പ്രകൃതിയെ സഹായിക്കുന്ന പുതിയ നിയമവുമായി ഫിലീപ്പീന്‍സ് സര്‍ക്കാര്‍. സ്‌കൂള്‍തലത്തില്‍ മാര്‍ക്ക് മുഴുവന്‍ വാങ്ങിയാലും 10 മരം നടാന്‍ തയ്യാറായില്ലെങ്കില്‍ ബിരുദ പഠനത്തിനു ചേരാനാവില്ല ഇവിടെ. ആഗോളതാപനത്തെ നേരിടുന്നതിനും മരം നടീല്‍ ഒരു ശീലമാക്കുന്നതിനും വേണ്ടിയാണ് ഇത്. 120 ലക്ഷം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസവും 50 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും 5 ലക്ഷം പേര്‍ കോളജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കുന്നുവെന്നിരിക്കെയാണ് ഇത്തരമൊരു വലിയ മാറ്റത്തിലേയ്ക്ക് ഫിലിപ്പീന്‍സ് കാലുവെച്ചിരിക്കുന്നത്. മഗ്ഡാലോ പാര്‍ട്ടിയുടെ പ്രതിനിധിയായ ഗാരി അലേജാനോവാണ് പുതിയ നിയമ നിര്‍മ്മാണത്തിനു പിന്നില്‍. ലോകത്തിലെ ഏറ്റവും വേഗം വനനശീകരണം നടക്കുന്ന രാജ്യങ്ങളില്‍ ഒന്നായതിനെ തുടര്‍ന്നാണ് ഫിലിപ്പീന്‍സ് ആ ഈ കരുതല്‍ നടപടിയെടുക്കുന്നത്. ഈ നിയമത്തിലൂടെ 1750 ലക്ഷം മരങ്ങളെങ്കിലും ചുരുങ്ങിയത് ഓരോ വര്‍ഷവും വെച്ചുപിടിപ്പിക്കാമെന്നാണ് കണക്ക്. ഫിലിപ്പീന്‍സിന്റെ മാതൃക മറ്റു രാജ്യങ്ങളും പിന്‍തുടര്‍ന്നാല്‍ പ്രകൃതിയ്ക്ക് ഒരു കൈത്താങ്ങായിരിക്കും അത്.
Read MoreTag: students
എജ്ജാതി തള്ളാ മക്കളേ ഒരു മയത്തിലൊക്കെ തള്ള്…വീട്ടമ്മയെ പുളിച്ച തെറിവിളിച്ച അധ്യാപകരെ ന്യായീകരിച്ച് ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറലാവുന്നു…
കുട്ടിയുടെ പഠനനിലവാരം അറിയാന്‍ സ്‌കൂളിലെത്തിയ അമ്മയോടു അധ്യാപകര്‍ മോശമായി പെരുമാറുകയും പുളിച്ചതെറി വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി ആളുകളാണ് അധ്യാപകരുടെ മോശം പ്രവൃത്തിക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇതേ സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ അധ്യാപകരെ ന്യായീകരിച്ചു കൊണ്ടു സംസാരിക്കുന്നതാണ് പുതിയ വീഡിയോയിലുള്ളത്. തെറ്റു മുഴുവന്‍ വീട്ടമ്മയുടെ ഭാഗത്തായിരുന്നുവെന്നും അധ്യാപകര്‍ ആക്രോശിക്കുന്നതു മാത്രം ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തു വിട്ടതെന്നുമാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്. മാത്രമല്ല നിങ്ങള്‍ക്കൊന്നും അറിയില്ലെന്നു പറഞ്ഞ് സംഭവം കാണാതെ വെറുതെ ഷയറും ലൈക്കും ചെയ്യുകയാണെന്നും പെണ്‍കുട്ടികള്‍ വീഡിയോയില്‍ പറയുന്നുണ്ട്. വീട്ടമ്മയെ വീഡിയോയില്‍ ഉള്ള അധ്യാപകന്‍ അഞ്ചാംക്ലാസ് വരെ പഠിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ അവകാശപ്പെടുന്നു.അധ്യാപകര്‍ കശുവണ്ടി പെറുക്കാന്‍ പോകണമെന്നു വീട്ടമ്മ ആക്രോശിച്ചതായും പെണ്‍കുട്ടികള്‍ പറയുന്നു. തങ്ങള്‍ മികച്ച രീതിയില്‍ പഠിക്കുന്നതിനു കാരണക്കാര്‍ സാറും…
Read More