കാപ്പിയും കോവിഡും തമ്മില്‍ ഉള്ളത് ‘രഹസ്യബന്ധം’ ! പഠനത്തില്‍ വെളിപ്പെടുന്ന കാര്യങ്ങള്‍ ഇങ്ങനെ…

കാപ്പിയും കോവിഡും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പലരും ഏറെ നാളായി ചോദിക്കുന്നു… ഇപ്പോള്‍ ഈ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. യുഎസിലെ ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിനു പിന്നില്‍. കാപ്പിക്ക് ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. കാപ്പികുടിയ്ക്ക് ഇന്‍ഫ്‌ളമേറ്ററി ബയോമാര്‍ക്കറുകളായ സിആര്‍പി, ഇന്റര്‍ല്യൂക്കിന്‍ 6 (IL6), ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ (TNF-1) എന്നിവയുമായി ബന്ധമുണ്ടെന്നും കണ്ടു. യുകെ ബയോബാങ്കിലെ 40,000 ബ്രിട്ടീഷുകാരുടെ വിവരങ്ങളും വിശകലനം ചെയ്താണ് പഠനം. ദിവസവും കഴിക്കുന്ന കാപ്പി, ചായ, മത്സ്യം, പ്രോസസ്ഡ് മീറ്റ്, റെഡ് മീറ്റ്, പഴങ്ങള്‍, പച്ചക്കറികള്‍ ഇവയുടെ അളവ് പരിശോധിച്ചു. ദിവസവും 0.67 സെര്‍വിംഗ്സ് എങ്കിലും പച്ചക്കറികള്‍, വേവിച്ചോ വേവിക്കാതെയോ കഴിക്കുന്നത് കോവിഡ് 19 വരാനുള്ള സാധ്യത കുറയ്ക്കുമെന്നു കണ്ടു. പച്ചക്കറികള്‍ കഴിക്കുക, പ്രോസസ് ചെയ്ത ഇറച്ചിയുടെ ഉപയോഗം കുറയ്ക്കുക,…

Read More

അല്ല പിന്നെ…നിങ്ങള്‍ മാത്രം പഠിച്ചു രക്ഷപ്പെട്ടാല്‍ മതിയോ ! പതിവായി ക്ലാസിലെത്തുന്ന വിദ്യാര്‍ഥിയെ ഒടുവില്‍ എല്ലാവരും അംഗീകരിച്ചു; കുരങ്ങിന്റെ പഠനം വൈറലാകുന്നു…

ബംഗളുരുവിലെ വെന്‍ഗലംപ്പള്ളി പ്രൈമറി ഗവണ്‍മെന്റ് സ്‌കൂളില്‍ എത്തുന്ന പ്രത്യേക വിദ്യാര്‍ഥിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ലക്ഷ്മി എന്നാണ് ഇവളുടെ പേര് ലക്ഷ്മി. 12 ദിവസം മുമ്പാണ് ലക്ഷ്മി ഇവിടെ പഠിക്കാനെത്തിയത്. പറഞ്ഞു വരുന്നത് മിടുക്കിയായ ഒരു കുരങ്ങിനെ കുറിച്ചാണ്. 12 ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്‌കൂളില്‍ ചാര നിറത്തിലുള്ള ഈ കുരങ്ങ് എത്തിയത്. എല്ലാ ദിവസവും കൃത്യമായി ലക്ഷ്മി സ്‌കൂളില്‍ വരാന്‍ തുടങ്ങിതോടെ വിദ്യാര്‍ഥികളുടെ ശ്രദ്ധ അവളിലായി. കാര്യങ്ങള്‍ കുഴഞ്ഞതോടെ അധ്യാപകര്‍ വാതില്‍ അടച്ചുപഠിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ജനല്‍ പടിയിലിരുന്നു ശ്രദ്ധയോടെ പാഠങ്ങള്‍ വീക്ഷിക്കാന്‍ ലക്ഷ്മി തുടങ്ങിയതോടെ അധ്യാപകര്‍ ലക്ഷ്മിക്ക് സ്ഥിരം പ്രവേശനം നല്‍കുകയായിരുന്നു. കുരങ്ങിന്റെ സാന്നിധ്യം ആദ്യം അധ്യാപകരെയും വിദ്യാര്‍ഥികളെയും ഭയപ്പെടുത്തിയെങ്കിലും പിന്നീട് കുരങ്ങ് സ്‌കൂളിലെ അംഗമായി മാറുകയായിരുന്നു. കുട്ടികളാണ് ലക്ഷ്മിയെന്ന പേരു നല്‍കിയത്. അച്ചടക്കവും അനുസരണശീലവുമുളള വിദ്യാര്‍ഥിനിയാണ് ലക്ഷ്മിയെന്നാണ് എല്ലാവരുടേയും അഭിപ്രായം. സ്‌കൂളിന്റെ എല്ലാ നിയമങ്ങളും…

Read More