യയുടെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. യുക്രൈന്റെ…
Read More